Connect with us

എനിക്ക് അങ്ങനെ നോ പറയാന്‍ ഭയമൊന്നുമില്ല, ബ്യൂട്ടിഫുളായും ബ്രൂട്ടലി ആയും നോ പറയാം; അഹാന കൃഷ്ണ

Movies

എനിക്ക് അങ്ങനെ നോ പറയാന്‍ ഭയമൊന്നുമില്ല, ബ്യൂട്ടിഫുളായും ബ്രൂട്ടലി ആയും നോ പറയാം; അഹാന കൃഷ്ണ

എനിക്ക് അങ്ങനെ നോ പറയാന്‍ ഭയമൊന്നുമില്ല, ബ്യൂട്ടിഫുളായും ബ്രൂട്ടലി ആയും നോ പറയാം; അഹാന കൃഷ്ണ

നടി, യൂട്യൂബർ എന്നീ നിലകളിലെല്ലാം സുപരിചിതയായ താരമാണ് അഹാന കൃഷ്ണ. പ്രിയപ്പെട്ടവർക്കായി സർപ്രൈസ് ഒരുക്കാനും എന്നെന്നും ഓർക്കാവുന്ന മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കാനുമൊക്കെ എപ്പോഴും അഹാന സമയം കണ്ടെത്താറുണ്ട്. അത്തരത്തിലുള്ള അഹാനയുടെ വ്ളോഗുകൾ പലപ്പോഴും വൈറലാവാറുമുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനായി എത്ര കഠിനമായ തയ്യാറെടുപ്പുകളും നടത്താന്‍ റെഡിയാണെന്ന് അഹാന പറയുന്നു. ദീപിക പദുക്കോണിന്റെയും ആലിയ ഭട്ടിന്റെയും സിനിമകള്‍ ഒരുപാടിഷ്ടമാണ്. സഞ്ജയ് ലീലബന്‍സാലി ചിത്രത്തില്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ എന്നൊക്കെ താന്‍ ആഗ്രഹിച്ചിട്ടുണ്ടെന്ന് അഹാന പറയുന്നു. രേഖ മേനോനുമായി സംസാരിക്കുന്നതിനിടയിലായിരുന്നു താരപുത്രി വിശേഷങ്ങള്‍ പങ്കുവെച്ചത്.

എനിക്ക് അങ്ങനെ നോ പറയാന്‍ ഭയമൊന്നുമില്ല. ബ്യൂട്ടിഫുളായും ബ്രൂട്ടലി ആയും നോ പറയാം. ഇല്ല എനിക്കത് പറ്റില്ലെന്ന് മനോഹരമായി നോ പറയാനാവുന്ന സന്ദര്‍ഭമാണെങ്കില്‍ അങ്ങനെ പറയാം. മുഖത്ത് നോക്കി പറ്റില്ല എന്ന് പറയേണ്ടി വരില്ല. മറുവശത്തുള്ള ആള്‍ മോശം കാഴ്ചപ്പാടിലല്ല കാര്യങ്ങള്‍ പറഞ്ഞതെങ്കില്‍ നമുക്ക് കൂളായി നോ പറയാം. അതല്ല നമുക്കെന്തെങ്കിലും മോശം വൈബ് കിട്ടുവാണേല്‍ അപ്പോള്‍ തന്നെ അതില്‍ നിന്നും നോ പറഞ്ഞാല്‍ അന്നത്തെ ദിവസം മോശമായി തോന്നിയാലും പിന്നീടുള്ള ജീവിതത്തില്‍ സന്തോഷം കിട്ടും. നമ്മള്‍ ആരോടൊക്കെയാണ് ഉത്തരം കൊടുക്കാനുള്ളത് ആലോചിക്കണം. അവര്‍ക്ക് ഓക്കെയായിട്ടുള്ള കാര്യങ്ങളാണ് നമ്മള്‍ ചെയ്യുന്നത്. ഏതെങ്കിലുമൊരാള്‍ വിമര്‍ശിച്ചാല്‍ അത് നമ്മള്‍ മൈന്‍ഡ് ചെയ്യേണ്ട കാര്യമില്ല.

ദൈവം അറിഞ്ഞ് എനിക്ക് കോണ്‍ഫിഡന്‍സ് തന്നിട്ടുണ്ട്. എന്നെയൊരു ഫ്രഞ്ച് സിനിമയ്ക്ക് വിളിച്ചാലും അത് പഠിച്ച് അഭിനയിക്കാമെന്നേ ഞാന്‍ പറയുള്ളൂ. എനിക്ക് പറ്റും, നമുക്ക് ചെയ്യാമെന്ന് ഞാന്‍ എന്നോട് തന്നെ പറയും. നമ്മള്‍ ജനിച്ചുവീണ സമയത്ത് നമുക്കൊന്നും അറിയില്ലായിരുന്നല്ലോ, അവിടെ നിന്ന് ഇവിടെ വരെ എത്തിയില്ലേ. സ്റ്റണ്ടല്ല, എന്ത് വേണമെങ്കിലും പഠിച്ച് ചെയ്യാം. എനിക്ക് തരൂ, ഞാന്‍ എങ്ങനെയെങ്കിലും ചെയ്യാം എന്നതാണ് എന്റെ മനോഭാവമെന്നും അഹാന പറയുന്നു. എന്റെ ഗോളിനെക്കുറിച്ച് ഞാന്‍ ഇമേജിന്‍ ചെയ്യാറുണ്ട്. അങ്ങനെ വരുമ്പോള്‍ നമുക്ക് നല്ല കോണ്‍ഫിഡന്‍സ് കിട്ടും.ഇതുപോലെയുള്ള സിനിമകളിലേക്ക് എന്നെ വിളിച്ചിരുന്നെങ്കില്‍ എന്നൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്. ഏത് സമയത്ത് വിളിക്കാനും എനിക്ക് റിയയുണ്ട്. സ്‌കൂള്‍ കാലം മുതലുള്ള സൗഹൃദമാണ്. അവളെ എപ്പോള്‍ വിളിച്ചാലും കിട്ടും. അവള്‍ ഫോണ്‍ സൈലന്റ് മോഡില്‍ വെക്കാറില്ല. കാര്യപ്രാപ്തിയില്ലാത്ത ആള്‍ക്കാരെ എനിക്കിഷ്ടമില്ല. ഒരുകാര്യം ഏല്‍പ്പിച്ചാല്‍ അത് അതേപോലെ ചെയ്യുക. പുറമെ നിന്നൊരാളില്‍ എനിക്ക് ഉത്തരവാദിത്തമില്ലായ്മ കണ്ടാല്‍ എനിക്ക് ദേഷ്യം വരും.എന്റെ അലക്‌സ അമ്മയാണ്. മൈമ മം ഈസ് മൈ അലക്‌സ. വെറുതെ ഇരിക്കുമ്പോള്‍ എല്ലാവരുമായി സംസാരിക്കും. വീഡിയോ എടുക്കാനും എഡിറ്റ് ചെയ്യാനുമൊക്കെ കൂടും. ഇടയ്ക്ക് യോഗയ്ക്കും സൂംമ്പ ക്ലാസിനുമൊക്കെ പോവാറുണ്ട്. സോഷ്യല്‍മീഡിയ കൃത്യമായി ഉപയോഗിക്കാറുണ്ട്. എനിക്ക് നല്ല കടപ്പാടുണ്ട്. എല്ലാ നല്ല കാര്യങ്ങളും ഞാന്‍ അതില്‍ പങ്കുവെക്കാറുണ്ട്. ഇങ്ങനെയൊരു പ്ലാറ്റ്‌ഫോമുള്ളപ്പോള്‍ നമുക്ക് അത് ഉപയോഗിക്കാമല്ലോ. കുറച്ച് ബുദ്ധിമുട്ടി കിട്ടുന്ന സാധനത്തിന് കുറച്ച് മധുരം കൂടുതലാണ്.

Continue Reading
You may also like...

More in Movies

Trending

Recent

To Top