Malayalam
രണ്ടാമതും വിവാഹിതയായോ? വെളിപ്പെടുത്തലുമായി അമല പോള്‍
രണ്ടാമതും വിവാഹിതയായോ? വെളിപ്പെടുത്തലുമായി അമല പോള്‍
നടി അമല പോള്‍ വീണ്ടും വിവാഹിതയായെന്നുള്ള വാർത്തകൾ മാധ്യമങ്ങളിൽ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു . സുഹൃത്തും മുംബൈയില്‍ നിന്നുള്ള ഗായകനുമായ ഭവ്നിന്ദര് സിംഗുമായുള്ള അമലയുടെ വിവാഹം കഴിഞ്ഞുവെന്ന വാർത്തയാണ് പ്രചരിച്ചത്. വിവാഹ ചിത്രങ്ങൾ എന്ന തരത്തിൽ ഇരുവരുടെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു . ഭവ്നിന്ദര് ഇന്‍സ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചത്. ”ത്രോബാക്ക്” എന്ന ഹാഷ്ടാഗോടെയാണ് ഭവ്നിന്ദര് വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
അതിന് പിന്നാലെ പേജിൽ നിന്ന് ചിത്രങ്ങൾ അപ്രത്യക്ഷമാവുകയും ചെയ്തു. ഇതോടെ ഇരുവരും നേരത്തെ വിവാഹിതരായെന്നും പിന്നീട് വേർപിരിഞ്ഞതാണെന്നും ഗോസിപ്പുകൾ പരന്നു.
എന്നാല്‍ ഇതിനോട് ഇരുവരും പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ ഇതില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് അമല പോള്‍. താനിപ്പോള്‍ സിനിമകളുമായി തിരക്കിലാണെന്നും സമയമാകുമ്പോള്‍ വിവാഹക്കാര്യം തുറന്നു പറയുമെന്നും അമല ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
എന്റെ വിവാഹത്തിന് ഇനിയും സമയമുണ്ട്. ഇപ്പോള്‍ ഞാന്‍ സിനിമകളുമായി തിരക്കിലാണ്. ആ തിരക്കുകള്‍ ഒഴിഞ്ഞ ശേഷം വിവാഹത്തെക്കുറിച്ച് ഞാന്‍ അറിയിക്കും. ഞാനെന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളതാണ്, അതുപോലെ വിവാഹവും ഞാന്‍ അറിയിക്കും. അതുവരെ ഗോസിപ്പുകള്‍ പ്രചരിപ്പിക്കരുത്. സമയമാകുമ്പോള്‍ ഞാന്‍ അറിയിക്കും”- അമല വ്യക്തമാക്കുന്നു
ആടൈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട കൂട്ടുകാരനെ കുറിച്ച് അമല പോള്‍ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു പറഞ്ഞിരുന്നില്ല. നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷം അമലയും വിജയും വിവാഹിതരാകുവായിരുന്നു. അധിക നാൾ ദാമ്പത്യം കൊണ്ടുപോയില്ല. പിന്നീട് ഇരുവരും വിവാഹമോചനം നേടുകയുമായിരുന്നു. ഇതിനിടെ, എ.എല്‍. വിജയ് ചെന്നൈയിലെ ഡോക്ടറായ ആര് ഐശ്വര്യയെ വിവാഹം ചെയ്തു.
മോഡലിങ്ങിൽ സജീവമായ അമല പോൽ സംവിധായകൻ ലാൽ ജോസിന്റെ നീലത്താമര എന്ന സിനിമയിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. നീലത്താമര വിജയമായെങ്കിലും അമലയ്ക്ക് പിന്നീട് നല്ല അവസരങ്ങൾ ലഭിച്ചില്ല.പിന്നീട് തമിഴിൽ ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. സാമിയുടെ വിവാദചിത്രമായ സിന്ധു സമവേലി (2010) എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ അമല അറിയപ്പെട്ടു തുടങ്ങി. പിന്നീട് മൈന എന്ന സിനിമയിലൂടെ മുൻ നിരയിലേയ്ക്ക് എത്തുകയും ചെയ്തു. മൈന ഒട്ടേറെ പുരസ്കാരങ്ങൾ നേടി.
amala paul
