Malayalam
നടിയെ ആക്രമിച്ച കേസ്;നടി രമ്യ നമ്ബീശനെ ചോദ്യം ചെയ്തു…
നടിയെ ആക്രമിച്ച കേസ്;നടി രമ്യ നമ്ബീശനെ ചോദ്യം ചെയ്തു…
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ ദൃശ്യങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.കേസില്‍ പ്രധാന സാക്ഷിയായ നടി രമ്യ നമ്ബീശനെ ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം നടന്‍ ലാലിന്റെയും കുടുംബത്തിന്റെയും ചോദ്യം ചെയ്യല്‍ നടന്നിരുന്നു.കേസിലെ മുഖ്യ സാക്ഷിയും ഇരയുമായ നടിയടക്കമുള്ളവരുടെ ക്രോസ് വിസ്താരം അടുത്തയാഴ്ച ആരംഭിക്കാന്‍ കോടതി കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ അഭിഭാഷകനോടു നിര്‍ദേശിച്ചു.
ചണ്ഡീഗഢിലെ കേന്ദ്ര ഫൊറന്‍സിക് സയന്‍സ് ലാബില്‍ ആധികാരികത പരിശോധിച്ച ദൃശ്യങ്ങളുടെ റിപ്പോര്‍ട്ടാണ് വെള്ളിയാഴ്ച കോടതിയില്‍ സമര്‍പ്പിച്ചത്. ദിലീപിന്റെ ഹര്‍ജിയിലാണ് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. റിപ്പോര്‍ട്ട് ദിലീപിന്റെ അഭിഭാഷകനും കൈമാറിയിട്ടുണ്ട്. ദൃശ്യങ്ങളുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രം ക്രോസ് വിസ്താരം നടത്താന്‍ ദിലീപിന്റെ അഭിഭാഷകനെ കോടതി അനുവദിച്ചിരുന്നു.
ഏപ്രില്‍ 7 വരെയുള്ള കാലയളവില്‍ 136 സാക്ഷികളെ കോടതി വിസ്തരിക്കും. ചലച്ചിത്ര മേഖലയില്‍ നിന്നുള്ള പ്രമുഖരുള്‍പ്പെടെയാണ് ഈ സാക്ഷികളുടെ പട്ടികയിലുള്ളത്. ഇരയായ നടിയുടെ സാക്ഷി വിസ്താരം ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രത്യേക വിചാരണ വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
about dileep case
