Social Media
ഹോം ടൂർ വീഡിയോ നടക്കുമ്പോൾ ബാലയുടെ റൂമിനുള്ളിൽ രണ്ട് സ്ത്രീകൾ ഉണ്ടായിരുന്നു. ഇവരെ രണ്ടാമത് കണ്ടാൽ എനിക്ക് തിരിച്ചറിയാം. ബാലയ്ക്ക് ഇഷ്ടം പോലെ സ്ത്രീകളുമായി ബന്ധമുണ്ടായിട്ടുണ്ട്; എഴുത്തുകാരൻ ലിജേഷ്
ഹോം ടൂർ വീഡിയോ നടക്കുമ്പോൾ ബാലയുടെ റൂമിനുള്ളിൽ രണ്ട് സ്ത്രീകൾ ഉണ്ടായിരുന്നു. ഇവരെ രണ്ടാമത് കണ്ടാൽ എനിക്ക് തിരിച്ചറിയാം. ബാലയ്ക്ക് ഇഷ്ടം പോലെ സ്ത്രീകളുമായി ബന്ധമുണ്ടായിട്ടുണ്ട്; എഴുത്തുകാരൻ ലിജേഷ്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്‌ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്തെത്തുകയാണ് എലിസബത്ത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള ബാലയുടെ വിവാഹം. തന്റെ അമ്മാവന്റെ മകളെന്നാണ് കോകിലയെ കുറിച്ച് ബാല പറഞ്ഞിരുന്നത്. എലിസബത്തുമായുള്ള വിവാഹം ബന്ധം വേർപിരിഞ്ഞപ്പോഴും ബാല കോകിലയെ വിവാഹം കഴിച്ചപ്പോഴും എലിസബത്ത് ബാലയ്ക്കെതിരെ മോശമായി ഒന്നും പറഞ്ഞിരുന്നില്ല.
എന്നാൽ എലിസബത്തിനെ ടാർഗറ്റ് ചെയ്ത് സൈബർ ആക്രമണം ഉണ്ടായപ്പോഴാണ് ബാലയോടൊപ്പം കഴിഞ്ഞനാളുകളിൽ താൻ അനുഭവിച്ച കാര്യങ്ങൾ എലിസബത്ത് വെളിപ്പെടുത്തിയത്. തന്നെ ശാരീരികമായും മാനസികമായും ബാല പീഡിപ്പിച്ചെന്നും ഗത്യന്തരമില്ലാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നുമാണ് എലിസബത്ത് പറഞ്ഞത്. മറ്റ് സ്ത്രീകളുമായി ബാല ബന്ധം പുലർത്തിയിരുന്നതായും ആണ് എലിസബത്ത് വെളിപ്പെടുത്തിയിരുന്നത്.
ഇപ്പോഴിതാ എഴുത്തുകാരനായ ലിജേഷ് എന്ന വ്യക്തി ബാലയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നതാണ് ചർച്ചയാകുന്നത്. ബാലയുടെ യഥാർത്ഥ മുഖം തനിക്കറിയാമെന്ന് ലിജേഷ് പറയുന്നു. എലിസബത്ത് ഉദയനെക്കുറിച്ച് ഇല്ലാത്ത പല കാര്യങ്ങളും ബാല തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ലിജേഷ് പറയുന്നു. ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയുടെ ക്യാമറമാന്റെ കെയർഓഫിലാണ് ഞാൻ ബാലയുടെ അടുത്തെത്തുന്നത്. ഞാൻ ചെല്ലുന്ന സമയത്ത് അവിടെ എലിസബത്ത് ഇല്ല.
2022 ൽ ബാലയുടെ പിറന്നാളിന് രണ്ട് മൂന്ന് ദിവസം മുമ്പ് എലിസബത്തിനെ തിരിച്ച് കൊണ്ട് വരികയായിരുന്നു. അന്ന് നിങ്ങൾക്കറിയാകുന്നത് പോലെയേ ബാലയേ എനിക്കും ബാലയെ അറിയൂ. പിന്നീടാണ് ഞാൻ അറിയുന്നത്. ആദ്യം തന്നെ ബാല എന്നോട് പറയുന്നത് എലിസബത്ത് വട്ട് കേസാണെന്നാണ്. ബർത്ത്ഡേയുടെ അന്ന് യൂട്യൂബ് ടീമുകളെല്ലാം പോയിക്കഴിഞ്ഞ് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞ് എന്നോട് പറഞ്ഞത് എനിക്ക് കുട്ടിയുണ്ടാകില്ല എന്നാണ്. എലിസബത്തിന് കുട്ടികളുണ്ടാകില്ല, അവർക്ക് വട്ടാണ് എന്നൊക്കെയാണ് പറഞ്ഞതെന്നും ലിജേഷ് പറയുന്നു.
ബാലയുടെ കയ്യിൽ രണ്ട് തോക്കുകളുണ്ട്. ഒന്ന് എയർ ഗൺ ആണ്. മറ്റേത് ഒറിജിനലും. ഈ തോക്ക് എപ്പോഴും ഇദ്ദേഹം കയ്യിൽ കൊണ്ട് നടക്കാറുണ്ട്. ബാലയുടെ വീട്ടിൽ താമസിച്ചപ്പോൾ താൻ കണ്ടിട്ടുണ്ടെന്ന് ലിജേഷ് പറയുന്നു. കുറേ സിനിമാ താരങ്ങൾ ബാലയുടെ തോക്ക് കണ്ടിട്ടുണ്ട്. പ്രമുഖ ചാനലിലെ ആങ്കർ കണ്ടിട്ടുണ്ട്. ആറാട്ടണ്ണനും സീക്രട്ട് ഏജന്റും തോക്ക് കണ്ടിട്ടുണ്ടെന്നും ലിജേഷ് പറയുന്നു. ബാലയ്ക്ക് പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നെന്നും ലിജേഷ് പറയുന്നു.
ഹോം ടൂർ വീഡിയോ നടക്കുമ്പോൾ ബാലയുടെ റൂമിനുള്ളിൽ രണ്ട് സ്ത്രീകൾ ഉണ്ടായിരുന്നു. ഇവരെ രണ്ടാമത് കണ്ടാൽ എനിക്ക് തിരിച്ചറിയാം. ബാലയ്ക്ക് ഇഷ്ടം പോലെ സ്ത്രീകളുമായി ബന്ധമുണ്ടായിട്ടുണ്ട്. എലിസബത്ത് എത്രയോ ദിവസം വീടിന്റെ പുറത്ത് ചുവന്ന നെെറ്റിയിട്ട് കരഞ്ഞ് നിൽക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നും ലിജേഷ് പറയുന്നു. എലിസബത്തിനെതിരെ ബാല പരാതി നൽകിയതിന് പിന്നാലെയാണ് ലിജേഷ് എന്ന വ്യക്തി രംഗത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം ബാല എലിസബത്തിനെതിരെ പരാതിയും നൽകിയിരുന്നു. ബാല തനിക്കെതിരെ പരാതി നൽകിയതിന് പിന്നാലെ തന്റെ ആരോപണങ്ങളുടെ തെളിവ് പുറത്ത് വിട്ട് രംഗത്തെത്തിയിരിക്കുകയാണ് എലിസബത്ത് ഉദയൻ. ബാല ബെഡ്റൂമിലേക്ക് മറ്റൊരാളെ ക്ഷണിച്ചെന്ന് തെളിയിക്കുന്ന ശബ്ദരേഖയാണ് എലിസബത്ത് പുറത്ത് വിട്ടത്. ബാല ബെഡ്റൂമിലേക്ക് കയറ്റിയ ആളോട് എലിസബത്ത് എതിർപ്പ് പ്രകടിപ്പിക്കുന്നത് ആണ് ശബ്ദ രേഖയിൽ കേൾക്കാനാകുന്നത്.
ചേട്ടാ, ഒന്നരയ്ക്ക് ബെഡ്റൂമിൽ കയറുമ്പോൾ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഒന്നരയാണിപ്പോൾ സമയം എന്ന് എലിസബത്ത് പറയുമ്പോൾ നീ പുറത്ത് പൊയ്ക്കോ എന്ന് ബാല തിരിച്ച് പറയുന്നുണ്ട്. എനിക്ക് പുറത്ത് പോകാൻ പറ്റില്ല, ഒന്നരയാണിപ്പോൾ സമയം, ബാക്കിയുള്ളവർക്ക് കിടക്കേണ്ടേ എന്ന് എലിസബത്ത് ചോദിക്കുന്നു. എന്റെ വീടാണിതെന്ന് ബാല പറയുമ്പോൾ നിങ്ങൾ കല്യാണം കഴിച്ചിട്ട് വന്നയാളാണ് ഞാൻ, വലിഞ്ഞ് കയറി വന്നതല്ലെന്ന് എലിബസത്ത് മറുപടി നൽകുന്നു. ശരിയെന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ബാലയുടെ ശബ്ദമാണ് പിന്നീട് കേൾക്കുന്നത്.
ഞാൻ പാതി വസ്ത്രം ധരിച്ചിരിക്കെ ഞങ്ങളുടെ ബെഡ്റൂമിലേക്ക് മറ്റൊരാൾ വന്നപ്പോഴുള്ള വോയിസ് റെക്കോഡ് എന്നാണ് വീഡിയോക്ക് എലിസബത്ത് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. എലിസബത്തിനെതിരെ പരാതി നൽകിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ വെെകാരികമായാണ് ബാലയും കോകിലയും സംസാരിച്ചത്. ആരോപണങ്ങൾ തെറ്റാണെന്നും തന്റെ സമാധാന ജീവിതം തകർക്കാനാണ് ശ്രമമെന്നും ബാല വാദിച്ചു. താൻ റേപ്പ് ചെയ്യുമെന്ന് പോലും പറഞ്ഞു.
അമ്മയുടെ പ്രായത്തിലുള്ളവരോട് എനിക്ക് ലെെംഗിക താൽപര്യമുണ്ടെന്ന് പറഞ്ഞു. ഇങ്ങനെ ഒരു ഡോക്ടർ സംസാരിക്കുമോ എന്നായിരുന്നു ബാലയുടെ ചോദ്യം. വെബ് സീരീസ് പോലെ എപ്പിസോഡ് ആയിട്ടല്ലേ വരുന്നത്. മനസ് നൊന്ത് ഒരു കാര്യം ചോദിക്കട്ടെ. ഞാൻ റേപ്പ് ചെയ്യുന്ന ആളാണോ. ഒരു സ്ത്രീയെ ഒരാൾ ഒന്നര വർഷം റേപ്പ് ചെയ്ത് കൊണ്ടിരിക്കുമോയെന്നും ബാല ചോദിച്ചു. വളരെ മോശം ആരോപണമാണ് എലിസബത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് പറഞ്ഞ് കോകില സോഷ്യൽ മീഡിയയിൽ പലരും അധിക്ഷേപിക്കുന്നെന്നും പറഞ്ഞു. ഇതിന് പിന്നാലെയാണ് എലിസബത്ത് ശബ്ദരേഖ പുറത്ത് വിട്ടിരിക്കുന്നത്.
ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എലിസബത്ത് ഉന്നയിച്ചത്. വീട്ടിലെ പ്രായമായ സ്ത്രീകളെ ബെഡ്റൂമിലേക്ക് വിളിച്ച് കയറ്റി കതക് അടക്കും. കാര്യം ചോദിച്ചാൽ താൻ അമ്മയെപ്പോലെ കാണുന്ന ആളുകൾ ആണെന്ന് പറയും. ഇതൊക്കെയാണ് അവിടെ നടക്കുന്നത്. അതേസമയം തോക്കിന്റെ വിഷയത്തിൽ അന്വേഷിക്കാൻ പോലീസുകാർ വീട്ടിൽ വന്നപ്പോൾ എന്നെ റൂമിലിട്ട് ലോക്ക് ചെയ്തിരുന്നു ഇയാൾ. ഞാൻ പുറത്തേക്ക് ഇറങ്ങിയാൽ ആരോടെങ്കിലും എന്തെങ്കിലും പറയുമെന്ന് കരുതിയാണ് ലോക്കാക്കി വെച്ചത്.
ഈ പ്രശ്നം കഴിഞ്ഞ് ഒന്നൊന്നര മാസം കഴിഞ്ഞാണ് ഞങ്ങൾ സെപ്പറേറ്റ് ആയത്. ഞങ്ങൾ ഏതാണ്ട് പിരിയും എന്ന ബോധ്യം ഉള്ളതുകൊണ്ടാകണം ചെകുത്താന്റെ വീട്ടിലേക്ക് എന്നെ കൂട്ടി പോയതും കേസിൽ പെടുത്താൻ ശ്രമിച്ചതും. അതും എനിക്ക് സംശയമുണ്ട്. മിക്ക അഭിമുഖങ്ങളിലും എന്റെ ഭാര്യ ഒപ്പമുണ്ടായിരുന്നുവെന്ന് പറയും അതൊക്കെ ഒരു മറയാണ് എന്നും എലിസബത്ത് നേരത്തെ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു.
ബാലയ്ക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും 2008-2009 കാലയളവിൽ നടന്റെ ജീവിതത്തിൽ ഒരു സ്ത്രീയുണ്ടായിരുന്നുവെന്നും ഇരുവരും വിവാഹം ചെയ്തിരുന്നുവെന്നുമാണ് എലിസബത്ത് പറയുന്നത്. വേറെയും നിരവധി സ്ത്രീ കഥാപാത്രങ്ങൾ ബാലയുടെ ജീവിതത്തിലുണ്ടെന്നും വൈഫായി എവിടെയും പരിചയപ്പെടുത്തിയിട്ടില്ലാത്തതുകൊണ്ട് പലരും പുറത്തേക്ക് വരുന്നില്ലെന്നും എലിസബത്ത് പറയുന്നു. 2008-2009 കാലയളവിൽ ഇയാളുടെ ജീവിതത്തിൽ ഒരാളുണ്ടായിരുന്നു. ആ ആളുമായി ഇപ്പോഴും കോൺടാക്ടുണ്ട്. യുഎസ്എ പ്രോഗ്രാം എന്ന പേരിലാണ് നമ്പർ സേവ് ചെയ്ത് ഇയാൾ വെച്ചിരുന്നത്. അതുകൊണ്ട് തന്നെ എന്റെ മുമ്പിൽ വെച്ച് കോളുകൾ എടുക്കുമായിരുന്നില്ല.
പിന്നീട് ഒരു ദിവസം കള്ള് കുടിച്ച് ബോധമില്ലാതെയായ സമയത്താണ് ഇങ്ങനൊരാളായിരുന്നുവെന്ന് പറഞ്ഞത്. അപ്പോഴും ഇവർ കല്യാണം കഴിച്ചിരുന്നുവെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഇഷ്ടത്തിലായിരുന്നു പക്ഷെ വേറൊരു കാശുള്ള യുഎസ്എക്കാരൻ വന്നപ്പോൾ ചതിച്ചിട്ട് പോയി എന്നാണ് എന്നോട് പറഞ്ഞത്. പഠിപ്പില്ലെന്ന് പറഞ്ഞുവെന്ന് പറഞ്ഞും ഭയങ്കര കരച്ചിലായിരുന്നു അന്ന്. എനിക്കും അന്ന് വിഷമം തോന്നിയിരുന്നു. ആ പെണ്ണിനെ കുറിച്ചും പല കുറ്റങ്ങളും എന്നോട് പറഞ്ഞിട്ടുണ്ട്. ഞാൻ അവിടെ നിന്ന് വരും വരെ ഇടയ്ക്ക് ആ പെണ്ണിന്റെ കോൾ കാണാമായിരുന്നു. അതുകൊണ്ട് തന്നെ അവർ എപ്പോഴെങ്കിലും പ്രതികരിക്കുമെന്ന് ഞാൻ വിചാരിക്കുന്നില്ല. ഇതിനിടയിൽ വേറെയും നിരവധി സ്ത്രീ കഥാപാത്രങ്ങളുണ്ട്. വൈഫായി എവിടെയും പരിചയപ്പെടുത്തിയിട്ടില്ലാത്തതുകൊണ്ട് പുറത്തേക്ക് വരുന്നില്ലെന്ന് മാത്രം.
എല്ലാവരും പേടിച്ച് മിണ്ടാതിരിക്കും. ഞാനും മിണ്ടാതെയിരിക്കുകയായിരുന്നു. ഞാനല്ല ആരെയും ഉപദ്രവിക്കാൻ തുടങ്ങിയത്. നീതി കിട്ടിയാലും കിട്ടിയില്ലെങ്കിലും എനിക്ക് പ്രശ്നമില്ല. ഞാൻ പ്രതീക്ഷിക്കുന്നില്ല. എന്റെ കുടുംബം അത്ര റിച്ചൊന്നുമല്ല. എല്ലാവരും പഠിച്ചിട്ടുണ്ട് അത്രമാത്രം. ഞാൻ ഇടുന്ന വീഡിയോകൾ അധികാരത്തിൽ ഇരിക്കുന്നവരും കാണുന്നുണ്ടെന്ന് എനിക്ക് ഉറപ്പാണെന്നും എലിസബത്ത് പറയുന്നു. ബാല ഇതെല്ലാം പ്രതികാരമായി മനസിൽ സൂക്ഷിച്ച് ഭാവിയിൽ പകരം വീട്ടുമെന്ന് തനിക്ക് ഉറപ്പാണെന്നും എലിസബത്ത് പറയുന്നു. ആരെങ്കിലും നമ്മളോട് അന്യായം കാണിച്ചാൽ നീതി കിട്ടുമെന്നാണ് ഞാൻ കരുതിയിരുന്നത്.
ഇപ്പോൾ എനിക്ക് പേടിയാണ്. ഇതിന് പിന്നാലെ പോകാനും പേടിയാണ് അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും ഭയമുണ്ട്. കുറച്ച് കഴിഞ്ഞാൽ ആളുകൾ ഇതെല്ലാം മറക്കും. പുള്ളി ഇതൊരു റിവഞ്ചായി മനസിൽ സൂക്ഷിക്കും. പിന്നീട് പകരം വീട്ടും. പ്രൊട്ടക്ട് ചെയ്യുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ച് അപ്പുറത്ത് പോയി ഒറ്റികൊടുക്കുന്ന സ്വഭാവമുണ്ട്. രണ്ടുപേർക്കിടയിൽ ശത്രുത ഉണ്ടാക്കുന്ന തരത്തിലുള്ള സംസാരവുമുണ്ട്. പക്ഷെ ആ രണ്ടുപേരുമായി ഇയാൾക്ക് നല്ല കണക്ഷനായിരിക്കും. ഞാനായിട്ട് അല്ല ഇതൊന്നും തുടങ്ങി വെച്ചത്. വഴിയേ പോകുന്ന എന്നെ ഇതിലേക്ക് പിടിച്ച് കയറ്റിയതാണ്. കുറച്ച് കഴിയുമ്പോൾ ഇതെല്ലാം ഇതിനേക്കാൾ വലിയ പ്രശ്നമായി മാറുമെന്ന് എനിക്ക് അറിയാം. കാരണം മുമ്പ് പലരോടും ഇയാൾ
ഞങ്ങൾ ഏതാണ്ട് പിരിയും എന്ന ബോധ്യം ഉള്ളതുകൊണ്ടാകണം ചെകുത്താന്റെ വീട്ടിലേക്ക് എന്നെ കൂട്ടി പോയതും കേസിൽ പെടുത്താൻ ശ്രമിച്ചതും. അതും എനിക്ക് സംശയമുണ്ട്. മിക്ക അഭിമുഖങ്ങളിലും എന്റെ ഭാര്യ ഒപ്പമുണ്ടായിരുന്നുവെന്ന് പറയും അതൊക്കെ ഒരു മറയാണ് എന്നും എലിസബത്ത് പറഞ്ഞു. മാനനഷ്ടക്കേസ് വന്നാൽ ജയിലിൽ പോയി കിടക്കുന്നതിന് എനിക്ക് പ്രശ്നമില്ല, നാണക്കേടുമില്ല, കാരണം അതിലും നന്നായി നാണംകെടുകയും പീഡിപ്പിക്കപ്പെടുകയുമൊക്കെ ചെയ്തിട്ടുണ്ട്. സാധാരണ ഭീഷണിക്കമന്റുകൾ വരുമ്പോൾ ഞാൻ ഡിലീറ്റ് ചെയ്യാറുണ്ട്. ഇത്തവണ കസ്തൂരിയെ വെച്ചാണ് എനിക്കെതിരെ അപകീർത്തിപ്പെടുത്തൽ തുടങ്ങിയത്. ഈ പാറ്റേണൊക്കെ ഞാൻ കണ്ടതാണ്. പലർക്കെതിരേയും മുൻപ് ഇത് പ്രയോഗിച്ചിട്ടുണ്ട്.
ആളുമായി ഞാനാണ് ഇഷ്ടത്തിലായി. വീട്ടുകാർക്ക് താത്പര്യമില്ലായിരുന്നു. അവർ ഈ ബന്ധത്തിന്റെ പേരിൽ ഒരുപാട് അനുഭവിച്ചു. അവരുടെ പ്രായത്തിനെക്കാൾ വലിയ ക്ഷീണം നേരിട്ടു. കുറെ ഞാൻ സഹിച്ചു, മിണ്ടാതെ ഇരുന്നു. എന്തെങ്കിലും കാണിച്ച് പോയിക്കോട്ടെ വിചാരിച്ചു. എന്നാൽ എനിക്കെതിരെ തുടർന്നും ആരോപണങ്ങൾ ഉയർന്ന സാചര്യത്തിലാണ് ഇപ്പോൾ പ്രതികരിക്കുന്നത്. ഞാൻ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ചിലർക്കൊക്കെ മനസിലാകും.
