Bollywood
എന്താണ് സംഭവിച്ചത് എന്ന യാഥാർത്ഥ്യം പലർക്കും അറിയില്ല… അൽപ്പം ദയ കാണിക്കൂ… അതിന് വേണ്ടി കാത്തിരിക്കൂ; ഹുമ ഹുറേഷി
എന്താണ് സംഭവിച്ചത് എന്ന യാഥാർത്ഥ്യം പലർക്കും അറിയില്ല… അൽപ്പം ദയ കാണിക്കൂ… അതിന് വേണ്ടി കാത്തിരിക്കൂ; ഹുമ ഹുറേഷി
ബോളിവുഡ് ചലച്ചിത്രങ്ങളെ വളരെ നെഗറ്റീവായ രീതിയിലാണ് കാണുന്നതെന്ന് ബോളിവൂഡ് താരം ഹുമ ഖുറേഷി. കുറച്ച് സിനിമകൾക്ക് ബോളിവുഡിൽ വിജയിക്കാൻ സാധിച്ചില്ല, ആതുകൊണ്ട് തന്നെ ബോളിവുഡിന്റെ ചരമക്കുറിപ്പ് എഴുതാനാണ് എല്ലാവർക്കും താല്പര്യം, ഹിന്ദി സിനിമ മേഖലയോട് മോശമായ മനോഭവമാണ് എല്ലാവർക്കുമെന്നും താരം പറഞ്ഞു. ഒരഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
ഹിന്ദി സിനിമ ബോയ്കോട്ട് ഹാഷ് ടാഗിനോട് മല്ലിട്ടുകൊണ്ടിരിക്കുകയാണ്. ’ഗംഗുഭായ് കത്തിയാവാഡി’, ‘ഭൂൽ ഭുലയ്യ 2′ എന്നീ ചിത്രങ്ങല്ലാതെ മറ്റ് ബോളിവുഡ് സിനിമകൾക്ക് ഈ അടുത്ത കാലത്ത് ബോക്സ് ഓഫീസിൽ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല. അത് സഹജമായ കാര്യമാണ്, സംഭവിക്കാവുന്നതാണ്.’ ഹുമ ഖുറേഷി അഭിപ്രായപ്പെട്ടു.
അടുത്ത കാലത്തായി റിലീസ് ചെയ്ത ഒരുപാട് സിനിമകൾ കൊവിഡിന് മുമ്പുതന്നെ നിർമ്മിച്ചതാണ്. അതുകൊണ്ട് തന്നെ നിർമ്മാതാക്കൾ അവയിൽ പിടിച്ചുനിൽക്കാൻ തീരുമാനിച്ചു. അവയും തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. കൊവിഡ്-19 ന് ശേഷം, ഒരു പുതിയ തുടക്കമാണ് സിനിമകൾക്കെന്ന് നിങ്ങൾ പ്രേക്ഷകർ മനസ്സിലാക്കണം. നിർമ്മാതാക്കളും അഭിനേതാക്കളും സംവിധായകരും ഇത്രയും കാലം ഈ സിനിമകളെ പിടിച്ചുനിർത്തി. തിയേറ്ററുകൾ ഇല്ലാത്തതിനാൽ റിലീസ് ചെയ്തില്ല. പ്രതിസന്ധി സമയത്ത് സിനിമകൾ എങ്ങനെ നിർമ്മിക്കപ്പെട്ടു, എന്താണ് സംഭവിച്ചത് എന്ന യാഥാർത്ഥ്യം പലർക്കും അറിയില്ല. അതുകൊണ്ട് അൽപ്പം ദയ കാണിക്കൂ. നല്ല സിനിമകൾക്കായി കാത്തിരിക്കൂ.’ താരം പറഞ്ഞു.
അജിത്ത് നായകനായെത്തിയ ‘വലിമൈ’ ആണ് ഹുമ ഖുറേഷിയുടേതായി അവസാനം റിലീസ് ചെയ്ത സിനിമ. താരത്തിന്റെ ടർല, മൊണിക്ക, ഓ മൈ ഡാർലിംഗ്, ഡബിൾ എക്സ് എൽ എന്നീ ചിത്രങ്ങളും റിലീസിനൊരുങ്ങുന്നു. കൂടാതെ സഞ്ജയ് ലീലാ ബൻസാലിയുടെ ഹീർമണ്ഡിയിലും ഹുമ അഭിനയിക്കുന്നുണ്ട്.
