Connect with us

കുടുംബത്തോടൊപ്പം പഴനി ക്ഷേത്രം സന്ദർശിച്ച് അമല പോൾ

Actress

കുടുംബത്തോടൊപ്പം പഴനി ക്ഷേത്രം സന്ദർശിച്ച് അമല പോൾ

കുടുംബത്തോടൊപ്പം പഴനി ക്ഷേത്രം സന്ദർശിച്ച് അമല പോൾ

കുടുംബത്തോടൊപ്പം പഴനി ക്ഷേത്രം സന്ദർശിച്ച് നടി അമല പോൾ. അമ്മയ്‌ക്കും സഹോദരന്റെ ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയയിൽ അമല പങ്കുവച്ചു.

പ്രസാദവും പൂമാലയും അണിഞ്ഞ് നിൽക്കുന്ന അമലയെയും ബന്ധുക്കളെയും ചിത്രങ്ങളിൽ കാണാം. അനവധി ആരാധകരും ചിത്രത്തിനു താഴെ കമന്റുമായി എത്തിയിട്ടുണ്ട്.

ജനുവരി മാസം ആലുവയിൽ സ്ഥിതി ചെയ്യുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിലും അമല എത്തിയിരുന്നു. എന്നാൽ അമല അന്യ മതസ്ഥയാണെന്ന കാരണത്താൽ ഭാരവാഹികൾ വിലക്കിയത് വാർത്തയായിരുന്നു. പിന്നീട് പുറത്തു നിന്ന് തൊഴുത ശേഷമാണ് അമല മടങ്ങിയത്.

ഒരിടവേളയ്ക്കു ശേഷം മലയാളത്തിലേയ്ക്കു തിരിച്ചുവന്നിരിക്കുകയാണ് അമല. വിവേക് സംവിധാനം ചെയ്യുന്ന ‘ടീച്ചര്‍’ ആണ് അമലയുടെ ഏറ്റവും പുതിയ മലയാള ചിത്രം. മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റഫർ’ ആണ് അമലയുടെ മറ്റൊരു സിനിമ. പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ‘ആടുജീവിത’മാണ് അമല പോളിന്റെ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം.

More in Actress

Trending

Recent

To Top