എന്റെ കല്യാണത്തിന് പോലും എന്റെ എല്ലാ ചേച്ചിമാരും വന്നിട്ടില്ല;സഹോദരിമാരെ പരിചയപ്പെടുത്തി ആതിര മാധവ്
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ആതിര മാധവ്. കുടുംബവിളക്ക് സീരിയലിലൂടെയാണ് ആതിര മാധവ് ശ്രദ്ധിക്കപ്പെട്ടത്. . ഡോക്ടര്‍ അനന്യ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. സീരിയലില്‍ നിന്ന് മാറയിട്ടും ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട അനന്യയാണ് ആതിര. അമ്മയാവാന്‍ തയ്യാറെടുത്തതോടെയാണ് ആതിര സീരിയിലില്‍ നിന്ന് പിന്മാറിയത്. എന്നിട്ടും അഞ്ച് മാസം വരെ അഭിനയിച്ചിരുന്നു. പിന്നീട് ശാരീരിക ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് നടി സീരിയല്‍ വിട്ടത്.
പുതിയ അനന്യയെ പ്രേക്ഷകര്‍ക്കായി പരിചയപ്പെടുത്തിയിട്ടാണ് ആതിര സീരിയലില്‍ നിന്ന് മാറുന്നത്. പുതിയ അനന്യയ്ക്കും നല്ല സ്വീകാര്യതയാണ് ലഭിച്ചത്. അഭിനയത്തിന് ചെറിയ ഇടവേള നല്‍കിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ആതിര.സ്വന്തമായൊരു യുട്യൂബ് ചാനലുമുണ്ട്. ഇതിലൂടെ തന്റേയും കുടുംബത്തിന്റേയും കുഞ്ഞിന്റേയും വിശേഷം നടി പങ്കുവെയ്ക്കാറുണ്ട്. ഗര്‍ഭകാല വിശേഷങ്ങളും മകന് പിറന്ന സന്തോഷവും ഡെലിവറി വീഡിയോയും എല്ലാം താരം പങ്കുവെച്ചിരുന്നു.
ഒന്നാം വിവാഹ വാര്‍ഷിക ദിനത്തിലാണ് താന്‍ ഗര്‍ഭിണിയാണെന്നും പുതിയൊരാള് കൂടി ജീവിതത്തിലേക്ക് വരാന്‍ പോവുകയാണെന്നും ആതിര അറിയിച്ചത്. 2020 ല്‍ ആണ് ആതിരയും രാജീവും തമ്മില്‍ വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു.
മകന്റെ കാര്യങ്ങള്‍ കുറച്ചൂടി നോക്കിയതിന് ശേഷം അഭിനയത്തിലേക്ക് തിരിച്ച് വരുമെന്ന് നേരത്തെ ആതിര പറഞ്ഞിരുന്നു. ആതിരയുടെ അച്ഛനും അമ്മയും മാത്രമാണ് പ്രേക്ഷകർക്ക് സുപരിചിതർ. താരത്തിന് മൂന്ന് സഹോദരിമാർ കൂടിയുണ്ടെന്നത് പലർക്കും അറിയാത്ത കാര്യമാണ്.
ആതിരയുടെ വിവാഹത്തിന് പോലും ചേച്ചിമാരിൽ എല്ലാവരും വന്നിരുന്നില്ല. പലരും ആതിരയോട് ചേച്ചിമാരുടെ വിശേഷങ്ങൾ പങ്കുവെക്കാൻ
ആവശ്യപ്പെടാറുണ്ടായിരുന്നുവെങ്കിലും അവരെ ഒരുമിച്ച് കിട്ടാത്തതിനാൽ ഫോട്ടോയോ വീഡിയോയോ ഒന്നും ആതിര പങ്കുവെച്ചിരുന്നില്ല.
ഇപ്പോഴിത ആദ്യമായി തന്റെ ചേച്ചിമാരൊപ്പം വീഡിയോ ചെയ്ത് പങ്കുവെച്ചിരിക്കുകയാണ് ആതിര. മൂന്ന് പേരെയും ഒരുമിച്ച് കിട്ടിയില്ല. മൂന്ന് സ്ഥലത്ത് നിന്നാണ് അവരെ കണ്ടതെന്നും ആതിര വീഡിയോയിൽ പറയുന്നുണ്ട്.
‘ഞാൻ ഒരുപാട് സന്തോഷത്തോടെയാണ് ഈ വീഡിയോ ചെയ്യുന്നത്. എന്റെ വീഡിയോകൾക്ക് താഴെയും ഞാൻ പങ്കെടുത്ത മറ്റ് യുട്യൂബ് ചാനൽ വീഡിയോകൾക്ക് താഴെയും എന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്ക് താഴെയും നിരന്തരമായി വരുന്ന ഒരു ചോദ്യമാണ് എന്റെ ചേച്ചിമാരുടെ ചിത്രങ്ങൾ പങ്കുവെക്കാമോ കുടുംബ ഫോട്ടോ പങ്കുവെക്കുമോ എന്നുള്ളതെല്ലാം.’
‘ഞാൻ മുമ്പും പറഞ്ഞിട്ടുണ്ട്. എന്റെ കല്യാണത്തിന് പോലും എന്റെ എല്ലാ ചേച്ചിമാരും വന്നിട്ടില്ല എന്നുള്ളത്. എനിക്ക് മൂന്ന് ചേച്ചിമാരാണുള്ളത്. മൂന്ന് ചേച്ചിമാരും മൂന്ന് സ്ഥലത്തായിരുന്നു. കൂടാതെ കൊവിഡ് സമയം കൂടെയായിരുന്നതിനാൽ അവർക്ക് കല്യാണത്തിന് എത്താൻ പറ്റിയില്ല. ഞാനും ചേച്ചിമാരും തമ്മിൽ വയസിൽ നല്ല വ്യത്യാസമുണ്ട്. എന്റെ മൂന്നാമത്തെ ചേച്ചിയും ഞാനും തമ്മിൽ ആറ് വയസ് വ്യത്യാസമുണ്ട്.”അത്രയും ഡിഫറൻസ് ഉള്ളതുകൊണ്ട് ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ചേച്ചിമാരുടെ കോളജ് പഠനം തീരാറായിരുന്നു. അവരെല്ലാം ഹോസ്റ്റലിലും മറ്റും നിന്നാണ് പഠിച്ചത്. അതുകൊണ്ട് ഫാമിലി ഫോട്ടോസ് തന്നെ വളരെ കുറവാണ്. എല്ലാവരും ഇപ്പോൾ കല്യണം കഴിച്ച് ഒരോ സ്ഥലത്താണ് ജോലിക്കും മറ്റുമായി. എന്റെ ചേച്ചിമാർ വിദേശത്താണ്.’
‘മൂന്നാമത്തെ ചേച്ചി കാനഡയിലാണ്. ചേച്ചിയെ കണ്ടത് മൂന്നര വർഷത്തിന് ശേഷമാണ്. ഏറ്റവും മൂത്ത ചേച്ചി ബാംഗ്ലൂരിലാണ് ഉള്ളത്. ചേച്ചി ബാങ്കിലാണ് വർക്ക് ചെയ്യുന്നത്’ ആതിര മാധവ് പറഞ്ഞു. ഇപ്പോൾ ആതിര ബാംഗ്ലൂരിലും നാട്ടിലുമായാണ് താമസം. താരത്തിന്റെ ഭർത്താവ് ബാംഗ്ലൂരിലാണ് ജോലി ചെയ്യുന്നത്.
