പണത്തിനോടുള്ള ആർത്തി കൊണ്ടാണ് സിനിമകൾ എണ്ണമില്ലാതെ പെരുകിയത് എന്ന് വിമർശനം ഉയരുമ്പോൾ അതിന്റെ പ്രധാന കാരണം അതല്ലെന്ന് തുറന്നു പറയുകയാണ് നടൻ ജനാർദ്ദനൻ. തനിക്കും ജഗതിക്കുമൊക്കെ ബന്ധങ്ങളാണ് സിനിമയുടെ എണ്ണം കൂട്ടിയതെന്ന് ജനാർദ്ദനൻ പങ്കുവയ്ക്കുന്നു.
വാക്കുകൾ ഇങ്ങനെ.. എന്നെയും ജഗതി ശ്രീകുമാറിനെയും പോലെ ആ ഒരു കാലഘട്ടത്തിൽ വന്നവർക്ക് ഒരുപാട് ബന്ധങ്ങളുണ്ട്. ഞാൻ ഒരു ഉദാഹരണം പറയാം. ഒരിക്കൽ കെ കെ ഹരിദാസിന്റെ ഒരു സിനിമയിൽ എന്നെ വിളിച്ചു. എന്നിട്ട് അവൻ എന്നോട് പറഞ്ഞു ചേട്ടാ ഒരു സീനുണ്ട്, ചേട്ടൻ അത് ചെയ്ത് തരണം കാരണം അത് പോലെ ഒരു സീനാണ്, ഒരു എക്സ്പീരിയൻസ് ആർട്ടിസ്റ്റ് ചെയ്തില്ലേൽ അത് കയ്യിൽ നിൽക്കില്ല.
മൂന്ന് നാല് കൊല്ലം ഞാൻ സിനിമയിൽ ഇല്ലായിരുന്നു, ഇപ്പോൾ വീണ്ടും വന്നതാണ് അപ്പോൾ ചേട്ടൻ ഒന്ന് വന്നു സഹകരിച്ചു തരണമെന്ന് അങ്ങനെ ഒരാൾ പറയുമ്ബോൾ പറ്റില്ല എന്ന് പറയാൻ കഴിയില്ല. ഇങ്ങനെയുള്ള ബന്ധങ്ങൾ കാരണം ഞങ്ങൾ പഴയ ആളുകൾക്ക് ഒരുപാട് വിട്ടു വീഴ്ചകൾ ചെയ്യേണ്ടി വരും. അത് കൊണ്ടാണ് ഒരുപാട് സിനിമകളിൽ ഒന്നോ രണ്ടോ സീനുകൾ ചെയ്യേണ്ടി വരുന്നത്.ജനാർദ്ദനൻ പറയുന്നു.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ പോലീസ് കേസെടുത്തത്. ഈ കേസിൽ സംവിധായകൻ അഖിൽ മാരാരെ 28...
മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹൻലാൽ. തന്റെ 65ാം പിറന്നാൾ ആഘോഷത്തിന്റെ തിളക്കത്തിലാണ് അദ്ദേഹം. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...