എന്റെ പേരില്‍ അച്ഛനെ ചീത്ത കേള്‍പ്പിക്കരുത് എന്നായിരുന്നു ചിന്ത ; അർജുൻ അശോകൻ
എന്റെ പേരില്‍ അച്ഛനെ ചീത്ത കേള്‍പ്പിക്കരുത് എന്നായിരുന്നു ചിന്ത ; അർജുൻ അശോകൻ
മലയാളത്തിലെ യുവനടന്മാരില് ശ്രദ്ധേയനാണ് അര്ജുന്. മലയാളികളുടെ പ്രിയ നടന് ഹരിശ്രീ അശോകന്റെ മകന് കൂടിയായണ് അര്ജുന് അശോകന്.ഞാന്‍ ചെയ്തൊരു മാനറിസവും ആക്ഷനുമൊക്കെ ആളുകള്‍ക്ക് ഇഷ്ടമായെന്ന് അറിയുമ്പോള്‍ സന്തോഷമാണ്. പലരും എന്റെ മുന്നില്‍ വന്ന് അതേ ആക്ഷന്‍ കാണിക്കാറുണ്ട്. രോമാഞ്ചത്തിലേക്ക് ഞാന്‍ ഇടയ്ക്കാണ് ജോയിന്‍ ചെയ്യുന്നത്. നല്ല ക്യാരക്ടറാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞതെന്നും അര്ജുന് ഓര്‍ത്തെടുക്കുന്നു. മീഡിയവണ്‍ ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. രോമാഞ്ചത്തിലെ പാട്ടുകളെല്ലാം എല്ലാവര്ക്കും ഓര്‍ത്തിരിക്കാനാവുന്ന, പാടി നടക്കാനാവുന്ന പാട്ടുകളാണ് ചിത്രത്തിലേത്. അച്ഛാ എന്ന് പറഞ്ഞ് മോള് പാട്ട് കണ്ട് കരയുന്നുണ്ടായിരുന്നു.
ചിരിയായാലും സങ്കടമായാലും ദേഷ്യമായാലും ആ ഇമോഷന് നമ്മള് കുറച്ചുനേരം കൊണ്ട് നടക്കും. കഥാപാത്രത്തിന് അനുസരിച്ച് മാനറിസവും ഇമോഷനുമെല്ലാം മാറ്റും. ജാനേ എന്‍ മന് ഒക്കെ ചെയ്യുന്ന സമയത്ത് ക്യാമറയ്ക്ക് പിന്നില്‍ ഞങ്ങള്‍ ചിരിച്ചോണ്ടിരിക്കുകയായിരുന്നു. വരത്തന് കഴിഞ്ഞതോടെയാണ് വില്ലന്‍ വേഷം ചെയ്യാന്‍ കൂടുതല്‍ താല്പര്യം തോന്നിയത്. ആദ്യത്തെ രണ്ട് സിനിമ അത്ര വര്‍ക്കാവാതെ വന്നപ്പോള്‍ ഇനിയെന്ത് എന്ന ആശങ്കയുണ്ടായിരുന്നു. സിനിമയില്‍ തന്നെ നില്‍ക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു.
പഠനം കൊണ്ട് ഞാന്‍ മുന്നേറില്ലെന്ന് എനിക്കും വീട്ടുകാര്‍ക്കും അറിയാവുന്ന കാര്യമാണ്. കലാപരമായിട്ട് എന്തെങ്കിലും ചെയ്യാന്‍ പറ്റുമെന്ന കോണ്‍ഫിഡന്‍സുണ്ടായിരുന്നു. ദൈവം സഹായിച്ച് അഭിനയത്തില്‍ തന്നെ തിളങ്ങാനായെന്നായിരുന്നു തന്റെ സിനിമാപ്രവേശനത്തെക്കുറിച്ച് അര്ജുന് പറഞ്ഞത്. ഹിറ്റാവണം, ആളുകള്‍ ഏറ്റെടുക്കണം എന്ന് കരുതിയാണ് സിനിമകള്‍ ചെയ്യുന്നത്. എനിക്ക് ഇത് ചെയ്യാന്‍ പറ്റുമോ എന്നാണ് കഥാപാത്രത്തെ തിരഞ്ഞെടുക്കുമ്പോള്‍ ആലോചിക്കാറുള്ളത്.
ഞാന്‍ നായകനായി ഒരു സിനിമ വരുമെന്ന് ഒരിക്കലും കരുതിയതല്ല. അഭിനേതാവാകണം, അത്യാവശ്യം നല്ല ക്യാരക്ടര്‍ ചെയ്യണം. എന്റെ പേരില്‍ അച്ഛനെ ചീത്ത കേള്‍പ്പിക്കരുത് എന്നൊക്കെയാണ് ചിന്തിച്ചത്. അന്യഭാഷയിലൊക്കെ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. പക്ഷേ, അവര്‍ വിളിക്കണ്ടേ. തമിഴ് വലിയ കുഴപ്പമില്ലാതെ അറിയാം. ഭാര്യ തമിഴ് ഫാമിലിയിലെ ആളാണ്. ഹിന്ദിയും തെലുങ്കും അറിയില്ലെങ്കിലും വേണ്ടിവന്നാല്‍ പഠിച്ച് ചെയ്യുമെന്നായിരുന്നു അര്ജുന് പറഞ്ഞത്.
ഞാനും ചേച്ചിയും പ്രണയിച്ച് വിവാഹിതരായവരാണ്. എന്റേത് കുറേക്കൂടി പ്രശ്നം വന്ന കല്യാണമായിരുന്നു. ഒളിച്ചോടേണ്ടി വരുമെന്നായിരുന്നു കരുതിയത്. അവളുടെ അച്ഛന് സമ്മതിച്ചത് കൊണ്ട് അത് വേണ്ടി വന്നില്ല. ചേച്ചിയുടെ പ്രണയം കണ്ടുപിടിച്ചത് ഞാനായിരുന്നു അവര്‍ സെറ്റാണ് എന്ന് പറഞ്ഞ് ആ കല്യാണം നടത്താമെന്ന് അച്ഛനോട് പറഞ്ഞിരുന്നു. എന്റെ പ്രണയം അറിഞ്ഞപ്പോള്‍ വീട്ടില്‍ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു.
