വിമർശിച്ച തിയേറ്റർ ഉടമയെ നേരിൽ കണ്ട് വിജയ് ദേവരകൊണ്ട; എളിമയുള്ള നല്ല മനുഷ്യൻ, നല്ലൊരു ഭാവിയുണ്ട്… അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഇനി ഞാൻ സ്വീകരിക്കും ഒടുക്കം മാപ്പ് പറച്ചിൽ

ലൈഗർ’ പരാജയത്തിൽ നടൻ വിജയ് ദേവരകൊണ്ടയെ മുംബൈയിലെ പ്രമുഖ തിയേറ്ററുടമയായ മനോജ് ദേശായി വിമർശിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിജയ് മേശയ്ക്ക് മുകളില്‍ കാലുകയറ്റി വച്ചതിന് ലൈഗർ ബഹിഷ്കരിക്കണമെന്ന തരത്തില്‍ ആഹ്വാനമുയര്‍ന്നിരുന്നു. എന്നാൽ ബഹിഷ്കരണ ക്യാംപെയ്ന് നടക്കുമ്പോള്‍ ഞങ്ങളുടെ സിനിമ ബഹിഷ്കരിച്ചോളൂ, എന്ന് വിജയ് പറഞ്ഞു എന്നും ഇതാണ് സിനിമയ്ക്ക് തിരിച്ചടിയായതെന്നുമാണ് മനോജ് ദേശായി ആരോപിച്ചത്.
ഇപ്പോഴിതാ തിയേറ്റർ ഉടമയെ സന്ദർശിച്ചിരിക്കുകയാണ് നടൻ. മുംബൈയിൽ എത്തിയാണ് വിജയ് മനോജ് ദേശായിയുമായി കൂടിക്കാഴ്ച നടത്തിയത്.നടനെക്കുറിച്ച് നടത്തിയ പരാമർശത്തിൽ ക്ഷമ ചോദിച്ചിരിക്കുകയാണ് മനോജ് ദേശായി. ‘അദ്ദേഹം വളരെ എളിമയുള്ള നല്ല മനുഷ്യനാണ്. അദ്ദേഹത്തിന് നല്ലൊരു ഭാവിയുണ്ട്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഇനി ഞാൻ സ്വീകരിക്കും. ഞാൻ രണ്ട് നടന്മാരോട് മാത്രമേ മാപ്പ് പറഞ്ഞിട്ടുള്ളു. ഒരാൾ അമിതാഭ് ബച്ചനും മറ്റേയാൾ വിജയ് ദേവരകൊണ്ടയും’, തിയേറ്ററുടമ പറഞ്ഞു.
സിനിമയ്ക്ക് ബഹിഷ്കരണാഹ്വാനം ഉയർത്തിക്കൊണ്ട് കരണ്‍ ജോഹറിനെ എതിർക്കുന്നവരും രംഗത്തെത്തിയിരുന്നു. ലൈഗറിന്റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ കരണ്‍ ജോഹറാണ്. സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനം നേരിടുന്ന കരൺ ജോഹറിന്റെ ഒരു സിനിമയും കാണരുതെന്ന് ആവശ്യപ്പെട്ട് മറ്റൊരു ബഹിഷ്കരണാഹ്വാനവും ഉണ്ടായിരുന്നു.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...