Malayalam
വാട്സ്ആപ്പ് ചാറ്റില്‍ മോശമായി സംസാരിച്ചു; നടന് വാസുദേവനെതിരെ നിയമനടപടിക്കൊരുങ്ങി നടി രഞ്ജിനി
വാട്സ്ആപ്പ് ചാറ്റില്‍ മോശമായി സംസാരിച്ചു; നടന് വാസുദേവനെതിരെ നിയമനടപടിക്കൊരുങ്ങി നടി രഞ്ജിനി
Published on

നടി രഞ്ജിനി ഒരു നടനെതിരെ നിയമനടപടിയുമായി രംഗത്തെത്തി. വാട്ട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റിനിടെയാണ് നടൻ തന്നോട് മോശമായി പെരുമാറിയതെന്നാണ് രഞ്ജിനി വ്യക്തമാക്കുന്നത് . ചാറ്റിനിടെ തന്നെക്കുറിച്ച് നടൻ മോശം പരാമര്‍ശം നടത്തി എന്നും ഇതിനെതിരെ താരം നടനെതിരെ നിയമപരമായ നോട്ടീസ് അയയ്ക്കുകയായിരുന്നു എന്നും രഞ്ജിനി പറഞ്ഞു
ഇരുവരും അംഗങ്ങളായ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലെ സംഭാഷണത്തിനിടെ ആണ് സംഭവം. സംഭാഷണത്തിനിടെ വാസുദേവൻ നടത്തിയ മോശം പരാമർശം നടിയെ പ്രകോപിപ്പിക്കുകയായിരുന്നു. രഞ്ജിനി ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ വാർത്തയിൽ അടിസ്ഥാനമില്ലെന്നും സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് നിയമപരമായനോട്ടീസ് അയയ്ക്കുക മാത്രമാണ് ചെയ്തതെന്നും രഞ്ജിനി ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചു.
നടന്റെ വിശദീകരണം കേട്ടതിനുശേഷം മറുപടി തൃപ്തികരമല്ലെങ്കിൽ താന്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും രഞ്ജിനി വ്യക്തമാക്കി. നിയമനടപടികള്‍ നടക്കുന്നതിനാല്‍ ഇതേക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് പറഞ്ഞ രഞ്ജിനി പിന്നീട് വിശദമായ പത്രകുറിപ്പിലൂടെ കാര്യങ്ങള്‍ വിശദീകരിക്കുമെന്നും അറിയിച്ചു
1980 കളിൽ ദക്ഷിണേന്ത്യൻ സിനിമകളിൽ ഒട്ടേറെ കഥാപാത്രങ്ങൾക്കു ജീവൻ നൽകിയ ഒന്നാം നിര നായികാതാരമായിരുന്നു രഞ്ജിനി. തമിഴ് സിനിമയിലാണ് സിനിമാജീവിതം ആരംഭിച്ചതെങ്കിലും മലയാളത്തിലാണ് ഏറെ പ്രശോഭിച്ചത്
actress ranjini
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...