നടി അമല പോള്‍ വിവാഹിതയായി
നടി അമല പോള്‍ വിവാഹിതയായി. അമലയുടെ സുഹൃത്തും മുംബൈയില്‍ നിന്നുള്ള ഗായകനുമായ ഭവ്നിന്ദര്‍ സിംഗാണ് വരന്‍. ഇരുവരുടെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ഭവ്നിന്ദര്‍ ഇന്‍സ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചത്. ”ത്രോബാക്ക്” എന്ന ഹാഷ്ടാഗോടെയാണ് ഭവ്‌നിന്ദര്‍ വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം അമല പോളും ഭവ്നിന്ദറിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മുംബൈ സ്വദേശി ഭവ്നിന്ദര്‍ സിംഗുമായി അമല പ്രണയത്തിലാണെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തമിഴ് മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്
ആടൈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട കൂട്ടുകാരനെ കുറിച്ച് അമല പോള്‍ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു പറഞ്ഞിരുന്നില്ല.
നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷം അമലയും വിജയും വിവാഹിതരാകുവായിരുന്നു. അധിക നാൾ ദാമ്പത്യം കൊണ്ടുപോയില്ല. പിന്നീട് ഇരുവരും വിവാഹമോചനം നേടുകയുമായിരുന്നു. ഇതിനിടെ, എ.എല്‍. വിജയ് ചെന്നൈയിലെ ഡോക്ടറായ ആര്‍ ഐശ്വര്യയെ വിവാഹം ചെയ്തു.
amala paul
