Malayalam
16 മണിക്കൂർ പിന്നിട്ടിട്ടും വിജയ്യെ ചോദ്യം ചെയ്യൽ തുടരുന്നു !
16 മണിക്കൂർ പിന്നിട്ടിട്ടും വിജയ്യെ ചോദ്യം ചെയ്യൽ തുടരുന്നു !
തമിഴ് നടന് വിജയ്യുടെ ചോദ്യം ചെയ്യല്‍ തുടരുന്നു. നികുതിവെട്ടിപ്പ് ആരോപിച്ചാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരത്തെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നത്. ബിഗില്‍ സിനിമയുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കളുടെ കണക്കും വിജയ്യുടെ പക്കലുള്ള രേഖകളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് ആദാനയനികുതി വകുപ്പ് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.
പുതിയ ചിത്രമായ മാസ്റ്ററിന്റെ നെയ്വേലിയിലെ ഷൂട്ടിങ് സെറ്റില്‍ നിന്നാണ് വിജയ്യെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുന്നത്. ഇരുന്നൂറിലേറെ കിലോമീറ്ററോളം ദൂരം സഞ്ചരിച്ച് ചെന്നൈയിലെ വസതിയിലെത്തിച്ച ശേഷമാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. ചോദ്യം ചെയ്യല്‍ പതിനാറ് മണിക്കൂര്‍ പിന്നിട്ടു.
നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ‘ബിഗില്‍’ സിനിമയുടെ നിര്‍മാതാക്കാളായ എജിഎസ് എന്റര്ടെയ്ന്മെന്റ് സ്ഥാപകന്‍ കല്പതി എസ്.അഹോരത്തിന്റ വസതിയിലടക്കം 20 ഇടങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം വിജയ്യിലേക്ക് എത്തുന്നത്.
about vijay
