Malayalam
പൂക്കാണ്ടി പോലെയൊരു പയ്യന്‍, ഭീമന്‍ രഘു എന്ന് പറഞ്ഞപ്പോള്‍ തന്നെ വിജയ്ക്ക് മനസിലായി; വിജയ് തന്റെ അടുത്തുവന്നിരുന്ന അനുഭവത്തെ കുറിച്ച് ഭീമന്‍ രഘു
പൂക്കാണ്ടി പോലെയൊരു പയ്യന്‍, ഭീമന്‍ രഘു എന്ന് പറഞ്ഞപ്പോള്‍ തന്നെ വിജയ്ക്ക് മനസിലായി; വിജയ് തന്റെ അടുത്തുവന്നിരുന്ന അനുഭവത്തെ കുറിച്ച് ഭീമന്‍ രഘു
മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഭീമന്‍ രഘു. അദ്ദേഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇടയ്‌ക്കൊക്കെ സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്. ഇടയ്ക്ക് ട്രോളുകള്‍ക്കും അദ്ദേഹം പാത്രമാകാറുണ്ട്. അടുത്തിടെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ചപ്പോള്‍ എഴുന്നേറ്റ് നിന്ന് നിരവധി ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു ഭീമന്‍ രഘു.
ഇപ്പോഴിതാ തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് തന്റെ അടുത്തുവന്ന് ഇരുന്ന അനുഭവത്തെ പറ്റി പറയുകയാണ് ഭീമന്‍ രഘു. ‘വിജയ് ഒരിക്കല്‍ എന്റെ അടുത്തുവന്നിരുന്നിട്ട് എനിക്ക് മനസിലായില്ല. തൊട്ടടുത്തായിരുന്നു ഇരുന്നത്. ആദ്യം ഞാന്‍ ശ്രദ്ധിച്ചില്ല.
പൂക്കാണ്ടി പോലെയൊരു പയ്യനായിരുന്നു. ഞാന്‍ പുസ്തകം വായിച്ച് ഇരിക്കുകയായിരുന്നു. അപ്പോഴാണ് എല്ലാവരും കുശുകുശുക്കുന്നത് കേട്ടത്. അങ്ങനെ തിരഞ്ഞു നോക്കിയപ്പോഴാണ് കണ്ടത്.
വിജയ് അല്ലേയെന്ന് ഞാന്‍ ചോദിച്ചു. ഉടനെ എന്റെ പേരെന്താണെന്ന് ചോദിച്ചു. രഘു എന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്. പേരിന് മുന്നിലും പിന്നിലും എന്തെങ്കിലും ഉണ്ടോയെന്ന് ചോദിച്ചു. അപ്പോഴാണ് ഭീമന്‍ രഘു എന്ന് പറഞ്ഞത്. അപ്പോള്‍ തന്നെ വിജയ്ക്ക് മനസിലായി. എന്റെ പേര് കേട്ടിട്ടുണ്ടെന്നും സുരേഷ് ഗോപിയുടെയും മമ്മൂട്ടിയുടെയും കൂടെ ഫൈറ്റ് ചെയ്യാറില്ലേ എന്നും ചോദിച്ചു.
സിനിമയില്‍ കാണുന്നതിനെക്കാള്‍ വ്യത്യസ്തമാണ് നേരിട്ട് കാണാന്‍ എന്ന് പറഞ്ഞു. അത് ക്യാരക്ടര്‍ ആണെന്നും ഇതാണ് ഒര്‍ജിനല്‍ എന്നും ഞാന്‍ പറഞ്ഞു. അടുത്തിടെ മുതലയുമായി താന്‍ ഫൈറ്റ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് ഭീമന്‍ രഘു രംഗത്തെത്തിയിരുന്നു. മിസ്റ്റര്‍ ഹാക്കറാണ് ഭീമന്‍ രഘുവിന്റെ ഏറ്റവും പുതിയ ചിത്രം.
