Actress
അവാർഡ് പ്രതീക്ഷിച്ചിരുന്നില്ല, ഉർവശി ചേച്ചിക്കൊപ്പമാണ് അവാർഡ് എന്നത് ഇരട്ടി മധുരം; ബീന ആർ ചന്ദ്രൻ
അവാർഡ് പ്രതീക്ഷിച്ചിരുന്നില്ല, ഉർവശി ചേച്ചിക്കൊപ്പമാണ് അവാർഡ് എന്നത് ഇരട്ടി മധുരം; ബീന ആർ ചന്ദ്രൻ
ഫാസിൽ റസാഖ് സംവിധാനം ചെയ്ത ‘തടവ്’ എന്ന ചിത്രത്തിലെ ഗീത എന്ന ടീച്ചറെ അവതരിപ്പിച്ച് പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ബീന ആർ ചന്ദ്രൻ. അമ്പത്തിനാലാമത് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തിൽ മികച്ച നടിയായുള്ള പുരസ്കാരം കൈകളിലേയ്ക്ക് എത്തുമ്പാേൾ അത് വിശ്വസിക്കാൻ തന്നെ ബുദ്ധിമുട്ടുകയാണ് താരം.
ഉർവശി ചേച്ചിക്കൊപ്പമാണ് അവാർഡ് എന്നത് ഇരട്ടി മധുരമാണ്. കാരണം ഞാൻ അത്രത്തോളം ആരാധിക്കുന്ന വ്യക്തിയാണ്. ഉള്ളൊഴുക്ക് കണ്ടിരുന്നു. ഉള്ളൊഴുക്ക് കണ്ടതിന് ശേഷം പലരും പറഞ്ഞിരുന്നു നിങ്ങൾ തമ്മിൽ കടുത്ത മത്സരമാണെന്ന്. എല്ലാവരും ഇതൊക്കെ പറയുന്നുണ്ടായിരുന്നെങ്കിലും ഞാൻ അവാർഡ് പ്രതീക്ഷിച്ചിരുന്നില്ലായെന്നുള്ളതാണ് സത്യം എന്നാണ് ബീന പറയുന്നത്.
സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളുമെല്ലാം വലിയ സന്തോഷത്തിലാണ്. ഫാസിൽ റസാഖ് സംവിധാനം ചെയ്ത രണ്ട് ഹ്രസ്വചിത്രങ്ങൾ ചെയ്തിരുന്നു. അതിനു ശേഷമാണ് സിനിമ ചെയ്യാൻ പോകുകയാണെന്നും ഞാനാണ് പ്രധാന നടി എന്നും ഫാസിൽ പറയുന്നത്. കുറേ കാലമായി അമേച്വർ നാടകരംഗത്ത് തുടരുന്നയാളാണ്. അഭിനയമില്ലാതെ ജീവിതമില്ല. അധ്യാപനവും ഒരു പെർഫോമൻസ് ആയാണ് കാണുന്നത്. ക്ലാസ്സ്‌റൂം ഒരു വേദിയായാണ് കരുതുന്നത്. വിദ്യാര്ഥികളെല്ലാം എന്റെ സഹ അഭിനേതാക്കളാണ് എന്നും ബീന പറയുന്നു.
തടവി’ലെ പ്രധാനകഥാപാത്രമായ ഗീതയെന്ന അംഗനവാടി ടീച്ചറെയാണ് ബീന അവതരിപ്പിച്ചിരിക്കുന്നത്. ബീനയുടെ അയൽക്കാരിയായ സ്കൂൾ അധ്യാപികയായ ഉമയെയാണ് ബീനയുടെ അടുത്ത സുഹൃത്ത് കൂടിയായ അനിത അവതരിപ്പിക്കുന്നത്. ഇവരുടെ സുഹൃത്തായ ബാങ്ക് ജീവനക്കാരൻ ഹംസയായി സുബ്രഹ്മണ്യനുമെത്തുന്നു.
പട്ടാമ്പി സ്വദേശികളാണ് ബീന, അനിത, സുബ്രഹ്മണ്യൻ. ഇവർ അടുത്ത സുഹൃത്തുക്കളുമാണ്. ഇവരുടെ സൗഹൃദത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒരുക്കിയ ചിത്രമാണ് തടവ്. എന്നാൽ സിനിമയിലും സുഹൃത്തുക്കളായിത്തന്നെ മൂന്നുപേരും എന്നുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ മൂവരും ചേർന്ന് ഒരു കുറ്റംകൃത്യം ചെയ്യാൻ തീരുമാനിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ‘തടവി’ന്റെ ഇതിവൃത്തം.
