ഇത് ഐശ്വര്യ റായുടെ ഫോട്ടോ കോപ്പിയോ?
താരസുന്ദരി ഐശ്വര്യ റായുടെ ഇരട്ട സഹോദരിയെന്ന് തോന്നിപോകും ഈ പെണ്‍കുട്ടിയെ കണ്ടാല്‍. ടിക്ടോക്കിലാണ് ഐശ്വര്യയുടെ തനി പകര്‍പ്പായ പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 2000ത്തില്‍ പുറത്തിറങ്ങിയ ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’ എന്ന ചിത്രത്തിലെ ഐശ്വര്യ അഭിനയിച്ച ഒരു രംഗം പുനഃസൃഷ്ടിച്ചുകൊണ്ടാണ് ഈ പെണ്‍കുട്ടി സൈബര്‍ ലോകത്തിന്റെ കൈയടി നേടുന്നത്.
മമ്മൂട്ടിയും ഐശ്വര്യയും ഒന്നിച്ചുള്ള രംഗമാണ് വീഡിയോയില്‍ ടിക് ടോക്ക് താരം അമ്മുസ് അമൃത അഭിനയിക്കുന്നത്. രാജീവ് മേനോന് സംവിധാനം ചെയ്ത ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനി’ല്‍, അജിത്, തബു എന്നിവരും മുഖ്യ വേഷത്തില്‍ എത്തിയിരുന്നു. കഴിഞ്ഞ മേയ് 4 ന് ചിത്രം 20 വര്‍ഷം പൂര്‍ത്തിയാക്കി. ടിക് ടോക് പ്രൊഫൈലില്‍ ക്ലിപ്പ് അപ്ലോഡ് ചെയ്തയുടനെ ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ആരാധകര്‍ ഇത് വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്. അമ്മുവിന്റെ പ്രൊഫൈലില്‍ ഉള്ള വീഡിയോകളിലെ കമന്റുകളെല്ലാം പറയുന്നത് ഐശ്വര്യ റായുടെ ഫോട്ടോ കോപ്പിയാണ് ഈ പെണ്‍കുട്ടി എന്നാണ്.
