Malayalam Breaking News
ഞാൻ അയാൾക്കെതിരെ ചില തെളിവുകൾ പുറത്ത് വിട്ടാൽ നടിയെ ആക്രമിച്ച കേസിൽ വലിയ കോളിളക്കം ഉണ്ടാകും -ആദിത്യന്റെ വെളിപ്പെടുത്തൽ !
ഞാൻ അയാൾക്കെതിരെ ചില തെളിവുകൾ പുറത്ത് വിട്ടാൽ നടിയെ ആക്രമിച്ച കേസിൽ വലിയ കോളിളക്കം ഉണ്ടാകും -ആദിത്യന്റെ വെളിപ്പെടുത്തൽ !
By
അമ്പിളി ദേവിയുമായുള്ളത് ആദിത്യന്റെ നാലാം വിവാഹമാണെന്ന വാർത്തകൾക്ക് ശക്തമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ആദിത്യൻ. ഇതെല്ലാം ഒരു നിർമാതാവിന്റെ കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നാണ് ആദിത്യൻ പറയുന്നത്. ഇയാള്‍ക്കെതിരെയുള്ള ചില വാര്‍ത്തകളും തെളിവുകളും തന്റെ കയ്യിലുണ്ടെന്ന് ആദിത്യന് തുറന്നു പറയുന്നു.
ആദിത്യന്റെ വാക്കുകള്‍ ഇങ്ങനെ… ‘എന്റെ ജീവിതവും കരിയറും നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ആ നിര്‍മ്മാതാവാണ്. എനിക്ക് ഒരു വര്‍ക്ക് ലഭിച്ചാല്‍ അയാള്‍ അത് മുടക്കും. തിരുവനന്തപുരത്ത് നിന്ന് ഞാന്‍ താമസം മാറി പോകാന്‍ വരെ കാരണക്കാരന്‍ അയാളാണ്. 18കൊല്ലമായി ഞാന്‍ അഭിനയ രംഗത്ത് എത്തിയിട്ട്. നിരവധി നടിമാരുമായി ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ആര്‍ക്കെങ്കിലും എന്റെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായതായി അറിയാമോ? ഞാന്‍ ചില തെളിവ് പുറത്ത് വിട്ടാല്‍ കേരളത്തില്‍ നടിയെ ആക്രമിച്ച കേസിലും വലിയ കോളിളക്കം ഉണ്ടാകുമെന്നും തന്നെ ഇനിയും ഉപദ്രവിച്ചാല്‍ ആ തെളിവുകള്‍ പുറത്ത് വിടും .
29-ആം വയസ്സിലാണ് തന്റെ വിവാഹം. 2015 ല്‍ വിവാഹമോചനം നേടി. അതിനിടെ ഞാന്‍ നാല് കല്യാണം കഴിച്ചെന്നാണ് പറയുന്നത്. അതെങ്ങനെയാണ്. ഒരു ബന്ധം ഉണ്ടായിരുന്നു. അത് വിവാഹത്തിലെത്തിയില്ല. 2016ലായിരുന്നു അത്. എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്താണ് ഞാന്‍ അവരുമായി അടുത്തത്. അവരില്‍ എനിക്ക് ഒരു മകനുണ്ട്. അത് അമ്ബിളിയ്ക്ക് അറിയാം. ഇപ്പോള്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെല്ലാം പിറകില്‍ ആ നിര്‍മ്മാതാവാണ്. അയാള്‍ സീരിയല്‍ രംഗത്തെ പലര്‍ക്ക് എതിരെയും ഇങ്ങനെ വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിച്ചയാളാണ്. വ്യാജകേസുകളും കൊടുത്തിട്ടുണ്ട്. ഇതേ നിര്‍മ്മാതാവ് ഒരു എംഎല്‍എയെ നശിപ്പിക്കാന്‍ എനിക്ക് ഫോണ്‍ നമ്ബര്‍ വരെ തന്നെയാതന്നയാളാണ്’ആദിത്യന് പറഞ്ഞു.
adhithyan jayan about actress attack case
