Actress
ഒന്നിലധികം തവണ ടേക്ക് പോയ സീൻ, അവിചാരിതമായിരുന്നു അത്; സുൽഫിയെ ചുംബിക്കാൻ ഓടിയെത്തിയപ്പോഴേക്കും സംഭവിച്ചത്; ആ രംഗത്തെ കുറിച്ച് ഷെഫാലി ഷാ
ഒന്നിലധികം തവണ ടേക്ക് പോയ സീൻ, അവിചാരിതമായിരുന്നു അത്; സുൽഫിയെ ചുംബിക്കാൻ ഓടിയെത്തിയപ്പോഴേക്കും സംഭവിച്ചത്; ആ രംഗത്തെ കുറിച്ച് ഷെഫാലി ഷാ
ആലിയ ഭട്ട്, ഷെഫാലി ഷാ, വിജയ് വര്‍മ്മ, റോഷൻ മാത്യു എന്നിവർ പ്രധാമ കഥാപാത്രങ്ങളായെത്തിയ നെറ്റ്ഫ്ലിക്സ് ചിത്രം ‘ഡാർലിംഗ്സ്’ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയിൽ തനിക്ക് ലഭിച്ച അപ്രതീക്ഷിത രംഗങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ബോളിവുഡ് താരം ഷെഫാലി ഷാ. ചിത്രത്തിൽ റോഷൻ മാത്യു അവതരിപ്പിച്ച സുൽഫിയെ ചുംബിക്കുന്ന രംഗം വളരെ അവിചാരിതാമായിരുന്നു എന്നാണ് താരം പറയുന്നത്.
സിനിമയുടെ സ്ക്രിപ്റ്റ് വായിക്കുമ്പോൾ അതിലെ രണ്ട് സീനികളാണ് ആശ്ചര്യപ്പെടുത്തിയത്. ഒന്ന് ഷംഷു സുൽഫിയെ ചുംബിക്കുന്നത്. മറ്റൊന്ന് ഷംഷുവിന്റെ പഴയ കാലം പറയുന്നത്. മധുരവും അതിലോലവുമായ നിമിഷമായിരുന്നു അത്. ചിത്രത്തിലെ സാഹചര്യം അതായിരുന്നുവെങ്കിലും കഥാപാത്രം ചെയ്ത രീതി എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. സീനിന്റെ സ്വാഭാവികതയ്ക്ക് വേണ്ടി ആ രംഗത്തിന് കുറച്ച് ടേക്കുകൾ ആവശ്യമായി വന്നു. അതിൽ ചിലത് രസകരമായിരന്നു. ഞങ്ങൾ ചെയ്ത ഒരു ഷോട്ടിൽ, സുൽഫിയെ ചുംബിക്കാൻ ഓടിയെത്തിയപ്പോഴേക്കും എന്റെ കയ്യിലുണ്ടായിരുന്ന ബാഗ് എന്റെ മുഖത്ത് തട്ടുകയും ഞങ്ങൾ ഇരുവരും ബാഗിൽ ചുംബിക്കുകയും ചെയ്തു. എന്നിരുന്നാലും അവസാനം, ആ രംഗം സിനിമയിൽ ഇത്ര രസമായി അവതരിപ്പിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്.’ ഷിഫാലി ഒരു അഭിമുഖത്തിൽ പറഞ്ഞു
ഡാർക്ക് കോമഡി വിഭഗത്തിലുള്ള ചിത്രമാണ് ഡാർലിംഗ്സ്. ആഗസ്റ്റ് അഞ്ചിനായിരുന്നു ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിച്ചത്. ചിത്രത്തില്‍ ആലിയയും വിജയ്യും പ്രണയിച്ച് വിവാഹിതരാകുന്നവരാണ്. പിന്നീട് ഭര്‍ത്താവില്‍ നിന്നുണ്ടാകുന്ന ക്രൂരപീഡനവും തുടര്‍ന്നുള്ള ഭാര്യയുടെ പ്രതികാരവുമാണ് ഡാര്‍ലിംഗ്സിന്റെ ഇതിവൃത്തം. സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ജാസ്മീത് കെ റീന്‍ ആണ്.
നെറ്റ്ഫ്ലിക്സിൽ ഇന്ത്യൻ സിനിമകളുടെ ടോപ് ടെൻ ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ് ചിത്രം. ഡാർലിംഗ്സ്’ തെന്നിന്ത്യൻ ഭാഷകളിലേക്ക് റീമേക്ക് ചെയ്യും.തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. റെഡ് ചില്ലീസ് എന്റര്ടെയ്ൻമെന്റും ആലിയ ഭട്ടിന്റെ എറ്റേണല്‍ സണ്‍ഷൈൻ പ്രൊഡക്ഷൻസും ചേർന്നാണ് ഡാർലിംഗ്സിന്റെ നിർമ്മാണം.
