Malayalam
കമല്ഹാസന് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് നായികയാകുന്നു!
കമല്ഹാസന് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് നായികയാകുന്നു!
Published on
കമല്ഹാസന് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് നായികയാകുന്നുവെന്ന് സൂചന. ഗൗതം മേനോന് ഒരുക്കിയ ‘വേട്ടയാട് വിളയാട്’ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ കീര്‍ത്തി എത്തുമെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. ഗൗതം മേനോന് കീര്‍ത്തിയോട് കഥ പറഞ്ഞതായും താരം സമ്മതിച്ചതായുമുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്.
ഈ ചിത്രത്തിനായി ആദ്യം അനുഷ്ക്ക ഷെട്ടിയെ സമീപിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വേട്ടയാട് വിളയാടിന്റെ സീക്വല്‍ ഒരുക്കാനായി കമല്ഹാസന് താത്പര്യം പ്രകടിപ്പിച്ചതായി ഗൗതം മേനോന് നേരത്തെ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരുന്നു.
about keerthi suresh
Continue Reading
You may also like...
Related Topics:Kamal Haasan, Keerthi Suresh
