Connect with us

ഇതിനകത്ത് നിങ്ങള്‍ക്കറിഞ്ഞൂടാത്ത കുറേ കാര്യങ്ങളുണ്ട്, നാളെ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ പോലും ദിലീപേട്ടനോട് മാപ്പ് പറയും; അഖില്‍ മാരാര്‍

Malayalam

ഇതിനകത്ത് നിങ്ങള്‍ക്കറിഞ്ഞൂടാത്ത കുറേ കാര്യങ്ങളുണ്ട്, നാളെ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ പോലും ദിലീപേട്ടനോട് മാപ്പ് പറയും; അഖില്‍ മാരാര്‍

ഇതിനകത്ത് നിങ്ങള്‍ക്കറിഞ്ഞൂടാത്ത കുറേ കാര്യങ്ങളുണ്ട്, നാളെ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ പോലും ദിലീപേട്ടനോട് മാപ്പ് പറയും; അഖില്‍ മാരാര്‍

മലയാളികളുടെ സ്വന്തം ജനപ്രിയ നടനാണ് ദിലീപ്. അദ്ദേഹത്തിന്റേതായുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കിസില്‍ ദിലീപിന്റെ പേര് കൂടി ഉയര്‍ന്ന് വന്നതോടെയും നടന് ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വന്നതോടെയുമാണ് മലയാളികള്‍ക്കിടയില്‍ ജനപ്രിയന്റെ പ്രിതിഛായയ്ക്ക് കോട്ടം സംഭവിച്ചത്. ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസിന്റെ വിധി എന്താകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് മലയാളികള്‍. ഈ വേളയില്‍ നിരവധി പേരാണ് ദിലീപിനെ അുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരുന്നത്. അക്കൂട്ടത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ ദിലീപിന് വേണ്ടി വാദിച്ച ഒരാളായിരുന്നു അഖില്‍ മാരാര്‍.

ഇപ്പോഴിതാ മാധ്യമങ്ങളോട് സംസാരിക്കവെ അഖില്‍ മാരാര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദിലീപ് വിഷയത്തില്‍ നിങ്ങള്‍ക്കറിഞ്ഞുകൂടാത്ത ചിലതുണ്ടെന്നും എല്ലാം അറിഞ്ഞുകഴിഞ്ഞാല്‍ ദിലീപിനോട് മാപ്പ് പറയുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. സുരേഷേട്ടന്‍ വിളിച്ചു. സന്തോഷം അറിയിച്ചു. ആദ്യമായിട്ടാണ് വിളിക്കുന്നത്. ഏഴ് മിനിട്ട് ഞങ്ങള്‍ സംസാരിച്ചു. കഴിഞ്ഞ ദിവസം മെസേജ് അയച്ചു.

ഇപ്പോള്‍ അദ്ദേഹവുമായിട്ടൊരു മാനസികബന്ധം ഉണ്ടാക്കാന്‍ സാധിച്ചു. മുമ്പൊന്നും അങ്ങനെയില്ലായിരുന്നു. അതുപോലെ ഞാന്‍ ദിലീപേട്ടന് വേണ്ടി സംസാരിച്ചതും എന്റെ ശരിയാണ്. അല്ലാതെ പുള്ളിയെ അള്‍ക്കാര്‍ മുഴുവന്‍ സപ്പോര്‍ട്ട് ചെയ്തിരിക്കുകയാണോ. ഒരുപാട് നെഗറ്റീവില്‍ നില്‍ക്കുകയാണ് ദിലീപേട്ടന്‍. അങ്ങനെ നെഗറ്റീവില്‍ നില്‍ക്കുന്നൊരാള്‍ക്ക് വേണ്ടി ഞാന്‍ എന്തിന് സംസാരിക്കണം.

സുരേഷ് ഗോപിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ 90 ശതമാനത്തോളം പേര്‍ നെഗറ്റീവ് കമന്റുകളിടുന്നു. അവിടെ ഞാന്‍ പോയിട്ട് പോസിറ്റീവ് പറഞ്ഞു. ഞാന്‍ ഫസ്റ്റ് സംഘിയാകുന്നത് അവിടെനിന്നാണ്. പുള്ളിയെ അനുകൂലിക്കുന്നത് പുള്ളി ജയിച്ചേക്കാം, പുള്ളിയുടെ ഉള്ളില്‍ ഒരു നന്മ ബോധമുണ്ടല്ലോ എന്നത് നമ്മുടെ ഉള്ളിലെ നീതി ബോധമാണ്.

ദിലീപെന്ന മനുഷ്യനെ കോടതി വെറുതെ വിട്ടിട്ട് അതുപോലെ നാളെ നിങ്ങള്‍ പറയും. ഇതിനകത്ത് നിങ്ങള്‍ക്കറിഞ്ഞൂടാത്ത കുറേ കാര്യങ്ങളുണ്ട്. നാളെ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ പോലും ദിലീപേട്ടനോട് മാപ്പ് പറയും. ആയാളെ എത്രത്തോളം ആക്രമിച്ചിട്ടുണ്ടോ അതിനൊക്കെ നിങ്ങളുടെ ഉള്ളില്‍ നിന്ന് പരസ്യമായി സോറി പറയുന്ന കാലം വരും. കാലം എങ്ങും വിട്ടുപോകാന്‍ പോണില്ല. സുരേഷ് ഗോപി വിഷയത്തില്‍ എന്റെയടുത്ത് വന്ന് പറഞ്ഞതുപോലെ, അഖിലേട്ടാ ദിലീപിന്റെ വിഷയത്തില്‍ നിങ്ങള്‍ ചെയ്തത് ശരിയായിരുന്നുവെന്ന് നിങ്ങള്‍ പറയും’എന്നും അഖില്‍ മാരാര്‍ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പ്രതിയാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നാണ് അഖില്‍ മാരാര്‍ മുമ്പ് പറഞ്ഞത്. പള്‍സര്‍ സുനി പറയുന്നത് ആരുടെ പേരായാലും പോലീസ് അവരെ പിടിച്ച് അകത്തിടുകയാണോ ചെയ്യുകയെന്നും അഖില്‍ ചോദിച്ചു. കേസില്‍ ദിലീപിനെതിരെ യാതൊരു തെളിവുകളും കണ്ടെത്താന്‍ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ലെന്നും അഖില്‍ പറഞ്ഞു.

മോഹന്‍ലാല് പറഞ്ഞിട്ടാണ് കുറ്റം ചെയ്തതെന്ന് പള്‍സര്‍ സുനി പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തെ പിടിച്ച് അകത്തിടുമായിരുന്നോ? സുനി ദിലീപിന്റ പേര് പറഞ്ഞെങ്കില്‍ പോലീസ് ചെയ്യേണ്ടത് ദിലീപും സുനിയും തമ്മില്‍ ബന്ധമുണ്ടെന്ന തെളിവ് കണ്ടെത്തുകയല്ലേ വേണ്ടത്. മാധ്യമങ്ങള്‍ ആഘോഷിക്കുന്നത് സുനി ദിലീപിനൊപ്പമുള്ള ഒരു ഫോട്ടോയാണ്’. ഒരു സെലിബ്രിറ്റിക്കൊപ്പം ആര്‍ക്കും ഫോട്ടോ എടുക്കാമെന്നിരിക്കെ പിന്നാമ്പുറത്ത് എവിടെയോ നില്‍ക്കുന്ന പള്‍സര്‍ സുനിയുടെ ഫോട്ടോയാണ് അത്. അത് തന്നെ കോടതിയില്‍ സമര്‍പ്പിച്ചത് ഫോട്ടോഷോപ്പ് ആണെന്ന ആരോപണം ഉണ്ട്. എത്ര ഫോട്ടോ വേണമെങ്കിലും സുനിക്ക് അങ്ങനെ എടുക്കാം. കാരണം അയാള്‍ സിനിമയില്‍ നിരവധി പേരുടെ ്രൈഡവറായിരുന്നു’,എന്നും അഖില്‍ പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top