വിവാഹം വേണ്ട എന്ന് വയ്ക്കാന്‍ മാത്രം പാകത്തിന് എന്റെ ജീവിതത്തില്‍ ഒരു ട്രോമയും സംഭവിച്ചിട്ടില്ല, ഞാന്‍ ഹാപ്പിയാണ്, അക്കാര്യം പറഞ്ഞ് മാതാപിതാക്കൾ സമ്മര്‍ദ്ദത്തില്‍ ആക്കിയിട്ടില്ല; വിവാഹിതയാവാത്തതിന്റെ കാരണം വെളിപ്പെടുത്തി നടി
വിവാഹം വേണ്ട എന്ന് വയ്ക്കാന്‍ മാത്രം പാകത്തിന് എന്റെ ജീവിതത്തില്‍ ഒരു ട്രോമയും സംഭവിച്ചിട്ടില്ല, ഞാന്‍ ഹാപ്പിയാണ്, അക്കാര്യം പറഞ്ഞ് മാതാപിതാക്കൾ സമ്മര്‍ദ്ദത്തില്‍ ആക്കിയിട്ടില്ല; വിവാഹിതയാവാത്തതിന്റെ കാരണം വെളിപ്പെടുത്തി നടി
വിവാഹം വേണ്ട എന്ന് വയ്ക്കാന്‍ മാത്രം പാകത്തിന് എന്റെ ജീവിതത്തില്‍ ഒരു ട്രോമയും സംഭവിച്ചിട്ടില്ല, ഞാന്‍ ഹാപ്പിയാണ്, അക്കാര്യം പറഞ്ഞ് മാതാപിതാക്കൾ സമ്മര്‍ദ്ദത്തില്‍ ആക്കിയിട്ടില്ല; വിവാഹിതയാവാത്തതിന്റെ കാരണം വെളിപ്പെടുത്തി നടി
മലയാളത്തിലും തമിഴിലും കന്നടയിലും തെലുങ്കിലും ഒരുപോലെ ശ്രദ്ധേയയായ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരത്തിനോട് പല തവണ വിവാഹത്തെ കുറിച്ച് ആരാധകര്‍ ചോദിച്ചിട്ടുണ്ടെങ്കിലും അപ്പോഴെല്ലാം സിനിമയില്‍ അല്ലാതെ, ജീവിതത്തില്‍ എന്തോ നേടണം എന്ന ആഗ്രഹം ഉള്ളതുകൊണ്ട് ആ തിരക്കുകളിൽ പെട്ട് വിവാഹം കഴിക്കാൻ താമസിക്കുന്നുവെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറിയിരുന്നു.
ആഴ്ചകള്‍ക്ക് മുന്‍പ് നല്കിയ അഭിമുഖത്തില്‍ നടി വിവാഹത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.
ഞാന്‍ എന്തുകൊണ്ട് വിവാഹം ചെയ്തില്ല എന്ന് എല്ലാവരും ചോദിയ്ക്കുന്ന ചോദ്യമാണ്. എന്താണ് ലക്ഷ്മി കല്യാണം കഴിക്കാത്തത്, ജീവിതത്തില്‍ എന്തെങ്കിലും ട്രോമ സംഭവിച്ചോ, അതുകൊണ്ടാണോ ദാമ്പത്യമേ വേണ്ട എന്ന രീതിയില്‍ മുന്നോട്ട് പോകുന്നത് എന്നൊക്കെയാണ് ചോദിയ്ക്കുന്നത്. വിവാഹം വേണ്ട എന്ന് വയ്ക്കാന്‍ മാത്രം പാകത്തിന് എന്റെ ജീവിതത്തില്‍ ഒരു ട്രോമയും സംഭവിച്ചിട്ടില്ല – ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.
കല്യാണത്തെ കുറിച്ച് ചോദിയ്ക്കുമ്പോള്‍ സത്യത്തില്‍ എന്താണ് മറുപടി പറയേണ്ടത് എന്ന് എനിക്ക് അറിയില്ല. ജീവിതത്തില്‍ ഞാന്‍ ഹാപ്പിയാണ്. കല്യാണം എന്തുകൊണ്ട് ആയില്ല എന്ന് ചോദിച്ചാല്‍, ആയില്ല. ആ സ്റ്റേജിലേക്ക് ജീവിതം എത്തിയില്ല എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. അല്ലാതെ വിവാഹമേ വേണ്ട എന്ന് തീരുമാനിച്ചതല്ല.
പക്ഷെ ഒരുകാര്യത്തില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്. എന്റെ ബന്ധുക്കള്‍ ആയാലും സുഹൃത്തുക്കള്‍ ആയാലും അച്ഛനും അമ്മയും ആയാലും ആരും എന്നെ വിവാഹം ചെയ്യാത്തത് എന്താണെന്ന് ചോദിച്ച് സമര്ദ്ദത്തില് ആക്കിയിട്ടില്ല. തീര്‍ച്ചയായും പാരന്റ്സ് എന്ന നിലയില്‍ അച്ഛനും അമ്മയ്ക്കും സമര്‍ദ്ദമുണ്ട്. അവര്‍ക്ക് എന്റെ കാര്യത്തില്‍ എന്താണ് സംഭവിയ്ക്കുക എന്ന ഉത്കണ്ഠയുണ്ട്. പക്ഷെ അവര്‍ വളരെ സൂപ്പര്‍ കൂളാണ്. എനിക്ക് എന്താണ് സന്തോഷം, എനിക്ക് എന്താണ് ചെയ്യാന്‍ ആഗ്രഹം അത് ചെയ്യട്ടെ, അതിനെ പിന്തുണയ്ക്കുക എന്ന മൈന്റ് ഉള്ളവരാണ്- ലക്ഷ്മി ഗോപാല സ്വാമി പറഞ്ഞു.
2000ല്‍ മലയാള സിനിമാ രംഗത്ത് എത്തിയ താരം, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ സിനിമകള്‍ ചെയ്തു. ആദ്യ ചിത്രത്തിലൂടെ തന്നെ സഹ നടി വേഷം ചെയ്ത ലക്ഷ്മിക്ക് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ലഭിച്ചു. മലയാളികളുടെ പ്രിയങ്കരിയായ ലക്ഷ്മി അറിയപ്പെടുന്ന ഒരു നര്‍ത്തകി കൂടിയാണ്.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുള്ള താരമാണ് മഞ്ജു വാര്യർ. നടിയുടെ വിവാഹവും വിവാഹമോചനവും സിനിമയിലേയ്ക്കുള്ള തിരിച്ചു വരവുമെല്ലാം...