Malayalam
‘സാധ്യമായതെല്ലാം നമ്മള്‍ ചെയ്ത് കൊടുത്താലും നമ്മളെ വട്ടപ്പൂജ്യമെന്ന് തോന്നിപ്പിക്കുന്ന ആരെങ്കിലും ഒരാള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകും’; വൈറലായി എലിബത്തിന്റെ കുറിപ്പ്
‘സാധ്യമായതെല്ലാം നമ്മള്‍ ചെയ്ത് കൊടുത്താലും നമ്മളെ വട്ടപ്പൂജ്യമെന്ന് തോന്നിപ്പിക്കുന്ന ആരെങ്കിലും ഒരാള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകും’; വൈറലായി എലിബത്തിന്റെ കുറിപ്പ്
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയില്‍ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നടന്റെ മികച്ചൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബാലയെ പോലെ തന്നെ ഭാര്യ എലിസബത്തും സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ്. ഇരുവരും ഒരുമിച്ചെത്തുന്ന വീഡിയോകളും അഭിമുഖങ്ങളുമെല്ലാം വലിയ ശ്രദ്ധ നേടാറുണ്ട്.
ഗായിക അമൃത സുരേഷുമായി വേര്‍പിരിഞ്ഞതിന് പിന്നാലെയായിരുന്നു ഡോക്ടര്‍ ആയ എലിസബത്തിനെ ബാല വിവാഹം കഴിച്ചത്. പിന്നീട് സോഷ്യല്‍ മീഡിയയിലെല്ലാം ഒരുമിച്ചെത്തി ആരാധകരുമായി ഇരുവരും വിശേഷങ്ങള്‍ പങ്കിടാറുണ്ടായിരുന്നു. ബാല അസുഖമായി ആശുപത്രിയില്‍ കിടന്നപ്പോഴെല്ലാം എലിസബത്തായിരുന്നു ഒപ്പമുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളായി ഇരുവരേയും ഒരുമിച്ച് കാണാറില്ല.
ഇതോടെ നടനും എലിസബത്തും വേര്‍പിരിഞ്ഞുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. അതിനിടയില്‍ ഇപ്പോഴിതാ എലിസബത്ത് പങ്കിട്ടൊരു കുറിപ്പ് വലിയ ചര്‍ച്ചയാവുകയാണ്. ‘സാധ്യമായതെല്ലാം നമ്മള്‍ ചെയ്ത് കൊടുത്താലും നമ്മളെ വട്ടപ്പൂജ്യമെന്ന് തോന്നിപ്പിക്കുന്ന ആരെങ്കിലും ഒരാള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകും’, എന്നായിരുന്നു എലിസബത്തിന്റെ കുറിപ്പ്. തന്റെ ഫോട്ടോയ്‌ക്കൊപ്പമാണ് എലിസബത്ത് ഇത് കുറിച്ചത്. ഇതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ബാലയുമായി എന്താ ഡിവോഴ്‌സ് ആയത് എന്നായിരുന്നു ഒരാള്‍ കുറിച്ചത്.
പ്രശംസയും ബഹുമാനവും കിട്ടാത്തിടത്ത് ഒരിക്കലും തുടരരുത്. നിങ്ങളുടെ അഭിപ്രായത്തിന് അനുസരിച്ച് ജീവിക്കുക. നിങ്ങളുടെ സന്തോഷത്തിന്റെ താക്കോല്‍ മറ്റൊരാള്‍ക്ക് നല്‍കാതിരിക്കുക’, എന്നായിരുന്നു മറ്റൊരു കമന്റ്. എല്ലാം സഹിക്കാന്‍ ദൈവം എലിസബത്തിനു ശക്തിയുണ്ടാകട്ടയെന്നും ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്. നേരത്തേ എലിസബത്ത് തനിക്ക് ഒപ്പമില്ലെന്ന് ബാലയും വ്യക്തമാക്കിയിരുന്നു. ആരുമായും എലിസബത്തിനെ താരതമ്യം ചെയ്യരുതെന്നും ശുദ്ധമായ സ്വഭാവമുള്ള നല്ല വ്യക്തിത്വത്തിനുടമയാണ് അവരെന്നുമായിരുന്നു ഒരു അഭിമുഖത്തില്‍ ബാല പറഞ്ഞു. അമൃത സുരേഷുമായുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ബാലയുടെ പ്രതികരണം.
‘എലിസബത്തിനെ വച്ച് ഇവരെയാരെയും താരതമ്യം ചെയ്യരുത്. ഒരഭിമുഖത്തിലും അവളെക്കുറിച്ച് പറഞ്ഞിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോള്‍ പറയാം. എലിസബത്ത് തങ്കമാണ്, ശുദ്ധമായ ക്യാരക്ടറാണ്. അവളുടെ പോലെ സ്വഭാവമുള്ള ഒരു പെണ്ണിനെ കണ്ടിട്ടില്ല. ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല. എന്റെ വിധിയാണ് എല്ലാം. സ്‌നേഹം എന്നത് ചിത്രശലഭം പോലെയാണ്. പറന്നു നടക്കും, പിടിക്കാന്‍ പറ്റില്ല. ഞാന്‍ മരിച്ചാല്‍പോലും അവളെക്കുറിച്ച് കുറ്റം പറയാന്‍ കഴിയില്ല. കഷ്ടപ്പെട്ടപ്പോള്‍ എന്റെ കൂടെ നിന്നു. പ്രേക്ഷകര്‍ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. എലിസബത്തിന് നല്ലതു മാത്രമേ വരൂ’, എന്നായിരുന്നു ബാലയുടെ വാക്കുകള്‍.
2021 സെപ്റ്റംബറിലായിരുന്നു ബാലയും എലിസബത്തും വിവാഹിതരാകുന്നത്. നിലവില്‍ തന്റെ ജോലിയുമായി മുന്നോട്ട് പോകുകയാണ് എലിസബത്ത്. എന്നാല്‍ ജോലി എവിടെയാണെന്നൊന്നും എലിസബത്ത് വ്യക്തമാക്കിയിട്ടില്ല. അടുത്തിടെ എലിസബത്തും ബാലയും വേര്‍പിരിഞ്ഞെന്ന തരത്തിലും വാര്‍ത്തകള്‍ പരന്നിരുന്നു. ബാല്‌ക്കൊപ്പമുള്ള വീഡിയോകളിലെല്ലാം സജീവസാന്നിധ്യമായിരുന്ന എലിസബത്തിനെ പെട്ടെന്ന് കാണാതായതോടെയാണ് ഇരുവരും വേര്‍പിരിഞ്ഞെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. എന്നാല്‍ സ്വന്തം വീട്ടില്‍ തന്റെ യൂട്യൂബ് ചാനലുമായി സജീവമായിരുന്നു എലിസബത്ത്. അച്ഛനും അമ്മയ്ക്കും ഒപ്പം ജീവിതത്തിലെ ഇത്തിരി വലിയ സന്തോഷങ്ങള്‍ എലിസബത്ത് ആഘോഷമാക്കുകയാണ്.
വീട്ടുകാര്‍ക്ക് ഒപ്പമാണ് എലിസബത്ത് പിറന്നാള്‍ ആഘോഷിച്ചതെല്ലാം. അതിനു മുന്‍പ് താന്‍ ഒരു വിഷമത്തിലാണെന്നും തനിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞ് എലിസബത്ത് ഒരു പോസ്റ്റും പങ്കുവച്ചിരുന്നു. ഇതൊക്കെയാണ് ബാലയും എലിസബത്തും തമ്മില്‍ എന്തോ പ്രശ്‌നമുണ്ടെന്ന സംശയത്തിലേക്ക് ആരാധകരെ കൊണ്ടെത്തിച്ചത്.
പിന്നാലെ ഓരോ ദിവസം ഒരു പുതിയ പോസ്റ്റുമായി എലിസബത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയുണ്ടായി. എന്നാല്‍ ബാലയെ കുറിച്ച് എവിടെയും സംസാരിക്കാന്‍ തയ്യാറായിരുന്നില്ല. മറുവശത്തു ബാലയും പോസ്റ്റുകളുമായി എത്തിയിരുന്നു. എലിസബത്തിനെ കുറിച്ചൊന്നും ബാലയും സംസാരിച്ചിരുന്നില്ല. അതിനിടെ താന്‍ ചെന്നൈയില്‍ അമ്മയുടെ കൂടെയാണ് എന്ന് പറഞ്ഞുള്ള വീഡിയോയുമായി ബാല എത്തിയിരുന്നു. ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ അമ്മ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ബാല വ്യക്തമാക്കി. ഇതിനു താഴെ എലിസബത്തിനെ കുറിച്ചുള്ള ചോദ്യങ്ങളുമായി ആരാധകരും എത്തിയിരുന്നു.
