Bollywood
വിവാഹം കഴിഞ്ഞിട്ട് ആറ് മാസം;ഒന്നിച്ചു ജീവിച്ചത് 21 ദിവസം!
വിവാഹം കഴിഞ്ഞിട്ട് ആറ് മാസം;ഒന്നിച്ചു ജീവിച്ചത് 21 ദിവസം!
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ഏറെ ആഘോഷിച്ചതായിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട താരങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റും പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളുമെല്ലാം അവര്‍ ഏറ്റെടുക്കാറുണ്ട്.എന്നാൽ വിവാഹം കഴിഞ്ഞ് ആറു മാസത്തിനിടെ 21 ദിവസത്തിൽ കൂടുതൽ ഭർത്താവ് വിരാടിനൊപ്പം ചെലവഴിക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് അനുഷ്ക ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
”ഞാൻ വിരാടിനെ കാണാൻ ചെല്ലുമ്പോഴും അദ്ദേഹം എന്നെ കാണാൻ എത്തുമ്പോഴും ആളുകൾ കരുതിയിരുന്നത് ഞങ്ങൾ ഹോളിഡേയിലാണെന്നാണ്. പക്ഷേ, സത്യത്തിൽ അങ്ങനെയല്ല. വിവാഹിതരായി ആറു മാസത്തിനിടെ 21 ദിവസം മാത്രമാണ് ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നത്. ഞാൻ അദ്ദേഹത്തെ കാണാനായി വിദേശത്ത് ചെല്ലും. ഞങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. ഞങ്ങൾ രണ്ടുപേർക്കും അത് വിലപ്പെട്ട സമയമാണ്,” അനുഷ്ക വോഗിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ലോക്ക്ഡൗൺ കാലത്ത് വിരാടും അനുഷ്കയും ഒന്നിച്ചാണ്. ഒരുമിച്ചിരിക്കാൻ കിട്ടിയ സമയം ഇരുവരും ആഘോഷമാക്കിയെന്നത് ഇരുവരുടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിൽനിന്നും വ്യക്തമാണ്. കളിക്കളത്തിലെയും സിനിമയിലെയും തിരക്കുകളെല്ലാം ഒഴിഞ്ഞ ലോക്ക്‌ഡൗൺ കാലം ഒരു അവധിക്കാലം പോലെയാണ് ഇരുവരും ചെലവഴിച്ചത്.
അഭിമുഖത്തിൽ തങ്ങളുടെ ബന്ധം എങ്ങനെയാണെന്നതിനെക്കുറിച്ച് വിരാടും സംസാരിച്ചു. പരസ്പരം സ്നേഹിച്ചാണ് ഓരോ ദിവസും ഞങ്ങൾ ജീവിക്കുന്നത്. ഞങ്ങളുടെ ബന്ധം എപ്പോഴും സ്നേഹം നിറഞ്ഞതാണ്. അവിടെ സ്നേഹം മാത്രമേയുളളൂവെന്നും വിരാട് പറഞ്ഞു.
about anushka virat
