Social Media
ഞാൻ ആഗ്രഹിക്കുന്നത് എന്നാൽ സംഭവിക്കുന്നത്; സ്വയം ട്രോളി മഞ്ജു വാര്യർ!
ഞാൻ ആഗ്രഹിക്കുന്നത് എന്നാൽ സംഭവിക്കുന്നത്; സ്വയം ട്രോളി മഞ്ജു വാര്യർ!
By
മലയാള സിനിമയിലെ മുൻനിര നായികമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് മഞ്ജു വാര്യർ.മലയാള സിനിമയിൽ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും അഭിനയിച്ച താരമാണ് മഞ്ജു വാര്യർ.മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ എന്ന അറിയപ്പെടുന്നത് തന്നെ മഞ്ജുവാര്യർ ആണ്.ഒരു കാലത്ത് മലയാള സിനിമ അടക്കി ഭരിച്ച താരമാണ് മഞ്ജു.വിവാഹ ശേഷം താരം മലയാള സിനിമയിൽ നിന്നും മാറിനിൽക്കുകയായിരുന്നു. നൃത്തവും,അഭിനയവും ഈ താരത്തിന്റെ കയ്യിൽ ഭദ്രമാണ്.ഇപ്പോഴും താരം സിനിമകളുമായി തിരക്കിലാണ്.
ഇപ്പോഴിതാ ഇൻസ്റ്റാറാമിൽ പങ്കുവെച്ച ചിത്രത്തിൽ സ്വയം ട്രോളി എത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. ‘എന്റെ മുടിയിഴകള്‍ കാറ്റില്‍ ഇങ്ങനെ പാറിപ്പറക്കണം എന്നാണു എന്റെ ആഗ്രഹം. എന്നാല്‍ ശരിക്കും സംഭവിക്കുന്നത് ഇതാണ്,’ രണ്ടു ചിത്രങ്ങള്‍ പങ്കു വച്ച് കൊണ്ട് മഞ്ജു വാര്യര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചതാണ് ഈ വാക്കുകള്‍. കാറ്റില്‍ മുടി പറക്കുന്നതിന്റെ രണ്ടു വ്യത്യസ്ഥ ചിത്രങ്ങളാണ് മഞ്ജു പോസ്റ്റില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
സോഷ്യൽ മീഡിയിൽ സജീവ താരമല്ല. ഇന്‍സ്റ്റാഗ്രാമില്‍ അത്ര കണ്ടു സജീവയല്ലെങ്കിലും ഇടയ്ക്കിടെ ഇത്തരത്തില്‍ സ്വയം ട്രോളി മഞ്ജു ഇടുന്ന ചില പോസ്റ്റുകള്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്.റോഷന് ആണ്ട്രൂസ് സംവിധാനം ചെയ്യുന്ന ‘പ്രതി പൂവന്‍കോഴി’ എന്ന ചിത്രത്തിലാണ് മഞ്ജു ഇപ്പോള്‍ അഭിനയിച്ചു വരുന്നത്. ഉണ്ണി ആര് എഴുതുന്ന ചിത്രം ഇപ്പോള്‍ കോട്ടയം പരിസരങ്ങളില്‍ ചിത്രീകരണം പുരോഗമിക്കുന്നു. മഞ്ജു വാര്യര്‍ ഒരു കടയിലെ സേല്സ് ഗേള്‍ ആയി എത്തുന്ന ചിത്രത്തില്‍ അനുശ്രീയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഇത് കൂടാതെ സനല്‍ കുമാര്‍ ശശിധരന്റെ ‘കയറ്റം’ എന്ന ചിത്രത്തിലും മഞ്ജു അഭിനയിക്കുന്നുണ്ട്. മഞ്ജു വാര്യര്‍ തന്നെയാണ് ‘കയറ്റം’ എന്ന ചിത്രം നിര്‍മ്മിക്കുന്നതും. ഇതിന്റെ ചിത്രീകരണത്തിനിടയില്‍ ഹിമാചല്‍ പ്രദേശിലെ ചത്രു എന്നയിടത്തു മഞ്ജു ഉള്‍പ്പടെയുള്ള അണിയറപ്രവര്‍ത്തകര്‍ വെള്ളപ്പൊക്കത്തില്‍ പെട്ട് പോയിരുന്നതു വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
മഞ്ജു വാര്യര്‍ ആദ്യമായി തമിഴില്‍ എത്തുന്ന അസുരന് എന്ന ചിത്രമാണ് മഞ്ജുവിന്റെ അടുത്ത റിലീസ്. ധനുഷ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വെട്രിമാരന് ആണ്.
about manju warrier Instagram photo
