Malayalam
സിനിമയില്‍ നിന്ന് ആത്മീയതയിലേയ്ക്ക് പോയതിനെ കുറിച്ച് വെളിപ്പെടുത്തി കവിരാജ്!
സിനിമയില്‍ നിന്ന് ആത്മീയതയിലേയ്ക്ക് പോയതിനെ കുറിച്ച് വെളിപ്പെടുത്തി കവിരാജ്!
മലയാള സിനിമയിൽ സഹനടനായും വില്ലനായും തിളങ്ങി നിന്ന യുവനടനാണ് കവിരാജ്. ‘നിറം’, ‘കല്യാണ രാമൻ’, ‘രണ്ടാം ഭാവം’, ‘കൊച്ചിരാജാവ്’ കനകസിംഹാസനം, കസിന്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരം സിനിമയില്‍ അത്ര സജീവമല്ല. നടനില്‍ നിന്നും ആത്മീയതയിലെയ്ക്കുള്ള ഒരു സഞ്ചാരമായിരുന്നു കവിരാജിന്റെ ജീവിതം. സിനിമയില്‍ നിന്ന് ആത്മീയതയിലേയ്ക്ക് പോയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് കവിരാജ്. ഈ അടുത്തിടെ ഒരു ടെലിവഷന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് തന്റെ ജീവിതം മാറി മറിഞ്ഞ സംഭവത്തെ കുറിച്ച് നടന് വെളിപ്പെടുത്തിയത്.
ആലപ്പുഴയില്‍ സ്റ്റീല്‍പാത്ര വ്യാപാരിയായിരുന്നു അച്ഛന്. സ്വര്‍ണപ്പണിയും വ്യാപാരവുമൊക്കെയുണ്ടായിരുന്ന അച്ഛന്റെ കച്ചവടമെല്ലാം നഷ്ടത്തിലായപ്പോള്‍ ഇല്ലായ്മയിലേക്കാണ് കുടുംബം മാറിയത്. പിന്നീട് പിതാവ് കാന്‍സര്‍ ബാധിച്ചു മരിച്ചതോടെ ജീവിതം വഴിമുട്ടി.
10-ാം ക്ലാസില്‍ എത്തിയതോടെ സ്വര്‍ണപ്പണി ആരംഭിച്ചെങ്കിലും പഠനവും ജോലിയും ഒന്നിച്ചു കൊണ്ടുപോകാന്‍ സാധിച്ചില്ല. പിന്നീട്, നാടുവിട്ട് കോടമ്ബക്കത്ത് എത്തി ഒരു സുഹൃത്ത് വഴി ഹൈദരാബാദിലെ നൃത്തപഠനകേന്ദ്രത്തില്‍ ചേര്‍ന്ന് നൃത്തം പഠിച്ചു, ഒപ്പം ജൂനിയര്‍ ആര്‍ട്ടിസ്റ്റായി. പിന്നീട് കുറച്ച് സിനിമകള്‍… പ്രമുഖ പരമ്ബരകളില്‍ വില്ലനും നായകനായും കവിരാജ് തകര്‍ത്തഭിനയിച്ചു. വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞു പിറഞ്ഞു. അതിനിടയില്‍ അമ്മ സരസ്വതി അമ്മാളുടെ മരണം, അത് നടന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തി.
പിന്നീട് ആത്മീയതയിലേക്കു തിരിഞ്ഞു. അതോടെ ഭാര്യയ്ക്ക് ആശങ്കയായി. വീട്ടുകാരെത്തി ഭാര്യ അനുവിനെ തിരികെകൊണ്ടുപോയി. അപ്പോഴാണ് ശരിക്കും ഒറ്റപ്പെടല്‍ കവിരാജ് അറിയുന്നത്. അങ്ങനെയാണ് ഹിമാലയ യാത്ര തുടങ്ങിയത്. ബദരീനാഥ് ക്ഷേത്രമാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്ന് കവിരാജ് പറഞ്ഞു.
തിരിച്ചെത്തിയ ഉടന്‍ ഭാര്യയെ വിളിച്ചു. പിന്നീട് ക്ഷേത്രപൂജകളിലും സപ്താഹങ്ങളിലും ഭാഗമായി. പിന്നീട്, ആലപ്പുഴ മുല്ലയ്ക്കല് ക്ഷേത്രത്തിനു സമീപം വീടുപണിതു. അവിടേക്ക് 2015ല്‍ മകന് ശ്രീബാലഗോപാല നാരായണനുമെത്തിയതോടെ ജീവിതത്തില്‍ നഷ്ടപ്പെട്ട സന്തോഷങ്ങള്‍ വീണ്ടും തിരികെ കിട്ടുകയായിരുന്നു. ഇപ്പോഴും കലാജീവിതം കൈവിട്ടിട്ടില്ല. നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ അഭിനയത്തിലേക്ക് തിരിച്ചെത്തുമെന്നും കവിരാജ് പറയുന്നു.
about kaviraj
