Malayalam
അണ്‍ബോക്സ് വിഡിയോയുമായി കുട്ടിബ്ലോഗർ; ചൂലെടുത്ത് അമ്മയുടെ വക തല്ല്; തളരരുതെന്ന് അജു വര്‍ഗീസ്
അണ്‍ബോക്സ് വിഡിയോയുമായി കുട്ടിബ്ലോഗർ; ചൂലെടുത്ത് അമ്മയുടെ വക തല്ല്; തളരരുതെന്ന് അജു വര്‍ഗീസ്
കൊറോണയും ലോക്ക് ഡൗണുമായതിനാൽ കുട്ടികളുടെ പഠനം ഓണ്‍ലൈന്‍ ക്ലാസിലൂടെയാണ്. മൊബൈലും ടാബ്ലറ്റുമൊക്കെയാണ് ഇപ്പോള്‍ അവരുടെ കൈകളിലാണ്. പഠനത്തിനൊപ്പപഠനത്തിനൊപ്പം തന്നെ വിഡിയോ ബ്ലോഗ് ചെയ്യാനും കാര്യമായി ശ്രമം നടത്തുന്നുണ്ട്. അത്തരത്തില്‍ ഒരു അമ്മയുടെ തല്ലുവാങ്ങി ഹിറ്റാവുകയാണ് കുട്ടി ബ്ലോഗര്‍. ഇപ്പോള്‍ ബ്ലോഗ് ചെയ്യുന്നതിനിടെ അമ്മയുടെ തല്ല് വാങ്ങുന്ന കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നു
അണ്‍ബോക്സ് വിഡിയോയുമായാണ് കുട്ടി ബ്ലോഗര്‍ കാമറക്ക് മുന്നില്‍ എത്തിയത്. എന്നാല്‍ ഇന്‍ട്രോ പറയാന്‍ മാത്രമേ സമയം കിട്ടിയുള്ളൂ,അപ്പോഴേക്കും ചൂലുമായി അമ്മ എത്തി.മാത്രമല്ല അമ്മയുടെ കയ്യില്‍ നിന്ന് നല്ല തല്ലും കിട്ടി.ബ്ലോഗറുടെ കരച്ചിലും അമ്മ ചീത്തപറയുന്നതും വിഡിയോയില്‍ കേള്‍ക്കാം നടന് അജു വര്‍ഗീസാണ് രസകരമായ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.കുഞ്ഞിനെ പ്രശംസിച്ചുകൊണ്ടാണ് അജുവിന്റെ പോസ്റ്റ്.ഇതില്‍ തളരുതെന്നും താരം പറയുന്നുണ്ട്.
സാഡ്ലി,ഇന്‍ട്രോ പറയാനേ ടൈം കിട്ടിയൊള്ളു. എന്നാല്‍ കുഞ്ഞിനെ വളരെ അധികം പ്രശംസിക്കുന്നു.ഈ ആവേശം ഇങ്ങനെതന്നെ സൂക്ഷിക്കൂ,തളരരുത് അജു കുറിച്ചു. കുഞ്ഞിനെ പിന്തുണച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്.
