Malayalam
അവളെ നിങ്ങളില്‍ നിന്നും മാറ്റാന്‍ ആര്‍ക്കും കഴിയില്ല; മകളോടൊപ്പമുള്ള വീഡിയോ പങ്കുവെച്ച് ബാല!
അവളെ നിങ്ങളില്‍ നിന്നും മാറ്റാന്‍ ആര്‍ക്കും കഴിയില്ല; മകളോടൊപ്പമുള്ള വീഡിയോ പങ്കുവെച്ച് ബാല!
മലയാളക്കര ഒരുപാട് കൊട്ടിഘോഷിച്ച വിവാഹമായിരുന്നു അമൃതയുടേയും ബാലയുടേയും.എന്നാൽ പെട്ടന്നായിരുന്നു ഇരുവരുടേയും വേർപിരിയൽ.ഇവരുടെ മകളായ പാപ്പുവെന്ന അവന്തിക അമൃതയ്‌ക്കൊപ്പമാണ് കഴിയുന്നത്. ഇടയ്ക്ക് ബാലയ്ക്ക് അരികിലേക്കും എത്താറുണ്ട്. മകളോടൊപ്പമുള്ള വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.
അച്ഛനും മകളും ഒരുമിച്ചുള്ള ചിത്രങ്ങള്‍ക്കൊപ്പം കണ്ണാനക്കണ്ണേ പാടിയിരിക്കുകയാണ് അവന്തിക. എന്‍രെ മകള്‍ അവന്തിക പാപ്പു, ഞാനാണ് അച്ഛന്‍, കലൂര്‍ വൈലോപ്പിള്ളി ലെയ്ന്‍ 79 എന്ന ക്യാപ്ഷനോടെയായിരുന്നു ബാല വീഡിയോ പങ്കുവെച്ചത്. നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി മാറിയത്. നിരവധി പേരാണ് വീഡിയോയ്ക്ക് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. മകളുടെ വോയ്‌സ് മികച്ചതാണെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്.
അവള്‍ക്ക് നിങ്ങളെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ നിങ്ങളുടെ അരികിലേക്ക് തന്നെ വരുമെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. മകളുടെ മുഖത്തെ സന്തോഷം കാണുമ്പോഴറിയാം, നിങ്ങളെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന്. അവളെ നിങ്ങളില്‍ നിന്നും മാറ്റാന്‍ ആര്‍ക്കും കഴിയില്ലെന്നായിരുന്നു വേറൊരാള്‍ പറഞ്ഞത്. നിങ്ങള്‍ക്ക് മകളോടുള്ള സ്‌നേഹം ശരിക്കും തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. ഈ വീഡിയോ പഴയതല്ലേ, പാപ്പു ഇപ്പോള്‍ ഇങ്ങനെയല്ലല്ലോയെന്നുള്ള ചോദ്യങ്ങളും വീഡിയോയ്ക്ക് കീഴിലുണ്ട്.
about bala daughter
