Actress
നീണ്ട രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌കൂള്‍ വീണ്ടും തുറക്കുന്നു; മകനൊപ്പം നവ്യ നായർ
നീണ്ട രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌കൂള്‍ വീണ്ടും തുറക്കുന്നു; മകനൊപ്പം നവ്യ നായർ
രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്‌കൂളുകൾ ഇന്ന് തുറക്കുകയാണ്. ഇപ്പോഴിതാ മകൻ സ്കൂളിലേക്ക് പോകുന്ന സന്തോഷം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ച നടി നവ്യ നായര്‍. യൂണിഫോമുമിട്ട് ബാഗും ലഞ്ചുബോക്സുമൊക്കെയായി നിൽക്കുന്ന മകനോടും സ്കൂൾ ടീച്ചറോടും ഒപ്പമാണ് നവ്യ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
‘നീണ്ട രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌കൂള്‍ വീണ്ടും തുറക്കുന്നു … എല്ലാ കുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെ, സായിയുടെ ടീച്ചറായ ബെലിൻഡയാണ് ചിത്രത്തിലുള്ളത്’ -നവ്യ നായർ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുകയാണ്.
കലൂര്‍ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ് സായി.
പൊതുവിദ്യാഭ്യാസ മേഖലയിലെ പതിമൂവായിരത്തിലേറെ സ്കൂളുകളിലായി 42.9 ലക്ഷം വിദ്യാർഥികളാണു പഠിക്കാനെത്തുന്നത്. ഒന്നാം ക്ലാസിൽ 4 ലക്ഷം കുട്ടികൾ ചേർന്നതായാണു പ്രാഥമിക കണക്കെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
2 വർഷമായി മുടങ്ങിക്കിടക്കുന്ന കലോത്സവങ്ങളും കായിക, ശാസ്ത്ര മേളകളും ഈ വർഷമുണ്ടാകും. സ്കൂളുകളിൽ എല്ലാവർക്കും മാസ്ക് നിർബന്ധമാണെന്നും മന്ത്രി ഓർമിപ്പിച്ചു.
