വിജയ് ആരാധകരുടെ ചാരിറ്റി സംഘടനയായ വിജയ് മക്കൾ ഇയക്കം നടത്തിയ ഒരു പ്രവൃത്തി വാർത്തകളിൽ ഇടംപിടിക്കുന്നു. വിജയ് സിനിമയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി 30 നവജാത ശിശുക്കള്‍ക്ക് സംഘടന സ്വര്‍ണമോതിരങ്ങളും വസ്ത്രങ്ങളും സമ്മാനിച്ചു. അഡയാര്‍ സര്‍ക്കാര്‍ മറ്റേണിറ്റി ആശുപത്രിയിലെ കുട്ടികള്‍ക്കാണ് മോതിരങ്ങളും വസ്ത്രങ്ങളും ആരാധക കൂട്ടായ്മ സമ്മാനിച്ചിരിക്കുന്നത്.
നേരത്തേ ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയിലെ 20 നവജാത ശിശുക്കള്‍ക്കും വിജയ് ആരാധകര്‍ സ്വര്‍ണമോതിരം സമ്മാനിച്ചിരുന്നു.
വെള്ളിത്തിരയിൽ വിജയ് എന്ന നടൻ അവതരിച്ചിട്ട് 30 വർഷമാവുകയാണ്. ഈയവസരത്തിൽ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ ആരാധകർ പലവിധ ആഘോഷങ്ങൾ നടത്തിവരികയാണ്.
അതേസമയം, വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്യുന്ന ‘വാരിസ്’ ആണ് വിജയ്യുടെതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.
രശ്മിക മന്ദാന നായികയാവുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, ശ്രീകാന്ത് എന്നിവരും പ്രധാന വേഷങ്ങളിലെത്തും. തമന് ആണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തു വന്ന ‘രഞ്ജിതമേ’ എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു ആണ് ചിത്രം നിര്‍മിക്കുന്നത്.
സംക്രാന്തി റിലീസ് ആയി അടുത്ത വര്‍ഷം ജനുവരിയിലാണ് സിനിമ റിലീസിന് ഒരുങ്ങുന്നത്. ക്ലാഷ് റിലീസിനാണ് ചിത്രം ഒരുങ്ങുന്നത്. അജിത്തിന്റെ ‘തുനിവ്’ ചിത്രവും സംക്രാന്തി റിലീസ് ആയി ജനുവരിയിലാണ് എത്തുന്നത്. എച്ച് വിനോത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സൂപ്പർഹിറ്റ് സംവിധായകൻ അറ്റ്ലിയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾക്ക് തുടക്കം. ജവാൻ എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിന്...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...