Connect with us

ആരാധ്യയെ പോലെ പെരുമാറുന്നത് നിർത്തൂ; ഐശ്വര്യയോട് കയർത്ത് അമിതാഭ് ബച്ചൻ

Bollywood

ആരാധ്യയെ പോലെ പെരുമാറുന്നത് നിർത്തൂ; ഐശ്വര്യയോട് കയർത്ത് അമിതാഭ് ബച്ചൻ

ആരാധ്യയെ പോലെ പെരുമാറുന്നത് നിർത്തൂ; ഐശ്വര്യയോട് കയർത്ത് അമിതാഭ് ബച്ചൻ

സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്‌പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും രാജ്യത്തിന് അഭിമാനമായി മാറുകയും ചെയ്ത താരം തമിഴ് സിനിമയിലൂടെയാണ് ക്യമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീട് ബോളിവുഡിലെത്തുകയും സൂപ്പർ നായികയായി വളരുകയുമായിരുന്നു.

ഇന്ത്യൻ സിനിമാ രംഗത്തെ താര റാണിയായിരിക്കെയാണ് ഐശ്വര്യ കരിയറിനുള്ള പ്രാധാന്യം കുറച്ചത്. എന്നാൽ ഇന്നും നടിയുടെ താരമൂല്യത്തിന് ഇടിവ് വന്നിട്ടില്ല. വിവാഹത്തിന് ശേഷം സിനിമാ അഭിനയം തുടർന്നെങ്കിലും അമ്മയായതോടെ സിനിമകളുടെ എണ്ണം കുറച്ചു. ആരാധ്യ ജനിച്ച ശേഷം വിരലിൽ എണ്ണാവുന്ന സിനിമകളിലേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ.

ഇപ്പോഴിതാ പഴയൊരു വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. 2015 ലെ സ്റ്റാർഡസ്റ്റ് അവാർഡ്‌സിൽ നിന്നുള്ളതാണ് വീഡിയോ. ബച്ചനും ഐശ്വര്യയുമാണ് വീഡിയോയിലുള്ളത്. ബച്ചനോടുള്ള തന്റെ ആരാധന തുറന്ന് പറയുന്ന ഐശ്വര്യയെയാണ് വീഡിയോയിൽ കാണുന്നത്. അതീവ സന്തുഷ്ടയായും, തന്റെ പതിവ് ശാന്തത കൈവിട്ടുമാണ് വീഡിയോയിൽ ഐശ്വര്യ സംസാരിക്കുന്നത്. ”ഹീ ഈസ് ദ ബെസ്റ്റ്”എന്നു പറഞ്ഞു കൊണ്ട് ബച്ചനെ കെട്ടിപ്പിടിക്കുകയും കവിളിൽ ചുംബിക്കുകയും ചെയ്യുന്നുണ്ട് ഐശ്വര്യ.

എന്നാൽ അമിതാഭ് ബച്ചൻ കുപിതനായിട്ടാണ് കാണപ്പെടുന്നത്. ഐശ്വര്യയുടെ പ്രവർത്തികൾ അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നുണ്ടെന്നാണ് തോന്നുന്നത്. താരം ഐശ്വര്യയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ട്. ”ആരാധ്യയെ പോലെ പെരുമാറുന്നത് നിർത്തൂ” എന്നാണ് ബച്ചൻ മരുമകളോട് പറയുന്നത്. എന്നാൽ ഐശ്വര്യ അപ്പോഴും സാധാരണ നിലയിലേക്ക് വരുന്നില്ല. താൻ പറഞ്ഞത് എല്ലാവർക്കും അറിയുന്നതാണെന്ന് ചിരിച്ചു കൊണ്ട് പറയുകയാണ് ഐശ്വര്യ. ഇടയ്ക്ക് ബച്ചന്റെ താടയിൽ പിടിച്ച് കളിക്കുകയും ചെയ്യുന്നുണ്ട് ഐശ്വര്യ. പിന്നാലെ ഇരുവരും കെട്ടിപ്പിടിക്കുകയും ചെയ്യുന്നുണ്ട്.

ഐശ്വര്യ കൊച്ചുകുട്ടിയെ പോലെ പെരുമാറുമ്പോൾ ബച്ചൻ അതീവഗൗരവ്വത്തിലാണ് പെരുമാറുന്നത്. അതിൽ നിന്നും ഐശ്വര്യയുടെ പെരുമാറ്റത്തിൽ അദ്ദേഹം അസ്വസ്ഥനാണെന്ന വിലയിരുത്തലിലേക്കാണ് സോഷ്യൽ മീഡിയ എത്തുന്നത്. അതേസമയം ചിലർ പറയുന്നത് ഐശ്വര്യ മദ്യപിച്ച് ലക്ക് കെട്ട അവസ്ഥയിലാണെന്നാണ്. അതിനാലാണ് ഐശ്വര്യയ്ക്ക് സ്വയം നിയന്ത്രിക്കാൻ സാധിക്കാത്തതും അതാണ് ബച്ചനെ ദേഷ്യം പിടിപ്പിച്ചതെന്നുമാണ് ചിലർ കമന്റ് ചെയ്യുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഐശ്വര്യ റായിയുടെ കാർ അപകടത്തിൽ പെട്ടു എന്ന വാർത്തകൾ പുറത്തുവന്നത്. മുംബൈയിലെ ജുഹുവിൽ അണ് സംഭവം. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്. ബ്രിഹൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ടിൻറെ ബസാണ് നടിയുടെ കാറിൽ ഇടിച്ചത്. ഈ സമയം ഐശ്വര്യ കാറിൽ ഉണ്ടായിരുന്നില്ല എന്നും ബസ് പിന്നിൽ ഇടിക്കുകയായിരുന്നു എന്നുമാണ് റിപ്പോർട്ട്.

ജുഹു ഡിപ്പോയിൽ നിന്ന് പുറപ്പെട്ട ബസ് അമിതാഭ് ബച്ചന്റെ വസതിക്ക് സമീപം എത്തിയപ്പോൾ ആഡംബര കാറിൽ ഇടിക്കുകയായിരുന്നു. കാറിൽ ബസിടിച്ചതിൻറെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. കാറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നാണ് വിവരം. അപകടശേഷം കാർ വേഗത്തിൽ ഓടിച്ചുപോകുന്നതിൻറെ വിഡിയോയും കാണാം. അതേസമയം, കാറിനു പിന്നിൽ ബസിടിച്ചതിന് പിന്നാലെ ബൗൺസർമാരിലൊരാൾ പുറത്തിറങ്ങി ബസ് ഡ്രൈവറെ മർദിച്ചതായി ബെസ്റ്റ് ഉദ്യോഗസ്ഥൻ പറയുന്നു.

ബസ് കാറിൽ ഇടിച്ചതിനു പിന്നാലെ ഡ്രൈവർ പുറത്തിറങ്ങിയിരുന്നു, ഈ സമയം ബംഗ്ലാവിൽ നിന്ന് ഒരു ബൗൺസർ പുറത്തിറങ്ങി ഡ്രൈവറെ മർദിക്കുകയായിരുന്നു. തുടർന്ന് ഡ്രൈവർ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തിയതോടെ ബംഗ്ലാവിലെ ജീവനക്കാർ ബസ് ഡ്രൈവറോട് ക്ഷമാപണം നടത്തിയതായും ബസ് ഡ്രൈവർ പ്രശ്നം അവസാനിപ്പിച്ചതായുമാണ് റിപ്പോർട്ട്. സംഭവത്തിൽ പരാതി ലഭിക്കുകയോ, എഫ്ഐആർ രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്.

എന്നും പരസ്പരമുള്ള ബഹുമാനത്തിന്റേയും സ്‌നേഹത്തിന്റേയും കാര്യത്തിൽ ആരാധകർക്ക് മാതൃകയായിരുന്നു അഭിഷേകും ഐശ്വര്യയും. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും തമ്മിൽ അത്ര സ്വരചേർച്ചയിലല്ലെന്ന തരത്തിലായിരുന്നു പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ. ഐശ്വര്യയുടെ ജന്മദിനാഘോഷത്തിൽ അഭിഷേക് പങ്കെടുക്കാതിരുന്നതും ബച്ചൻ കുടുംബത്തോട് ഐശ്വര്യ അകലം പാലിക്കുന്നതുമെല്ലാം ആരാധകരുടെ ഇത്തരം സംശയങ്ങൾക്ക് ആക്കം കൂട്ടുന്നതായിരുന്നു. എന്നാൽ തങ്ങൾക്കിടയിൽ പ്രശ്‌നങ്ങൾ ഒന്നും ഇല്ലെന്നും ഇപ്പോഴും നല്ല രീതിയിൽ പോകുന്നതായിട്ടും അഭിഷേക് സൂചിപ്പിച്ചിരുന്നു. ഇടയ്ക്ക് ഇവർ ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം പുറത്ത് വന്നിരുന്നു.

എന്നാൽ ഭതൃമാതാവ് ജയ ബച്ചനും ഭർത്താവിന്റെ സഹോദരി ശ്വേത ബച്ചനുമായാണ് ഐശ്വര്യയ്ക്ക് പ്രശ്നങ്ങളെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇപ്പോഴിതാ ഐശ്വര്യയും ജയ ബച്ചനും തമ്മിൽ അകൽച്ചയുണ്ടെന്ന വാദത്തിന് പുതിയ തെളിവുകൾ നിരത്തുകയാണ് ആരാധകർ. കഴിഞ്ഞ ദിവസം ഫിലിം മേക്കറും നടനുമായ അഷുതോഷ് ഗൗരിക്കറിന്റെ മകന്റ വിവാഹത്തിന് ബച്ചൻ കുടുംബം എത്തി. ജയ ബച്ചൻ, ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ എന്നിവരാണ് വിവാഹത്തിനെത്തിയത്. ഗ്രൂപ്പ് ഫോട്ടോയ്ക്ക് വധുവിനും വരനുമൊപ്പം ജയ ബച്ചനും അഭിഷേകും നിന്നു.

എന്നാൽ ഐശ്വര്യ റായെ ഇവർക്കൊപ്പം കാണുന്നില്ല. ജയ ബച്ചനൊപ്പം നിൽക്കാൻ ഐശ്വര്യ തയ്യാറാകാത്തതാണെന്നാണ് വാദം. നേരത്തെ ആനന്ദ് അംബാനിയുടെ വിവാഹത്തിനെത്തിയപ്പോഴും ഐശ്വര്യ ഭർത്താവിന്റെ വീട്ടുകാർക്കൊപ്പം ഫോട്ടോയ്ക്ക് നിന്നിരുന്നില്ല. നിലവിൽ പ്രചരിക്കുന്ന ഗോസിപ്പുകളെ ഒരുമിച്ചുള്ള ഒരു ഫോട്ടോ കൊണ്ട് ഐശ്വര്യക്കും ജയ ബച്ചനും ഇല്ലാതാക്കാം. എന്നാൽ ഇവർ അതിന് തയ്യാറാകാത്തത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നു. പ്രചരിക്കുന്ന ഗോസിപ്പുകൾ സത്യമായിരിക്കാമെന്നും എന്തോ പ്രശ്നമുണ്ടെന്നും ആരാധകർ വാദിക്കുന്നുണ്ട്.

ഐശ്വര്യ അഭിഷേകിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും വളരെ നല്ലവളായിട്ടും ദയയുള്ളവളുമായാണ് പെരുമാറിയത്. പക്ഷേ നിങ്ങളുടെ ഭാര്യയുടെ കരിയർ നശിപ്പിച്ചു എന്നാണ് അഭിഷേകിനെ കുറ്റപ്പെടുത്തി കൊണ്ട് ചിലർ പറഞ്ഞത്. എന്നാൽ അഭിഷേക് ഐശ്വര്യയുടെ ജീവിതം നശിപ്പിച്ചിട്ടില്ലെന്നാണ് മറ്റ് ചില ആരാധകരുടെ വാദം. ആദ്യം അമ്മയാകാൻ തീരുമാനിച്ചത് ഐശ്വര്യയാണ്. മകളെ സ്വയം വളർത്താൻ തീരുമാനിച്ചതും കുടുംബിനിയായിരിക്കാൻ തീരുമാനിച്ചതുമൊക്കെ ഐശ്വര്യയാണ്. അവിടെ അഭിഷേകിനെ കുറ്റപ്പെടുത്തുന്നതിൽ എന്ത് കാര്യമാണ് ഉള്ളതെന്നുമാണ് ആരാധകർ ചോദിക്കുന്നത്.

അതേസമയം ജയബച്ചൻ ഐശ്വര്യയെ കുറിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞതും ചർച്ചയായിരുന്നു. സ്വന്തം മകളായാണ് ഐശ്വര്യയെ കാണുന്നതെന്നാണ് ജയ ബച്ചൻ പറഞ്ഞത്. തങ്ങളുടെ മകൾ ശ്വേത വീട്ടിലില്ലാത്ത വിടവ് നികത്തുന്നത് ഐശ്വര്യയാണെന്നും ജയ ബച്ചൻ പറയുന്നു. കോഫീ വിത്ത് കരൺ ഷോയിലായിരുന്നു ജയ ബച്ചൻ ഐശ്വര്യയെ കുറിച്ച് പറഞ്ഞത്.

മകൾ ശ്വേത ബച്ചൻ വിവാഹിതയായപ്പോൾ അമിതാഭ് ബച്ചൻ്റെ ജീവിതത്തിൽ ഒരു ശൂന്യതയുണ്ടായിരുന്നുവെന്നും ഐശ്വര്യ റായ് തൻ്റെ വീട്ടിലേക്ക് മരുമകളായി എത്തിയപ്പോൾ ശൂന്യത ഇല്ലാതായിയെന്നും അഭിഷേകിനെ കാണുമ്പോഴെല്ലാം ബച്ചൻ സന്തോഷവാനാണെന്നും ജയ ബച്ചൻ പറഞ്ഞിരുന്നു.

തങ്ങൾ ഐശ്വര്യയെ മരുമകളായി കണ്ടിട്ടില്ലെന്നും എന്നും മകളെ പോലെയാണ് കണ്ടിരുന്നതെന്നും ജയ ബച്ചൻ പറഞ്ഞു. ഇതോടൊപ്പം തൻ്റെ ഭർത്താവ് അമിതാഭ് ബച്ചനെക്കുറിച്ചും ജയ സംസാരിച്ചു. തൻ്റെ മരുമകൾ ഐശ്വര്യയെ വീട്ടിൽ കാണുമ്പോഴെല്ലാം ബച്ചന്റെ കണ്ണുകൾ തിളങ്ങുമായിരുന്നു. വീട്ടിൽ വരുന്ന ശ്വേതയെ നോക്കി നിൽക്കുന്നപോലെയാണ് ഐശ്വര്യയെും അതേ സ്നേഹത്തോടെ നോക്കിയിരുന്നത്.

ശ്വേത പോയപ്പോൾ ഉണ്ടായ ശൂന്യത ഐശ്വര്യ വന്നപ്പോൾ പൂർണമായി. ശ്വേത കുടുംബത്തിലില്ല മറ്റൊരു കുടുംബത്തിലേക്ക് പോയിയെന്നും ഇനി അവൾ ബച്ചൻ ഫാമിലി അല്ലെന്നത് ഉൾക്കൊള്ളാൻ വളരെ പ്രയാസം നേരിട്ടു. അതുപോലെ തന്നെ ഒരിക്കൽ സ്റ്റാർഡസ്റ്റ് മാസികയുമായി സംസാരിക്കവെ ജയ ഐശ്വര്യയിലെ അമ്മയേയും പ്രശംസിച്ചിരുന്നു.

അന്ന് ഐശ്വര്യയെ വണ്ടർഫുൾ മദർ എന്നാണ് വിശേഷിപ്പിച്ചത്. ഐശ്വര്യ ഇന്റസ്ട്രിയിലെ വലിയ താരമാണ്. എന്നിട്ടും തൻ്റെ കുടുംബത്തിന് വലിയ പ്രാധാന്യം നൽകുന്നു. അവൾ ഒരു ശക്തയായ സ്ത്രീയാണ്. ഒരു മനോഹരമായ അമ്മയാണ്. മകളെ അവൾ സ്വയം പരിചരിക്കും. എല്ലാ ജോലികളും സ്വയം ചെയ്യും എന്നുമാണ് മരുമകളെ കുറിച്ച് ജയ പറഞ്ഞത്.

ആരാധ്യ ജനിച്ച ശേഷം വിരലിൽ എണ്ണാവുന്ന സിനിമകളിലേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ. അമ്മയയായ ശേഷം തങ്ങൾ ആരാധിച്ചിരുന്ന ഐശ്വര്യയുടെ രൂപത്തിലുണ്ടായ കാര്യമായ മാറ്റങ്ങൾ ഉൾക്കൊള്ളാൻ പല ആരാധകർക്കും കഴിഞ്ഞിരുന്നില്ല. പ്രസവ ശേഷം കാൻ ഫിലിം ഫെസ്റ്റിവലിൽ എത്തിയപ്പോൾ പലരും ഇത് ചൂണ്ടിക്കാട്ടിയിരുന്നു.

നന്നായി വണ്ണം വെച്ച് എത്തിയ നടിയെ കണ്ട് ഐശ്വര്യ തന്നെയാണോ ഇതെന്നാണ് പലരും ചോദിച്ചത്. ഐശ്വര്യയ്ക്ക് എന്തെങ്കിലും രോഗമാണോ, അതാണോ ഈ വണ്ണത്തിന് പിന്നിൽ, എന്ത് സംഭവിച്ചു, സാധാരണ പ്രസവ ശേഷം നടിമാർ പെട്ടെന്ന് വണ്ണം കുറയ്ക്കാറുണ്ട്. എന്നാൽ ഐശ്വര്യയ്ക്ക് അതിന് കഴിയുന്നില്ലല്ലോ, ഇത് എന്തോ രാോഗമാണ് എന്നുള്ള തരത്തിലും ആളുകൾ സംസാരിച്ചിരുന്നു.

പിന്നാലെ കടുത്ത ബോഡി ഷെയ്മിംഗും താരത്തിന് നേരിടേണ്ടി വന്നു. എന്നാൽ ഇതൊന്നും തന്നെ ഐശ്വര്യയെ ബാധിച്ചതേയില്ല. മുഴുവൻ സമയവും തന്റെ കുഞ്ഞിനൊപ്പം, അമ്മയായതിന്റെ സന്തോഷത്തിലായിരുന്നു താരം. എന്നാൽ ഒരു അഭിമുഖത്തിൽ തനിക്ക് വണ്ണം കൂടിയതിനെക്കുറിച്ച് ഒരിക്കൽ ഐശ്വര്യ റായ് സംസാരിച്ചിരുന്നു.

അത് സാധാരണയാണ്. എന്റെ കാര്യത്തിൽ സ്വാഭാവികമായി സംഭവിച്ചത്. ഭാരം കൂടുകയോ അല്ലെങ്കിൽ വാട്ടർ റിറ്റെൻഷൻ സംഭവിക്കുകയോ ചെയ്തത് ശരീരത്തിനുണ്ടായ സ്വാഭാവിക മാറ്റമാണ്. ഞാൻ കംഫർട്ടബിൾ ആയിരുന്നു. കുഞ്ഞിൽ നിന്നും മാറി നിൽക്കാൻ പറ്റിയ സമയത്ത് ഞാൻ പൊതുവിടങ്ങളിൽ വന്നിട്ടുണ്ട്.

വണ്ണം കൂടിയത് ഞാൻ കാര്യമായെ‌ടുത്തിരുന്നെങ്കിൽ ഞാൻ ഒളിക്കുകയോ അല്ലെങ്കിൽ വണ്ണം കുറയ്ക്കാൻ എന്തെങ്കിലും മാർഗം സ്വീകരിക്കുകയോ ചെയ്തേനെ. പക്ഷെ എന്റെ ചോയ്സ് അതായിരുന്നില്ല. എന്നെയത് ബാധിച്ചിട്ടില്ല. ആളുകൾ ആ ഡ്രാമ ആസ്വദിച്ചെന്ന് ഞാൻ കരുതുന്നു. ഞാൻ എന്റെ കുഞ്ഞിനൊപ്പം യഥാർത്ഥ ജീവിതത്തിലെ തിരക്കിലായിരുന്നെന്നും ഐശ്വര്യ റായ് പറഞ്ഞിരുന്നു.

More in Bollywood

Trending

Recent

To Top