അമല പോൾ നായികയാകുന്ന ആടൈ ടീസർ എത്തി. ടീസറില്‍ അർദ്ധനഗ്നയായാണ് നടി എത്തുന്നത്. കരൺ ജോഹറാണ് ടീസർ റിലീസ് ചെയ്തത്.അമല പോളിന്റെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷമാകും ആടൈയിലേത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ടോയ്ലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന കഥാപാത്രമായാണ് അമല പ്രത്യക്ഷപ്പെട്ടത്. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് ആണ്. വയലൻസ് രംഗങ്ങളുടെ അതിപ്രസരമാണ് എ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാരണമായത്.
ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം രത്നകുമാറാണ് സംവിധാനം ചെയ്യുന്നത്. കാമിനി എന്ന കഥാപാത്രത്തെയാണ് അമല പോള്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥകേട്ട് മറ്റ് പ്രോജക്ടുകള്‍ വേണ്ടെന്നു വച്ചിട്ടാണ് ആടൈ സ്വീകരിച്ചതെന്ന് നേരത്തെ അമല പോള്‍ പറഞ്ഞിരുന്നു.
കാര്‍ത്തിക് കണ്ണന് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗായകന് പ്രദീപ് കുമാറാണ്. വി. സ്റ്റുഡിയോസ് നിർമാണം.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമല്ല, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. ഇപ്പോഴിതാ വിവാഹിതനാകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് നടൻ....