Malayalam
ഒരിക്കലും ദിലീപിനെ വിട്ടുകൊടുക്കില്ല, കോടതിയൊക്കെ ഉണ്ടല്ലോ, കേസ് തെളിയിക്കട്ടെ; റിയാസ് ഖാന്‍
ഒരിക്കലും ദിലീപിനെ വിട്ടുകൊടുക്കില്ല, കോടതിയൊക്കെ ഉണ്ടല്ലോ, കേസ് തെളിയിക്കട്ടെ; റിയാസ് ഖാന്‍
ജനപ്രിയ നായകനായ തിളങ്ങി നില്‍ക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകര്‍ത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയര്‍ന്ന് കേട്ടതോടെ നടനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും രംഗത്തെത്തിയിരുന്നു. പലരും പരസ്യമായി തന്നെയാണ് നടനൊപ്പം നിന്നത്. ചിലരാകട്ടെ ദിലീപിനെ എതിര്‍ത്തുകൊണ്ടാണ് നിന്നിരുന്നത്. ഇതിലൊന്നും അഭിപ്രായം പറയാതെ നിന്നവരും ഏറെയുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി നിരവധി വിവാദങ്ങളിലൂടെ താരത്തിന് കടന്നുപോകേണ്ടി വന്നുവെങ്കിലും ദിലീപെന്ന നടനെ സ്‌നേഹിക്കുന്നവര്‍ നിരവധിയാണ്.
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ പേര് ഉയര്‍ന്നു വന്നപ്പോള്‍ തന്നെ സിനിമാരംഗത്ത് നിന്നും താരത്തിന് പിന്തുണയുമായി എത്തിയ സഹപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു റിയാസ് ഖാന്‍. ഇരുവരും നല്ല സുഹൃത്തുക്കളാണ്. ദീര്‍ഘനാളത്തെ സൗഹൃദം ഉള്ളതുകൊണ്ട് തന്നെയാണ് ദിലീപ് ചിത്രങ്ങളില്‍ ചെറിയ വേഷമാണെങ്കില്‍ പോലും റിയാസ് ഖാന്‍ ചെയ്യുന്നത്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ഒരു പങ്കുമില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നതായി പലപ്പോഴും താരം പ്രതികരിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ദിലീപ് വിഷയത്തില്‍ നിലപാട് വീണ്ടും വ്യക്തമാക്കുകയാണ് റിയാസ് ഖാന്‍. ദിലീപിനെ എനിക്ക് നന്നായി അറിയാം. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. ഒരിക്കലും ദിലീപിനെ വിട്ടുകൊടുക്കില്ല. കോടതിയൊക്കെ ഉണ്ടല്ലോ, കേസ് തെളിയിക്കട്ടെ. ദിലീപ് എന്റെ സുഹൃത്താണ്, ഇനിയും അങ്ങനെ തന്നെയായിരിക്കും. അതില്‍ മാറ്റം ഉണ്ടാവില്ല.’
ജയിലില്‍ നിന്നും വന്നു കഴിഞ്ഞ് ദിലീപിന്റെ ഫസ്റ്റ് ഷൂട്ടിംഗ് ഗോകുലം പാര്‍ക്ക്, ചെന്നൈ സ്റ്റുഡിയോസില്‍ ആയിരുന്നു. അപ്പോഴും ഞാന്‍ കൂടെയുണ്ടായിരുന്നു, അദ്ദേഹത്തെ കാണാന്‍ പോയി. കമ്മാരസംഭവത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ്. ഞങ്ങള്‍ തമ്മിലുള്ളത് സിനിമയ്ക്ക് അപ്പുറമുള്ള സൗഹൃദമാണ്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് വരെ ഫോണില്‍ സംസാരിച്ചിരുന്നു. എല്ലാ കാര്യങ്ങളും തമ്മില്‍ തമ്മില്‍ അന്വേഷിക്കും’ എന്നും ഒരു അഭിമുഖത്തില്‍ റിയാസ് ഖാന്‍ പറഞ്ഞു.
അതേസമയം, അടുത്തിടെ നാദിര്‍ഷയും സിദ്ദിഖുമെല്ലാം നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനൊപ്പമാണ് എന്ന് വീണ്ടും ആവര്‍ത്തിച്ചിരുന്നു. ദിലീപിനൊപ്പം നില്‍ക്കണം എന്നത് തന്റെ വ്യക്തിപരമായ തീരുമാനമായിരുന്നുവെന്നും കുറ്റം തെളിയുന്നത് വരെ ദിലീപ് നിരപരാധിയാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ദിഖ് വ്യക്തമാക്കി.
വ്യക്തിപരമായ നിലപാടാണ് ഞാന്‍ എടുത്തത്. എവിടാണ് സത്യം എന്നത് എനിക്ക് തോന്നിയിടത്ത് ഞാന്‍ നിന്നു. ഒരുപാട് ക്രിമിനല്‍ പശ്ചാത്തലമുള്ള, ക്രിമിനല്‍ കേസില്‍ പങ്കാളിയായ ഒരാള്‍ പറയുന്ന വാക്കിനേക്കാളും എന്റെ സുഹൃത്ത് പറയുന്നതാണ് എനിക്ക് വിശ്വാസം. ഒരു ക്രിമിനല്‍ പശ്ചാത്തലവും ഇല്ലാത്ത, ഒരു ക്രിമിനല്‍ കേസില്‍ പോലും പ്രതിയല്ലാത്ത ഒരാള്‍ പറയുന്ന വാക്കിനാണ് ഞാന്‍ വില കൊടുക്കുന്നത്.
ഒരു ക്രിമിനല്‍ പറയുന്നതാണ് സത്യം എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കുറ്റം തെളിയുന്നത് വരെ ദിലീപ് ആരോപിതന്‍ മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാവരും അങ്ങനെ തന്നെയല്ലേ. ദിലീപ് ഇപ്പോള്‍ കുറ്റാരോപിതന്‍ മാത്രമാണ്. കുറ്റം തെളിയിച്ചിട്ടില്ല, ശിക്ഷ വിധിച്ചിട്ടില്ല. ശിക്ഷ വിധിക്കുന്നത് വരെ എന്റെ വിശ്വാസം ഇതാണെന്ന് എനിക്ക് പറയാം എന്നും സിദ്ദിഖ് പറഞ്ഞു.
അതേസമയം, ദിലീപിന്റെ കേസിനെ കുറിച്ച് നാദിര്‍ഷ പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയായിരുന്നു; അക്കാര്യത്തെക്കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല. ഏതൊരു കാര്യത്തിനായാലും ചിലര്‍ പിന്തുണയ്ക്കുകയും സത്യാവസ്ഥ അറിയാവുന്നവര്‍ തള്ളിക്കളയുകയും ചെയ്യും. മറ്റുചിലര്‍ അത് വിശ്വസിക്കുകയും ചെയ്യുമെന്നും നാദിര്‍ഷ പറഞ്ഞു. ദിലീപിന്റെ കാര്യങ്ങളൊക്കെ എനിക്ക് അറിയാവുന്നതാണ്.
അവന്‍ നിരപരാധിയാണെന്ന് ലോകം അറിയുന്ന ദിവസത്തിന് വേണ്ടിയിട്ടാണ് അവന്‍ കാത്തിരിക്കുന്നത്. ആ ദിവസത്തിനുവേണ്ടി, അവനു വേണ്ടി പ്രാര്‍ത്ഥിക്കുന്ന ആളാണ് ഞാന്‍. നമ്മുക്ക് അറിയാലോ, ആളുകള്‍ പറയുന്നത് പോലെയല്ല കാര്യങ്ങളെന്ന്.നൂറ്റിപ്പത്ത് ശതമാനം അവന്‍ നിരപരാധിയാണെന്ന് അറിയുന്ന സുഹൃത്തുക്കളാണ് ഞങ്ങള്‍. അത് ജനങ്ങളിലേയ്ക്ക് എത്തുന്ന ഒരു ദിവസം, അതിനാണ് ഞാനും അവന്റെ കുടുംബുമെല്ലാം കാത്തിരിക്കുന്നത്’, എന്നും നാദിര്‍ഷ പറഞ്ഞു.
