Malayalam
വർഷങ്ങൾക്ക് ശേഷം കൂട്ടുകാരിയെ കണ്ടപ്പോൾ സന്തോഷമടക്കാനാകാതെ മഞ്ജു വാര്യർ ചെയ്‌തത് കണ്ടോ?
വർഷങ്ങൾക്ക് ശേഷം കൂട്ടുകാരിയെ കണ്ടപ്പോൾ സന്തോഷമടക്കാനാകാതെ മഞ്ജു വാര്യർ ചെയ്‌തത് കണ്ടോ?
മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും,സിനിമ ലോകത്തടക്കം ചർച്ച വിഷയം.തന്റെ പുതിയ തിരിച്ചു വരവിനു ശേഷം മലയാളത്തിലും ,തമിഴിലും തരംഗമായി മാറിയ മഞ്ജുവിന്റെ വിശേഷങ്ങളറിയാണ് തിടുക്കമാണ് ആരാധകർക്ക്.
ഇപ്പോഴിതാ വർഷങ്ങൾക്കിപ്പുറം പ്രിയ കൂട്ടുകാരിയെ പ്രതീക്ഷിക്കാതെ കണ്ടപ്പോഴുണ്ടായ മഞ്ജുവിന്റെ സന്തോഷമാണ് വാർത്തയാകുന്നത്.ടോപ് സിംഗർ പരിപാടിയിൽ ഗസ്റ്റായി എത്തിയ മഞ്ജുവിന്റെ മുൻപിലേക്ക് നിറഞ്ഞ പൂഞ്ചോതിരിയോടെ കണ്ണൂരിലെ ചിന്മയ വിദ്യാലയത്തിൽ ഒരുമിച്ച് പഠിച്ച ആ പഴയ കൂട്ടുകാരി കടന്നു വന്നപ്പോൾ അത്ഭുതവും സന്തോഷവും കൊണ്ടാണ് കൂട്ടുകാരിയെ മഞ്ജു സ്വീകരിച്ചത്.
“എന്റെ അമ്മ മഞ്ജു ചേച്ചിയുടെ കടുത്ത ഫാനാണ് ഒന്നു വിളിച്ചോട്ടെ?” എന്ന വാക്കുകളോടെ ടോപ് സിംഗറിലേ മത്സരാർത്ഥിയായ അനഘയാണ് വേദിയിലേക്ക് ഒരു സർപ്രൈസ് പോലെ മഞ്ജുവിന്റെ സഹപാഠിയെ വേദിയിലേക്ക് ക്ഷണിച്ചത്. പഠിക്കുന്ന കാലത്ത് സ്കൂൾ യുവജനോത്സവങ്ങളുടെയും നൃത്തം അഭ്യസിക്കുന്നതിന്റെയും തിരക്കിലായപ്പോൾ ക്ലാസ്സുകൾ അറ്റൻഡ് ചെയ്യാൻ കഴിയാതിരുന്നെങ്കിൽ പോലും ബുദ്ധിമതിയായ വിദ്യാർത്ഥിനിയായിരുന്നു മഞ്ജു എന്നാണ് കൂട്ടുകാരി ഓർത്തെടുത്തു പറയുന്നത്.‘പ്രതി പൂവൻകോഴി’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനായാണ് മഞ്ജു ഷോയിൽ എത്തിയത്.
about manju warrier
