Malayalam
ഒരു അമ്മ കഥാപാത്രമാ യി മാത്രം അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് നടി ശാന്തി കൃഷ്ണ!
ഒരു അമ്മ കഥാപാത്രമാ യി മാത്രം അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് നടി ശാന്തി കൃഷ്ണ!
മലയാള സിനിമയിൽ ഇത്രയും ഐശ്വര്യമുള്ള മറ്റൊരു മുഖമില്ല. അതാണ് ശാന്തി കൃഷ്ണ . വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകുമ്പോൾ ചില തുറന്നു പറച്ചിൽ നടത്തുകയാണ് നടി.തനിക്ക് വെറും ഒരു അമ്മ കഥാപാത്രമാ യി മാത്രം അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് നടി ശാന്തി കൃഷ്ണ. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തൃപ്തിയുണ്ടാകില്ല.
അമിതാഭ് ബച്ചനൊക്കെ ചെയ്യുന്ന പോലെ ശക്തമായ വേഷങ്ങള്‍ കിട്ടുകയാണെങ്കില്‍ ഗംഭീരമാകുമെന്നും കൗമുദിയുമായുള്ള അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.സിനിമയില്‍ തനിക്ക് ജനറേഷന് ഗ്യാപ്പ് അനുഭവപ്പെട്ടിട്ടില്ലെന്നും ശാന്തി കൃഷ്ണ പറഞ്ഞു.ഞാന്‍ ഏത് സാഹചര്യവുമായും പെട്ടെന്ന് പൊരുത്തപ്പെടുന്നയാളാണ്. എന്റെ മക്കളും ന്യൂജനറേഷന് പിള്ളേരാണ്. സിനിമയിലും ആ പ്രായത്തിലുള്ളവരുമായി ജോളിയായി പോകുന്നു.
about shanthi krishna
