News
അനുരാഗ് കശ്യപിനെ മുംബൈയിലെ വെര്‍സോവ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുന്നു!
അനുരാഗ് കശ്യപിനെ മുംബൈയിലെ വെര്‍സോവ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുന്നു!
പ്രശസ്ത ചലച്ചിത്ര സംവിധായകന് അനുരാഗ് കശ്യപിനെ മുംബൈയിലെ വെര്‍സോവ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുന്നു. നടിയെ മാനഭംഗപ്പെടുത്തിയ കേസില്‍ അനുരാഗിനെ പോലീസ് ബുധനാഴ്ച വിളിപ്പിച്ചു. ഏതാനും ആഴ്ചകള്‍ക്ക് മുമ്ബ് ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് ഒരു നടി അദ്ദേഹത്തിനെതിരെ കേസ് ഫയല്‍ ചെയ്തു. കേസിനെക്കുറിച്ച് ആദ്യം ട്വിറ്ററില്‍ സംസാരിച്ച അവര്‍ പിന്നീട് ഒരു വീഡിയോ പുറത്തുവിട്ടു. എന്നാല്‍ അനുരാഗ് അവരുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് നിരസിക്കുകയും മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും പറഞ്ഞു .
ബോളിവുഡ് നടി പായല്‍ ഘോഷിന്റെ പരാതിയിലാണ് നടപടി. പോലീസിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് അദ്ദേഹം എത്തുമ്ബോള്‍ ഡയറക്ടറുടെ അഭിഭാഷകന് അദ്ദേഹത്തോടൊപ്പം പോലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്നു. 2015-16 കാലഘട്ടത്തില്‍ ‘ ബോംബെ വെല്‍വെറ്റ്’ എന്ന സിനിമയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെയാണ് അനുരാഗ് കശ്യപിന്റെ ഭാഗത്തുനിന്നും മോശം അനുഭവമുണ്ടായതെന്നും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതെന്നും രണ്ടാഴ്ച മുമ്ബ് പായല്‍ ഘോഷ് ട്വിറ്ററില്‍ കുറിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ടാണ് നടി ട്വിറ്ററിലൂടെ ആരോപണം ഉന്നയിച്ചത്.
about anurag kashyap
