Actress
ബാബയുടെ പരാജയത്തിന് പിന്നാലെ എനിക്ക് അവസരങ്ങള്‍ കുറഞ്ഞു; മനീഷ കൊയ്രാള
ബാബയുടെ പരാജയത്തിന് പിന്നാലെ എനിക്ക് അവസരങ്ങള്‍ കുറഞ്ഞു; മനീഷ കൊയ്രാള
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് മനീഷ കൊയ്രാള. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തനിക്ക് തെന്നിന്ത്യന്‍ സിനിമയില്‍ അവസരം കുറയാനുള്ള കാരണത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി.
രജനീകാന്ത് നായകനായെത്തിയ ‘ബാബ’യുടെ പരാജയത്തിന് പിന്നാലെയാണ് തനിക്ക് അവസരങ്ങള്‍ കുറഞ്ഞതെന്നാണ് നടി പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
ബാബയുടെ പരാജയത്തിന് പിന്നാലെ എനിക്ക് അവസരങ്ങള്‍ കുറഞ്ഞു. സിനിമയുടെ മേല്‍ അത്രയ്ക്ക് പ്രതീക്ഷകളുണ്ടായിരുന്നു. ബാബ ഇറങ്ങുന്നതിന് മുന്‍പ് തനിക്ക് ഒരുപാട് അവസരങ്ങള്‍ വന്നിരുന്നുവെന്നും നടി ചൂണ്ടിക്കാട്ടി. ബാബയായിരിക്കും തമിഴിലെ തന്റെ ഒടുവിലത്തെ വലിയ ചിത്രമെന്നും താരം പറഞ്ഞു. 20 വര്‍ഷത്തിന് ശേഷം റീ റിലീസ് ചെയ്തപ്പോള്‍ ചിത്രം ഹിറ്റ് ആയെന്നും മനീഷ കൂട്ടിച്ചേര്‍ത്തു.
2002ലാണ് ഏറെ പ്രതീക്ഷയോടെ ‘ബാബ’ റിലീസ് ആയത്. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രത്തില്‍ മനീഷ കൊയ്രാളയായിരുന്നു നായികയായി എത്തിയത്. പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ 2022ല്‍ റീറിലീസ് ചെയ്ത് ബാബ മികച്ച സാമ്പത്തിക വിജയം നേടിയിരുന്നു.
രജനീകാന്തിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു റീ റിലീസ്. മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ബോംബെ, ഇന്ത്യന്‍, മുതല്വന് തുടങ്ങിയവയാണ് മനീഷ കൊയ്രാളയുടെ ശ്രദ്ധേയ ചിത്രങ്ങള്‍. കാര്‍ത്തിക് ആര്യന് നായകനായെത്തിയ ഷെഹ്സാദയാണ് മനീഷയുടെ ഏറ്റവും പുതിയ ചിത്രം.
