Malayalam
23 വയസില്‍ ഞാന്‍ കല്യാണം കഴിച്ചു;ഞങ്ങൾ പ്രണയത്തിലായിരുന്നു!
23 വയസില്‍ ഞാന്‍ കല്യാണം കഴിച്ചു;ഞങ്ങൾ പ്രണയത്തിലായിരുന്നു!
പാരിജാതം എന്ന പരമ്പരയിലൂടെ മലയാളികൾക്കിടയിൽ ഒരുപാട് ശ്രദ്ധിക്കപ്പെട്ട നടനാണ് അരുണ്‍ ഘോഷ്.
നടനായും നിമ്മാതാവായുമൊക്കെയായി സിനിമ രംഗത്ത് അരുൺ സജീവമാണ്.പരിജാതം എന്ന സീരിയലിലെ ജെപി പ്രേക്ഷകർ എന്നും ഓർക്കുന്ന കഥാപാത്രമാണ്.ഇപ്പോളിതാ സിനിമാ ജീവിതം പോലെ കുടുംബ ജീവിതവും വിജയകരമായി പോവുകയാണെന്ന് തുറന്നു പറയുകയാണ് താരം.ഒരു പ്രമുഖ മദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അരുൺ തന്റെ കുടുംബ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്.
ഡേവിഡ് ചേട്ടന് നിര്‍മ്മിച്ച ഇഷ്ടം എന്ന സിനിമയില്‍ അഭിനയിക്കുകയും നിര്‍മാണത്തില്‍ സഹായിയായി പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ടാണ് നിര്മാനത്തിലേക്ക് താൻ കടക്കുന്നതെന്നാണ് അരുൺ പറയുന്നത്.2011 ലാണ് ബിജോയ് ചന്ദ്രനുമായി ചേര്‍ന്ന് ചാന്ദ് വി ക്രിയേഷന്റെ ബാനറില്‍ രണ്ടാമത്തെ സിനിമയായ വെള്ളരിപ്രാവിന്റെ ചങ്ങാതി നിര്‍മ്മിച്ചത്. അത് നഷ്ടമായില്ല. അതോടെ നിര്‍മാണ രംഗത്ത് ഉറച്ചു.
റോമന്‍സ്, ഉത്സാഹ കമ്മിറ്റി, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, ജോര്‍ജേട്ടന്‍സ് പൂരം, വികടകുമാരന് എന്നീ സിനിമകള്‍ നിര്‍മ്മിച്ചു. മരുഭൂമിയിലെ ആന, പൊറിഞ്ചു മറിയം ജോസ് എന്നീ സിനിമകള്‍ വിതരണം ചെയ്തു. ഒരു വര്‍ഷം ഒരു സിനിമ എന്നതാണ് രീതി. നിര്‍മ്മിക്കുന്ന പുതിയ ചി്ത്രത്തിന്റെ ജോലികള്‍ പുരോഗമിക്കുന്നു. പറയാറായിട്ടില്ല.
ഇതുവരെ 25 സീരിയലുകളോളം ചെയ്തു. പരിജാതത്തിലെ ജെപി ഒക്കെ ഇപ്പോഴും ആളുകള്‍ ഓര്‍ത്തിരിക്കുന്നു എന്നതാണ് സന്തോഷം. ഒരുപാട് അംഗീകാരങ്ങള്‍ നേടി തന്ന വേഷമാണ് ജയപ്രകാശ് എന്ന ജെപി. അതേ പോലെ മിന്നുകെട്ടിലെ സതീഷ്. മാനസപുത്രിയിലെ ഗിരി ഒക്കെ എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. 2010 ല്‍ സീരിയല്‍ വിട്ടു. സ്വപ്നക്കൂട് ആണ് അവസാനം ചെയ്തത്. സമയക്കുറവാണ് റവാണ് കാരണം.
സിനിമാ നിര്‍മാണത്തിലും തിയറ്റര്‍ ബിസിനസിലും സജീവമായപ്പോള്‍, ഒരു മാസം പതിനഞ്ച് ദിവസം തിരുവനന്തപുരത്ത് ചെന്ന് നില്ക്കാന് ബുദ്ധിമുട്ടായി. ആമ്പല്ലൂരിലെ ചാന്ദ് വി, ശ്രീരാമം എന്നീ തിയറ്ററുകളിലും ഞാന്‍ പങ്കാളിയാണ്. സിനിമയില്‍ ഐവി ശശി സാര്‍ സംവിധാനം ചെയ്ത ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. ശേഷം ഇഷ്ടം, കേരള പോലീസ്, റോമന്‍സ്, വികടകുമാരന്, തുടങ്ങി കുറേ ചിത്രങ്ങള്‍ ചെയ്തു. കഥാപാത്രത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണ്.
23 വയസില്‍ ഞാന്‍ കല്യാണം കഴിച്ചു. പ്രിയയും ഞാനും പ്രണയത്തിലായിരുന്നു. ഇന്നസെന്റ് കഥകളില്‍ പ്രിയയുടെ അനിയത്തി അഭിനയിച്ചിരുന്നു. അങ്ങനെയാണ് പരിചയപ്പെട്ടത്. രണ്ട് പെണ്മക്കളാണ് ഞങ്ങള്‍ക്ക്. മൂത്തമോള് ശിവാനി ഘോഷ് പ്ലസ് വണ്ണിനും ഇളയവള്‍ വൈഗ ഘോഷ് ആറാം ക്ലാസിലും പഠിക്കുന്നു. മൂത്ത മോളുടെ കല്യാണമാകുമ്പോഴെക്കും ഞാന്‍ പയ്യനായിട്ട് തന്നെ നില്ക്കും എന്ന് തമാശ പറയാറുണ്ട്. ഇപ്പോള്‍ 41 വയസായി. പലരും ചോദിക്കും എങ്ങനെയാണ് ഇപ്പോഴും ചെറുപ്പമായി നില്‍ക്കുന്നതെന്ന്. സത്യം പറയാമല്ലോ? രഹസ്യങ്ങളൊന്നുമില്ല. ജിമ്മില്‍ പോലും പോകുന്ന ആളല്ല ഞാന്‍. ഇനി തുടങ്ങണമെന്നുണ്ട്.
about arun ghosh seial actress
