Malayalam Breaking News
മധുര രാജയിലെ കഥാപത്രത്തിന്റെ പേരിൽ അജു വർഗീസിന് സൂര്യ ഫാൻസിന്റെ പൊങ്കാല ; വിശദീകരണവുമായി അജു വർഗീസ്
മധുര രാജയിലെ കഥാപത്രത്തിന്റെ പേരിൽ അജു വർഗീസിന് സൂര്യ ഫാൻസിന്റെ പൊങ്കാല ; വിശദീകരണവുമായി അജു വർഗീസ്
By
മമ്മൂട്ടി ചിത്രം മധുര രാജ റിലീസിന് ഒരുങ്ങുകയാണ്. എന്നാൽ റിലീസിന് മുന്നോടിയായി പുറത്തു വിട്ട കാരക്റ്റർ പോസ്റ്റർ കൊണ്ട് പുലിവാല് പിടിച്ചിരിക്കുകയാണ് നടൻ അജു വർഗീസ്.
‘സുരു’ എന്നാണ് അജു വര്‍ഗീസ് അഭിനയിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇത് തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയെ പരിഹസിക്കുന്ന പേരാണെന്ന് ആരോപിച്ച് ആരാധകർ രംഗത്തെത്തിയതാണ് അജുവിന് തലവേദനയായത്.
പോസ്റ്ററിനു താഴെ വിജയ്–സൂര്യ ആരാധകർ അങ്ങോട്ടും ഇങ്ങോട്ടും പോരിനിറങ്ങി. വിജയ് ആരാധകര്‍ അജുവിന് പിന്തുണയുമായെത്തിയപ്പോള്‍ സൂര്യ ആരാധകര്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. അതേസമയം, ഫാന്‍ഫൈറ്റ് രൂക്ഷമായതോടെ അജു വര്‍ഗീസ് തന്നെ നിലപാട് വ്യക്തമാക്കി രംഗത്തു വന്നു.
സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ സൃഷ്ടാവ് താനല്ലെന്നും സൂര്യ ആരാധകര്‍ കരുതുന്നതുപോലെ ആ വലിയ നടനെ കളിയാക്കുന്നതായി ഒന്നുമില്ലെന്നും അജു വര്‍ഗീസ് കുറിച്ചു. ‘പ്രിയപ്പെട്ട സൂര്യ സര് ഫാന്‍സ് അറിയുവാന്‍, മധുരരാജാ എന്ന സിനിമയിലെ എന്റെ പേര് ഞാന്‍ അല്ല ഇട്ടതു. കൂടാതെ നിങ്ങള്‍ കരുതുന്ന പോലെ ആ വലിയ മനുഷ്യനെ കളിയാക്കാന്‍ വേണ്ടിയും അല്ല. അദ്ദേഹത്തിനെ ആരാധിക്കുന്ന ഫോക്കസ് ഔട്ടില്‍ നില്ക്കുന്ന ഒരുവന്’.–സൂര്യയുമൊത്തുള്ള ചിത്രം പങ്കുവച്ച ശേഷമായിരുന്നു അജുവിന്റെ പ്രതികരണം.
aju varghese against surya fans cyber attacks
