Malayalam
ഇങ്ങനെയുമുണ്ട് പോലീസുകാർ’; കേരള പൊലീസിന് നന്ദി പറഞ്ഞ് ബാല
ഇങ്ങനെയുമുണ്ട് പോലീസുകാർ’; കേരള പൊലീസിന് നന്ദി പറഞ്ഞ് ബാല
കേരള പൊലീസിന് നന്ദി പറഞ്ഞ് നടൻ ബാല. ആരോരുമില്ലാത്ത വയോധികര്‍ക്ക് വേണ്ട ഭക്ഷണ സാധനങ്ങള്‍ മേടിക്കാന്‍ തനിക്കൊപ്പം നില്ക്കുകയായിരുന്നു കേരള പോലീസെന്ന് ബാല പറയുന്നു.
വയോധികർക്കു വേണ്ട ഭക്ഷണ സാധനങ്ങൾ മേടിക്കാൻ ബാലയ്ക്കൊപ്പം പൊലീസും വന്നിരുന്നു. ഇതിന്റെ വിഡിയോ ബാല തന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ചു.
‘കേരള പൊലീസിനോട് നന്ദി പറയുന്നു. ലോക്ഡൗണ്‍ കാലത്തെ നിയമങ്ങള്‍ നമുക്കെല്ലാം അറിയാം. എന്നാല്‍ പാവപ്പെട്ടവര്‍ എന്തു ചെയ്യും. മാമംഗലം ആശ്രമത്തില്‍ നിന്നും ഒരു ഫോണ്‍കോള്‍ എനിക്ക് വന്നിരുന്നു. അവരുടെ കയ്യില്‍ ഒന്നുമില്ല. എന്തുചെയ്യണമെന്നും അറിയില്ല. കേട്ടപ്പോള്‍ ഒരുപാട് സങ്കടമായി.
‘ഞാന്‍ ഉടന്‍ തന്നെ സിഐ വിജയ് ശങ്കറിനെ വിളിച്ചു. അവരെ എങ്ങനെ സഹായിക്കാന്‍ പറ്റുമെന്ന് അദ്ദേഹത്തോട് ചോദിച്ചു. നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസും എനിക്കൊപ്പം സഹായത്തിനായി എത്തി. ഒരിക്കലും ഇത്രയും പേര്‍ വന്ന് സഹായിക്കുമെന്ന് വിചാരിച്ചില്ല. അത്രത്തോളം നന്മയാണ് അവര്‍ ചെയ്തത്. എല്ലാവര്‍ക്കും നന്ദി.’-ബാല പറയുന്നു
actor Bala
