Connect with us

രണ്ടാമതും വിവാഹിതയായി അമൃത വര്‍ണൻ? ഇത് അഞ്ജലിയെ ചതിച്ച് ശ്രുതിയെ സ്‌നേഹിച്ചത്തിനുള്ള ശിക്ഷ; പൊട്ടിക്കരഞ്ഞ് പ്രശാന്ത്!!

Malayalam

രണ്ടാമതും വിവാഹിതയായി അമൃത വര്‍ണൻ? ഇത് അഞ്ജലിയെ ചതിച്ച് ശ്രുതിയെ സ്‌നേഹിച്ചത്തിനുള്ള ശിക്ഷ; പൊട്ടിക്കരഞ്ഞ് പ്രശാന്ത്!!

രണ്ടാമതും വിവാഹിതയായി അമൃത വര്‍ണൻ? ഇത് അഞ്ജലിയെ ചതിച്ച് ശ്രുതിയെ സ്‌നേഹിച്ചത്തിനുള്ള ശിക്ഷ; പൊട്ടിക്കരഞ്ഞ് പ്രശാന്ത്!!

മലയാളികള്‍ക്ക് സുപരിചിതരായ താരദമ്പികളാണ് അമൃതയും പ്രശാന്തും. മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെയാണ് അമൃതയും പ്രശാന്തും താരങ്ങളാകുന്നത്. നായികയായും സഹനടിയായുമെല്ലാം സീരിയില്‍ രംഗത്തെ നിറ സാന്നിധ്യമാണ് അമൃത.

പ്രശാന്തും ജനപ്രീയ താരമാണ്. ഇരുവരും വിവാഹം കഴിച്ചപ്പോള്‍ പലരും കരുതിയിരുന്നത് അതൊരു പ്രണയ വിവാഹമാണെന്നായിരുന്നു. എന്നാല്‍ തങ്ങളുടേത് അറേഞ്ച്ഡ് കം ലവ് മാര്യേജ് ആണെന്നാണ് അമൃതയും പ്രശാന്തും പപറഞ്ഞിരുന്നത്.

സോഷ്യല്‍ മീഡിയയിലും സജീവമാണ് അമൃതയും പ്രശാന്തും. സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. തങ്ങളുടെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും വിശേഷങ്ങളും വാര്‍ത്തകളുമൊക്കെ അമൃതയും പ്രശാന്തും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ അമൃത അഭിനയിക്കുന്ന സീരിയലിന്റെ ലൊക്കേഷനിലേക്ക് പോയ വിശേഷങ്ങളായിരുന്നു പ്രശാന്ത് കാണിച്ചത്. ഭാര്യയുടെ കല്യാണം കാണാന്‍ പോയതാണോയെന്ന് നിങ്ങള്‍ ചോദിച്ചേക്കും. അതെ, അത് ഞാന്‍ നടത്തില്ല. ഈ കല്യാണം ഞാന്‍ കലക്കുമെന്നായിരുന്നു പ്രശാന്ത് പറഞ്ഞത്. കല്യാണത്തിന് അണിഞ്ഞൊരുങ്ങിയത് പോലെ തന്നെ അതീവ സുന്ദരിയായാണ് അമൃത എത്തിയത്.

നാണത്തോടെ നോക്കാന്‍ പറയുമ്പോള്‍ അതുപോലെ തന്നെ ചെയ്ത് കാണിക്കുകയായിരുന്നു അമൃത. അമൃത അവിടെ കല്യാണ സീനില്‍ അഭിനയിക്കുമ്പോള്‍ ഇപ്പുറത്ത് തന്റെ പ്രതികരണം ഭാവങ്ങളിലൂടെയായി കാണിക്കുകയായിരുന്നു പ്രശാന്ത്. അമൃതയുടെ കല്യാണം മുടക്കി എന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ പങ്കുവെച്ചത്. സീരിയലിനെക്കാളും നന്നായിട്ടുണ്ട് ഈ വീഡിയോ എന്നായിരുന്നു കമന്റുകള്‍.

അവള്‍ എന്നെ ചതിച്ചു ഗൈസ് എന്ന ക്യാപ്ഷനോടെയായി ഇന്‍സ്റ്റഗ്രാമിലും വീഡിയോ പങ്കുവെച്ചിരുന്നു. ആഹ്‌ളാദിപ്പിന്‍ ആഹാളിദിപ്പിന്‍ എന്നായിരുന്നു സ്റ്റെബിന്റെ കമന്റ്. അങ്ങനെ തന്നെ വേണമെന്നായിരുന്നു അമൃത പറഞ്ഞത്. ശ്യാം മാധവന് പിന്നെ ചതി എന്താണെന്ന് പോലും അറിയാത്തത് കൊണ്ട് കുഴപ്പമില്ല, അശ്വിന്‍ അളിയന്‍ അന്വേഷിക്കുന്നുണ്ട് എന്നുമായിരുന്നു ഒരാള്‍ പറഞ്ഞത്.

ഏതോ ജന്മകല്‍പ്പനയില്‍ അഞ്ജലിയെ ചതിച്ച് ശ്രുതിയെ സ്‌നേഹിച്ചപ്പോള്‍ ഞങ്ങളും കരഞ്ഞതാണ്, അനുഭവിച്ചോ എന്നായിരുന്നു വേറൊരാള്‍ പറഞ്ഞത്. വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. അഭിനയത്തിലെ മാത്രമല്ല ജീവിത വിശേഷങ്ങളും അമൃതയും പ്രശാന്തും വ്‌ളോഗിലൂടെ പങ്കുവെക്കാറുണ്ട്.

മുന്‍പൊരിക്കല്‍ അമൃതയോട് ഇഷ്ടം പറഞ്ഞിരുന്നുവെങ്കിലും അനുകൂലമായ മറുപടിയായിരുന്നില്ല ലഭിച്ചത്. കല്യാണ ആലോചന നടക്കുന്ന സമയത്ത് അമൃത വീണ്ടും പ്രശാന്തിനെ വിളിക്കുകയായിരുന്നു. ആരെ പരിചയപ്പെട്ടാലും അവരുടെ വിവാഹം പെട്ടെന്ന് നടക്കും എന്ന അവസ്ഥയായിരുന്നു. അമൃത ഇങ്ങോട്ട് വിളിച്ചതോടെയായിരുന്നു ഇത് നോക്കാം എന്ന് തീരുമാനിച്ചത്.

വിവാഹ ശേഷവും അഭിനയിക്കാന്‍ വിടണമെന്ന് അമൃത അന്നേ ആവശ്യപ്പെട്ടിരുന്നു. അതിന് ഒരു തടസവുമില്ലെന്നായിരുന്നു പ്രശാന്തിന്റെ മറുപടി. വിവാഹ ശേഷമാണ് ഞങ്ങള്‍ ശരിക്കും പ്രണയിച്ച് തുടങ്ങിയതെന്നും അമൃതയും പ്രശാന്തും പറഞ്ഞിരുന്നു. അഭിനയ മോഹം മനസിലുണ്ടായിരുന്നു പ്രശാന്തിനും. അവസരം ലഭിച്ചപ്പോള്‍ അത് വിനിയോഗിക്കുകയായിരുന്നു. അങ്ങനെയാണ് വീണ്ടും അവസരങ്ങള്‍ തേടിയെത്തിയത്.

വര്‍ഷങ്ങളായുള്ള പരിചയത്തിനൊടുവിലായാണ് അമൃതയും പ്രശാന്തും വിവാഹിതരായത്. നേരത്തെ അമൃതയെ പ്രൊപ്പോസ് ചെയ്തിരുന്നുവെങ്കിലും അത് താരം നിരസിക്കുകയായിരുന്നു. വിവാഹം ആലോചിച്ച് വരുന്ന സമയത്താണ് ഇങ്ങനെയൊരു പ്രൊപ്പോസലിനെക്കുറിച്ച് അമൃത വീട്ടില്‍ പറഞ്ഞത്. ഇതറിഞ്ഞതോടെ വീട്ടിലും അനുകൂല നിലപാടായി.

വിവാഹ ശേഷമാണ് തങ്ങള്‍ ഇരുവരും പ്രണയിച്ച് തുടങ്ങിയതെന്നും അമൃതയയും പ്രശാന്തും മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്. നീലക്കുയില്‍ സീരിയലില്‍ ചെറിയൊരു വേഷത്തില്‍ പ്രത്യക്ഷപ്പെട്ട പ്രശാന്ത് ഇപ്പോൾ മിനി സ്‌ക്രീനിൽ സജീവമാണ്. താല്‍പര്യമില്ലാതെ അഭിനയരംഗത്തേക്കെത്തിയതാണ് താനെന്ന് ഒരിക്കൽ അമൃത പറഞ്ഞിട്ടുണ്ട്. പ്ലസ് ടുവിന് പഠിക്കുമ്പോഴായിരുന്നു ആദ്യമായി അമൃത സ്‌ക്രീനിൽ എത്തിയത്.

More in Malayalam

Trending

Recent

To Top