News
അവഞ്ചേഴ്സ് സംവിധായകരുടെ 1500 കോടി ബഡ്ജറ്റ് ചിത്രത്തില്‍ ധനുഷും
അവഞ്ചേഴ്സ് സംവിധായകരുടെ 1500 കോടി ബഡ്ജറ്റ് ചിത്രത്തില്‍ ധനുഷും
അവഞ്ചേഴ്സ് സംവിധായകരായ റൂസോ സഹോദരങ്ങളുടെ ‘ദ് ഗ്രേ മാന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഭാഗമായി ധനുഷും. ക്രിസ് ഇവാന്‍സിനും റയാന് ഗോസ്ലിങിനുമൊപ്പമാണ് ധനുഷ് എത്തുക. അനാ ഡെ അര്‍മാസ് ആണ് നായിക. ധനുഷിന് പുറമേ വാഗ്നര്‍ മൗറ, ജെസീക്ക ഹെന്‍വിക്, ജൂലിയ ബട്ടര്‍സ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകും. 200 മില്യണ്‍ ഡോളറാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. അതായത് ഏകദേശം 1500 കോടി രൂപ. നെറ്റ്ഫ്ലിക്സാണ് ചിത്രം പുറത്തിറക്കുന്നത്. നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന ഏറ്റവും വലിയ ബഡ്ജറ്റ് ചിത്രം കൂടിയാണ് ഇത്.
മാര്‍ക്ക് ഗ്രീനി എഴുതിയ ദ ഗ്രേ മാന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ധനുഷിന്റെ രണ്ടാമത്തെ രാജ്യാന്തര ചിത്രമാണ് ദ ഗ്രേ മാന്‍. 2018ല്‍ കെന്‍ സ്കോട്ട് സംവിധാനം ചെയ്ത ‘ ആന്‍ എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീര്‍’ എന്ന ചിത്രത്തിലും ധനുഷ് പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ധനുഷ് ആരാധകര്‍.
