Connect with us

നൈറ്റ് പാർട്ടിക്ക് 35 ലക്ഷം രൂപ ; നടി കയാദു ലോഹർ ഇ ഡി നിരീക്ഷണത്തിൽ

Actress

നൈറ്റ് പാർട്ടിക്ക് 35 ലക്ഷം രൂപ ; നടി കയാദു ലോഹർ ഇ ഡി നിരീക്ഷണത്തിൽ

നൈറ്റ് പാർട്ടിക്ക് 35 ലക്ഷം രൂപ ; നടി കയാദു ലോഹർ ഇ ഡി നിരീക്ഷണത്തിൽ

വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ ആയ നായിക കയാദു ലോഹറിന്റെ പേരും തമിഴ്‌നാട്ടിലെ സര്‍ക്കാറിന്റെ മദ്യവില്‍പന കമ്പനിയായ ടാസ്മാക്കുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതിക്കേസിലെ ഇഡി അന്വേഷണത്തില്‍.

കുറ്റാരോപിതര്‍ നടത്തിയ നൈറ്റ് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ കയാദു 35 ലക്ഷം രൂപ വാങ്ങിയതായി ആണ് വിവരം. ഇതേ തുടർന്നാണ് അന്വേഷണം. 2021ല്‍ ‘മുഗില്‍പേട്ടെ’ എന്ന കന്നഡ സിനിമയിലൂടെയാണ് നടി അഭിനയരംഗത്തേക്ക് എത്തിയത്.

2022ല്‍ ‘പത്തൊമ്പതാം നൂറ്റാണ്ടി’ല്‍ അഭിനയിച്ചതോടെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ‘അല്ലുരി’ എന്ന തെലുങ്ക് സിനിമയിലും അഭിനയിച്ചു. 2023ല്‍ ‘ഐ പ്രേം യു’ എന്ന സിനിമയില്‍ വേഷമിട്ടു.അടുത്തിടെമലയാളത്തില്‍ ‘ഒരു ജാതി ജാതകം’ എന്ന സിനിമയിലും അഭിനയിച്ചു.

ഈ വര്‍ഷം പുറത്തിറങ്ങിയ ‘ഡ്രാഗണ്‍’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി ഏറെ പ്രശസ്തി നേടുന്നത്. ‘ഇദയം മുരളി’, ‘ഇമ്മോര്‍ട്ടല്‍’ എന്നീ തമിഴ് ചിത്രങ്ങളിലും സിമ്പുവിന്റെ പുതിയ സിനിമയിലും കയാദു ആണ് നായിക.

More in Actress

Trending

Recent

To Top