News
മോദിയെ പിന്തുണച്ച് ട്വിറ്റർ പോസ്റ്റ്;രജനീകാന്തിന്റെ വീഡിയോ ട്വിറ്റർ നീക്കം ചെയ്തു!
മോദിയെ പിന്തുണച്ച് ട്വിറ്റർ പോസ്റ്റ്;രജനീകാന്തിന്റെ വീഡിയോ ട്വിറ്റർ നീക്കം ചെയ്തു!
രാജ്യത്ത് കോവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ‘ജനതാകര്‍ഫ്യൂ’ വിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് നടന് രജനീകാന്ത് രംഗത്തെത്തിയിരുന്നു.ഇതിനെ പിന്തുണയ്ക്കുന്ന ഒരു വീഡിയോ താരം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.ഇപ്പോളിതാ വീഡിയോ ട്വിറ്റര്‍ നീക്കം ചെയ്തിരിക്കുകയാണ് അധികൃതർ. വീഡിയോയില്‍ കൊറോണയെ സംബന്ധിച്ചുള്ള ചില തെറ്റായ കാര്യങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീഡിയോ നീക്കം ചെയ്തത്,
‘കോവിഡ് 19 വൈറസ് ഇന്ത്യയില്‍ രണ്ടാമത്തെ സ്റ്റേജിലാണ്. ജനങ്ങള്‍ വീട്ടിനകത്ത് കഴിയുകയാണെങ്കില്‍ മൂന്നാം സ്റ്റേജിലേക്ക് ഈ മഹാമാരി പ്രവേശിക്കുന്നത് തടയാം. മാര്‍ച്ച് 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത് അതിനാണ്’ -രജനി ട്വിറ്ററില്‍ കുറിച്ചു. വൈറസ് പടരുന്നതിന്‍െറ കണ്ണിപൊട്ടിക്കാന്‍ 14 മണിക്കൂര്‍ സാമൂഹിക അകലം പാലിച്ചാല്‍ മതിയെന്നും ഈ സമയം കൊണ്ട് വൈറസ് നശിച്ചുപോകുമെന്നും രജനി കൂട്ടിച്ചേര്‍ത്തു.
ഇറ്റലിയിലെ കോവിഡ് മരണങ്ങളുടെ കാരണവും രജനി വിഡിയോ സന്ദേശത്തില്‍ വിശദീകരിച്ചു. മോദി പ്രഖ്യാപിച്ചത് പോലുള്ള കര്‍ഫ്യൂ ഇറ്റലി സര്‍ക്കാരും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജനങ്ങള്‍ അത് അനുസരിച്ചില്ല. അതോടെ ആയിരങ്ങള്‍ക്ക് ജീവന് നഷ്ടപ്പെട്ടു. അത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകാന്‍ ഇന്ത്യക്ക് സാധ്യമല്ലെന്നും രജനി പറഞ്ഞു.
എന്നാല്‍ രജനീകാന്തിന്‍െറ ട്വീറ്റിനെ എതിര്‍ത്ത് നിരവധിപേര്‍ രംഗത്തെത്തി. 14 മണിക്കൂര്‍ വീട്ടിനകത്ത് അടച്ചിരുന്നാല്‍ എങ്ങനെയാണ് വൈറസ് ഇന്ത്യയില്‍ മൂന്നാം സ്റ്റേജിലേക്ക് കടക്കുന്നതില്‍ നിന്ന് തടയാന്‍ സാധിക്കുകയെന്ന് ചിലര്‍ ചോദിച്ചു. തെറ്റായ സന്ദേശമാണ് താരം പ്രചരിപ്പിക്കുന്നതെന്ന മറുപടി ട്വീറ്റുകള്‍ക്കിടെ ട്വിറ്റര്‍ തന്നെ അദ്ദേഹത്തിന്‍െറ ട്വീറ്റ് നീക്കം ചെയ്തു.
about rajanikanth
