featured
അമ്മേ എന്നെ കൂടി കാണിക്ക്; അഹാനയ്ക്കും സിന്ധുവിനുമൊപ്പം നിമിഷും; കല്യാണമായോ?
അമ്മേ എന്നെ കൂടി കാണിക്ക്; അഹാനയ്ക്കും സിന്ധുവിനുമൊപ്പം നിമിഷും; കല്യാണമായോ?
സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടേയും സോഷ്യൽ മീഡിയ പേജുകളിലൂടേയുമെല്ലാം നിറഞ്ഞു നിൽക്കുകയാണ് അഹാന കൃഷ്ണ. അഹാനയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ഛായാഗ്രാഹകൻ നിമിഷ് രവി. രണ്ടാളും പ്രണയത്തിലാണെന്ന തരത്തിൽ പ്രചാരണങ്ങൾ നടക്കാറുണ്ട്.
ദിയയുടെ കല്യാണത്തിലും നിമിഷ് പങ്കെടുത്തിരുന്നു. അഹാനയും നിമിഷും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും അന്നും ചർച്ചയായിരുന്നു. മൈ ലവ്‌ലി പീപ്പിൾ എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പങ്കുവെച്ചത്. മാച്ചിംഗ് കളറിലുള്ള ഡ്രസ് കണ്ടതോടെ ഇവരുടെ വിവാഹനിശ്ചയവും ഇതിനിടയിൽ കഴിഞ്ഞോ എന്നായിരുന്നു ചോദ്യങ്ങൾ. ഇതോടെയായിരുന്നു വിശദീകരണവുമായി നിമിഷ് എത്തിയത്. എന്റെ കല്യാണം കഴിഞ്ഞിട്ടില്ല, എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ അനിയത്തിയുടെ കല്യാണത്തിലെ ചിത്രങ്ങളാണ് അത് എന്നായിരുന്നു കുറിപ്പ്.
അതേസമയം അടുത്തിടെ പങ്കുവെച്ച ജപ്പാന്‍ വീഡിയോയും വൈറലായിരുന്നു. സിന്ധു കൃഷ്ണ വീഡിയോ പങ്കുവെച്ചത്. രാജസ്ഥാന്‍ യാത്രയില്‍ നിമിഷും കൂടെയുണ്ടായിരുന്നു.ഇപ്പോഴിതാ വീണ്ടും വിവാഹ കാര്യം ചർച്ചയാകുകയാണ്. അഹാന വിവാഹം കാര്യം ചോദിച്ചപ്പോള്‍ കൃത്യമായൊരു മറുപടി നല്‍കാറില്ല. നേരത്തെ അപ്പ ഹാജയുടെ മകന്റെ വിവാഹ സല്‍ക്കാരത്തിന് പങ്കെടുക്കാനായി സിന്ധുവും അഹാനയും കൊച്ചിയിലെത്തിയിരുന്നു. നിമിഷും ഇവരെ കാണാനായി എത്തിയിരുന്നു. അപ്പ ഹാജയുടെ മകന്റെ വിവാഹ വിരുന്നില് പങ്കെടുത്തപ്പോഴും വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളുണ്ടായിരുന്നു. അറിയില്ല എന്നായിരുന്നു മറുപടി. നിമിഷിനെക്കുറിച്ചായിരുന്നു ചോദ്യങ്ങളെല്ലാം. പ്രണയ വിവാഹമായിരിക്കുമോ എന്ന ചോദ്യത്തിന് ആവാം, അല്ലാതെയാവാം എന്നായിരുന്നു പ്രതികരണം. മാത്രമല്ല ഇതിനിടെ കല്യാണത്തിനുള്ള ഷോപ്പിംഗ് തുടങ്ങിയോ എന്നായിരുന്നു ഒരാള് ചോദിച്ചത്. നിമിഷ് നല്ല പയ്യനാണ്, നല്ല പെരുമാറ്റമാണെന്നാണ് വീഡിയോ കണ്ടവർ പറയുന്നത്.
ഇരുവരും ഒരുമിച്ച് ഷോർട്ട് ഫിലിമുകളും മ്യൂസിക് വീഡിയോസുമൊക്കെ ചെയ്യാറുണ്ട്. ഓണത്തിന് അഹാന പങ്കുവച്ച വീഡിയോയിലും അഹാനയും നിമിഷുമായുള്ള സൗഹൃദം സോഷ്യൽ മീഡിയയിൽ ചോദ്യങ്ങളുയർത്തിയിരുന്നു. ഇരുവരും വർഷങ്ങളായുള്ള സുഹൃത്തുക്കളാണ്. ഒരുമിച്ച് യാത്രകളും നടത്താറുണ്ട്.
