Connect with us

200ല്‍ അധികം തേളുകളുടെ കുത്തേറ്റു, ശരീരമാസകലം നീരു വന്ന് ടെലിവിഷന്‍ താരം ശാലിന്‍ ഭനോത്; വല്ല ഉറുമ്പും കടിച്ചതാകുമെന്ന് സോഷ്യല്‍ മീഡിയ

Actor

200ല്‍ അധികം തേളുകളുടെ കുത്തേറ്റു, ശരീരമാസകലം നീരു വന്ന് ടെലിവിഷന്‍ താരം ശാലിന്‍ ഭനോത്; വല്ല ഉറുമ്പും കടിച്ചതാകുമെന്ന് സോഷ്യല്‍ മീഡിയ

200ല്‍ അധികം തേളുകളുടെ കുത്തേറ്റു, ശരീരമാസകലം നീരു വന്ന് ടെലിവിഷന്‍ താരം ശാലിന്‍ ഭനോത്; വല്ല ഉറുമ്പും കടിച്ചതാകുമെന്ന് സോഷ്യല്‍ മീഡിയ

ബോളിവുഡ് പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് ടെലിവിഷന്‍ താരം ശാലിന്‍ ഭനോത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ നടന്‍ പങ്കുവെച്ച വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. സാഹസിക റിയാലിറ്റി ഷോയായ ഖത്രോന്‍ കെ ഖിലാഡി സീസണ്‍ 14ല്‍ പങ്കെടുക്കുമ്പോള്‍ തേളുകളുടെ കുത്തേറ്റുവെന്നാണ് ശാലിന്‍ പറയുന്നത്.

200ല്‍ അധികം തേളുകളുടെ കുത്തേറ്റതായും നടന്‍ പറയുന്നുണ്ട്. തേളുകളുടെ കുത്തേറ്റതിന്റെ ചികിത്സ തേടുന്നതിന്റെ വിഡിയോ ആണ് ശാലിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ‘നിങ്ങള്‍ക്കു വേണ്ടി എന്തും ചെയ്യും’ എന്ന അടിക്കുറിപ്പിലാണ് വിഡിയോ. തേളിന്റെ കുത്തേറ്റതിനെ തുടര്‍ന്ന് മുഖം വീര്‍ത്ത നിലയിലാണ്. ശരീരമാസകലം നീരു വന്നതും മുറിപ്പാടുകളും കാണാം. കൂടാതെ ശരീരം ചുവന്ന് തിണര്‍ത്തിട്ടുമുണ്ട്.

നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. എത്രയും പെട്ടെന്ന് എല്ലാം ഭേദമായി തിരിച്ചു വരനായി പ്രാര്‍ത്ഥിക്കുന്നവരുമുണ്ട്. എന്നാല്‍ നിരവധി പേരാണ് വിമര്‍ശനങ്ങളുമായി എത്തുന്നത്. ഞങ്ങള്‍ക്കു വേണ്ടിയല്ല ഇത് ചെയ്യുന്നതെന്നും നിങ്ങള്‍ക്ക് പണം കിട്ടാന്‍ വേണ്ടിയാണ് എന്നുമായിരുന്നു ഒരാളുടെ കമന്റ്.

ശാലിന്റേത് വെറും പ്രമോഷനല്‍ സ്റ്റണ്ട് ആണെന്ന് പറയുന്നവരുമുണ്ട്. ഇരുന്നൂറ് പോയിട്ട് ഒരു തേളിന്റെ പോലും കുത്തേല്‍ക്കാന്‍ ഇയാള്‍ സാധിക്കില്ലെന്നാണ് കമന്റുകളില്‍ അധികവും. ഇത് വല്ല ഉറുമ്പും കടിച്ചതാകാമെന്നും പരിഹസിക്കുന്നവരുണ്ട്.

അപകടം നിറഞ്ഞതും അതി സാഹസികവുമായ സ്റ്റണ്ട് രംഗങ്ങള്‍ ഉള്‍പ്പെടുന്ന റിയാലിറ്റി ഷോയാണ് ഖത്രോന്‍ കെ ഖിലാഡി. ഇതിന്റെ ഷൂട്ടിങ് റൊമാനിയയില്‍ പുരോഗമിക്കുകയാണ്. ബിഗ് ബോസ് താരം അഭിഷേക് കുമാര്‍, നടിമാരായ അദിതി ശര്‍മ്മ, നിയതി ഫട്‌നാനി, ടൈഗര്‍ ഷ്രോഫിന്റെ സഹോദരി കൃഷ്ണ ഷ്‌റോഫ്, അസിം റിയാസ് തുടങ്ങിയവരാണ് റിയാലിറ്റി ഷോയിലെ മറ്റ് മത്സരാര്‍ത്ഥികള്‍.

More in Actor

Trending

Recent

To Top