Malayalam
ടൂല ലൂല ഹെയർ സലൂണുമായി അജു വർഗീസിന്റെ ഭാര്യ ;ഉദ്ഘാടനം ചെയ്തത് നാലു മക്കൾ !!!
ടൂല ലൂല ഹെയർ സലൂണുമായി അജു വർഗീസിന്റെ ഭാര്യ ;ഉദ്ഘാടനം ചെയ്തത് നാലു മക്കൾ !!!
Published on
പുതിയ ഹെയർ സലൂൺ ബിസിനസ് തുടങ്ങി അജു വർഗീസിന്റെ ഭാര്യ അഗസ്റ്റീന. കുട്ടികള്‍ക്കുവേണ്ടിയുള്ള ബ്യൂട്ടിക്കും ഹെയര് സലൂണുമാണ് അഗസ്റ്റീന ആരംഭിച്ചിരിക്കുന്നത്. കൊച്ചിയിൽ കലൂരിൽ സ്റ്റേഡിയം ലിങ്ക് റോഡില്‍ ‘ടൂല ലൂല’ എന്ന പേരില്‍ തുടങ്ങിയ സലൂണ്‍ ഉദ്ഘാടനത്തിന് നിരവധി താരങ്ങളാണ് എത്തിയത്. അജുവിന്‍റെ നാല് മക്കള്‍ ചേര്‍ന്നാണ് ടൂല ലൂല ഉദ്ഘാനം ചെയ്തത്. ഫാഷന്‍ ഡിസൈനറായ അഗസ്റ്റീന മാതൃദിനത്തോട് അനുബന്ധിച്ചാണ് തന്‍റെ സംരംഭം തുടങ്ങിയിരിക്കുന്നത്.
ആസിഫ് അലിയും കുടുംബവും, മംമ്ത മോഹൻദാസ്, അർജുൻ അശോകൻ,നിരഞ്ജന അനൂപ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തി. മംമ്ത മോഹന്‍ദാസായിരുന്നു ആദ്യവില്‍പ്പന. സംഗീത സംവിധായകൻ ഷാൻ റഹ്മാന്റെ ഭാര്യ സൈറ റഹ്മാൻ ആണ് ഷോപ്പിന്റെ ഇന്റീരിയർ ഡിസൈനിങ് നിർവഹിച്ചിരിക്കുന്നത്.
aju varghese wife launched beauty saloon for kids
Continue Reading
You may also like...
Related Topics:Aju Varghese, augastina aju varghese, toola loola
