Actress
ഗർഭിണിയായി, ഉടനെ വിവാഹം ജഗതിൽ നിന്നും എല്ലാം മറച്ചുവെച്ചു വമ്പൻ വെളിപ്പെടുത്തലുമായി അമല പോൾ, നെഞ്ചുപൊട്ടി ഭർത്താവ്
ഗർഭിണിയായി, ഉടനെ വിവാഹം ജഗതിൽ നിന്നും എല്ലാം മറച്ചുവെച്ചു വമ്പൻ വെളിപ്പെടുത്തലുമായി അമല പോൾ, നെഞ്ചുപൊട്ടി ഭർത്താവ്
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ് അമല പോൾ താരമായി മാറുന്നത്. അധികം വൈകാതെ തന്നെ തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറാനും സാധിച്ചു. നാളുകളുടെ ഇടവേളയ്ക്ക് ശേഷം താരം മലയാളത്തിലേയ്ക്കും തിരിച്ചു വരവ് നടത്തിയിരുന്നു.
സോഷ്യൽ മീഡിയയിലും സജീവമാണ് അമല പോൾ. നിറവയറുമായി അമല പോൾ പൊതുവേദികളിൽ എത്തിയതും പ്രസവ ശേഷം എത്തിയതും സോഷ്യൽ മീഡിയ ചർച്ചയായിരുന്നു. മാത്രമല്ല കുഞ്ഞിനൊപ്പമുള്ള നിമിഷവുമെല്ലാം നടി ആരാധകരുമായി പങ്കിടാറുണ്ട്. ഇലൈ എന്നാണ് മകന് അമലയും ഭർത്താവും നൽകിയിരിക്കുന്ന പേര്.
ആദ്യ വിവാഹം പരാജയപ്പെട്ടശേഷം സിംഗിൾ ലൈഫ് നയിക്കുന്നതിനിടെയാണ് അമല ജഗതിനെ കാണുന്നതും പരിചയപ്പെടുന്നതും. അടുത്തിടെയാണ് നടി അമ്മയായത്. ഇലൈ എന്നാണ് മകന് അമലയും ഭർത്താവും നൽകിയിരിക്കുന്ന പേര്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അമലയുടെ വിവാഹം. വൈകാതെ താൻ ഗർഭിണിയാണെന്ന സന്തോഷ വാർത്തയും നടി ആരാധകരെ അറിയിച്ചു. വിവാഹത്തിന് മുമ്പേ താൻ ഗർഭിണിയായിരുന്നെന്നാണ് നടി തുറന്ന് പറഞ്ഞത്. കഴിഞ്ഞ ദിവസം മികച്ച മലയാള നടിക്കുള്ള ജെഎഫ്ഡബ്ല്യു ക്രിട്ടിക് പുരസ്കാരമാണ് അമല പോളിന് ലഭിച്ചിരുന്നു. ലെവൽ ക്രോസ് എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്കാരം. ഇപ്പോഴിതാ ജെഎഫ്ഡബ്ല്യു വേദിയിൽ പുരസ്കാരം വാങ്ങവെ ഭർത്താവിനെക്കുറിച്ച് അമല പോൾ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ജഗത്തുമായി ഡേറ്റ് ചെയ്യുന്ന സമയത്ത് താൻ നടിയാണെന്ന് അവനോട് പറഞ്ഞിരുന്നില്ലെന്ന് ഒരു പ്രെെവറ്റ് ഇൻസ്റ്റഗ്രാം അക്കൗണ്ടൊക്കെയാണ് ആൾക്ക് ആദ്യം കൊടുത്തതെന്നും അമല പോൾ പറയുന്നു. പിന്നീട് താൻ ഗർഭിണിയായി. വെെകാതെ തന്നെ വിവാഹവും ചെയ്തു. മാത്രമല്ല പ്രെഗ്നെന്റായി വീട്ടിലിരിക്കുമ്പോഴാണ് പുള്ളി തന്റെ സിനിമകൾ ഓരോന്നായി കാണാൻ തുടങ്ങുന്നതും അവാർഡ് ഷോകൾ ഒത്തിരി കാണുന്നതും. പണ്ട് തനിക്ക് അവാർഡ് ലഭിക്കുന്നതും റെഡ് കാർപറ്റിലും സ്റ്റേജിലും ഞാൻ സംസാരിക്കുന്നത് കണ്ട് ജഗത്തിന് അത്ഭുതമായി.
അതേസമയം ഒരു ദിവസം ജഗത് ചോദിച്ചത് അവാർഡ് ലഭിക്കുന്നത് ലെെവ് ആയി എപ്പോഴാണ് കാണാൻ പറ്റുകയെന്നാണ്. പക്ഷേ അതെപ്പോഴാണെന്ന് അന്ന് തനിക്കറിയില്ലായിരുന്നെങ്കിലും ഉടനെയുണ്ടാകുമെന്ന് പറഞ്ഞു. ഇന്ന് ആ നിമിഷം സംഭവിച്ചെന്നും അമല പോൾ വേദിയിൽ പറഞ്ഞു. ഗുജറാത്ത് സ്വദേശിയാണ് ജഗത്. അമല പോൾ കേരളത്തിലെ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച് വളർന്ന പെൺകുട്ടിയാണ്.
