Malayalam Breaking News
ഒന്നാം വിവാഹ വാര്‍ഷികത്തിന് മൂന്ന് ദിവസം ബാക്കിനിൽക്കെ നടി ശ്വേത ബസു വിവാഹ മോചിതയായി..
ഒന്നാം വിവാഹ വാര്‍ഷികത്തിന് മൂന്ന് ദിവസം ബാക്കിനിൽക്കെ നടി ശ്വേത ബസു വിവാഹ മോചിതയായി..
വിവാഹ വാര്‍ഷികത്തിന് മൂന്ന് ദിനം കൂടി അവശേഷിക്കെ വിവാഹബന്ധം വേര്‍പിരിയുകയാണെന്ന് വെളിപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പ് നടി ശ്വേത ബസു ഇന്‍സ്റ്റയില്‍ പങ്കുവെച്ചു. ഹിന്ദി, ബംഗ്ലാളി, തെലുങ്ക്, തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടി ശ്വേത ബസു 2018 ഡിസംബര്‍ 13-ന് ആയിരുന്നു ചലച്ചിത്ര പ്രവര്‍ത്തകനായ രോഹിത്ത് മിത്തലുമായി വിവാഹം കഴിച്ചത്.
വേര്‍പിരിയുക എന്നത് ഇരുവരും ഒരുമിച്ചെടുത്ത തീരുമാനമാണെന്നും താരം കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുറച്ച് മാസങ്ങളായി തങ്ങള്‍ ഇതേ കുറിച്ചുള്ള ആലോചനകളിലായിരുന്നുവെന്നും അങ്ങനെ ഞങ്ങള്‍ രണ്ട് പേരും വേറെ വേറെ ജീവിക്കുന്നതാണെന്ന് നല്ലതെന്ന നിഗമനത്തിലെത്തയതിനാലാണ് ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയതെന്നുമാണ് കുറിപ്പില്‍ പറയുന്നത്.
എല്ലാ പുസ്തകങ്ങളും മുഴുവനായി വായിക്കാനാവണമെന്നില്ല, അതിനു കാരണം പുസ്തകം മോശമായതുകൊണ്ടായിരിക്കില്ല, വായിച്ചവസാനിപ്പിക്കാന്‍ കഴിയാത്തതിനാലാകാം, ചിലതെല്ലാം പൂര്‍ത്തിയാക്കാതെ അവസാനിപ്പിക്കുന്നതാണ് നല്ലത് , പകരം വെക്കാനില്ലാത്ത ഓര്‍മകള്‍ തന്നതിനും എല്ലായിപ്പോഴും തനിക്ക് പ്രചോദനം നല്‍കിയതിനും രോഹിതിന് നന്ദി, തുടര്‍ന്നുള്ള ജീവിതത്തിന് എല്ലാവിധ ആശംസകളും, ശ്വേത ഇന്‍സ്റ്റയില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ശ്വേതയുടെ കുറിപ്പ് രോഹിത് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുമുണ്ട്.
മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുള്ള അഭിനേത്രി കൂടിയാണ് ശ്വേത. മക്ഡീ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അത്. ‘കൊത്ത ബംഗാരു ലോകം’ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു ശ്വേത. ഇതേ ചിത്രം ‘ഇത് ഞങ്ങളുടെ ലോകം’ എന്ന പേരില്‍ റീമേക്ക് ചെയ്ത് മലയാളത്തില്‍ എത്തിയതോടെ മലയാളത്തിലും താരത്തിന് നിരവധി ആരാധകരുണ്ടായി.
വിവാഹത്തിനു മുമ്പ് നാല് വര്‍ഷത്തിലേറെ രോഹിതുമായി ലിവിങ് ടു ഗെദര്‍ ബന്ധത്തിലായിരുന്ന ശ്വേത 2 വര്‍ഷം മുമ്പ് പെണ്‍വാണിഭ സംഘവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. കുടുംബം പുലര്‍ത്താനാണ് താന്‍ വേശ്യാവൃത്തി സ്വീകരിച്ചതെന്നായിരുന്നു അന്ന് ശ്വേത പറഞ്ഞിരുന്നത്. അറസ്റ്റിന് ശേഷം ഹൈദരാബാദിലെ പുനരധിവാസ കേന്ദ്രത്തില്‍ എത്തിച്ച ശ്വേതയെ കുറ്റവിമുക്തയാക്കിക്കൊണ്ട് പിന്നീട് വിധി വന്നിരുന്നു.
Actor Swetha Basu Rohit Mittal file for divorce marriage
