Tamil
ജ്യോതികയുടെ ‘പൊന്മകള് വന്താല്‍’ചിത്രം വീട്ടിലിരുന്ന് കണ്ട് സൂര്യ!
ജ്യോതികയുടെ ‘പൊന്മകള് വന്താല്‍’ചിത്രം വീട്ടിലിരുന്ന് കണ്ട് സൂര്യ!
ജ്യോതിക കേന്ദ്രകഥാപാത്രമായി എത്തുന്ന ‘പൊന്മകള് വന്താല്‍’ചിത്രം ആമസോണ്‍ പ്രൈമില്‍ എത്തിയിരിക്കുകയാണ്. ലോക് ഡൗണ്‍ സമയം തമിഴില്‍ നിന്നും ഓണ്‍ലൈന്‍ റിലീസ് പ്രഖ്യാപിച്ച ആദ്യ ചിത്രമാണ് പൊന്മകള് വന്താല്‍. ജ്യോതികയുടെ ഭര്‍ത്താവ് സൂര്യയുടെ ഉടമസ്ഥതയിലുളള 2ഡി എന്റര്‍ടെയ്ന്‍മെന്റ്സാണ് ചിത്രം നിര്‍മ്മിച്ചത്. കടുത്ത എതിര്‍പ്പുകള്‍ക്കിടെയാണ് സിനിമ ഇന്ന് റിലീസ് ചെയ്തത്. സിനിമ കണ്ടവരെല്ലാം മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തെക്കുറിച്ച് പങ്കുവെക്കുന്നത്.
ജ്യോതികയ്ക്കൊപ്പം പൊന്മകള് വന്താല്‍ വീട്ടില്‍ കാണുന്ന ചിത്രം സൂര്യ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. ഫസ്റ്റ് ഡേ ഫസ്റ്റ് സ്ട്രീം എന്ന ഹാഷ്ടാഗിലായിരുന്ന സൂര്യ ജ്യോതികയ്ക്കൊപ്പമുളള പുതിയ ചിത്രം പോസ്റ്റ് ചെയ്തത്.ഭാഗ്യരാജ്, പ്രതാപ് പോത്തന്, ആര്. പാര്ഥിപന് തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.
about jothika new movie
