Connect with us

ആപ് കൈസേ ഹോയുമായി ധ്യാൻ ശ്രീനിവാസൻ; ട്രെയിലർ പുറത്ത്!

Malayalam

ആപ് കൈസേ ഹോയുമായി ധ്യാൻ ശ്രീനിവാസൻ; ട്രെയിലർ പുറത്ത്!

ആപ് കൈസേ ഹോയുമായി ധ്യാൻ ശ്രീനിവാസൻ; ട്രെയിലർ പുറത്ത്!

ബാച്ചിലേഴ്സ് പാർട്ടിക്കിടയിലെ സംഭവവികാസങ്ങളുമായി ആപ് കൈസേ ഹോ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ധ്യാൻ ശ്രീനിവാസൻ്റെ തിരക്കഥയിൽ നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ പ്രധാന പശ്ചാത്തലവും ഈ ബാച്ചിലേഴ്സ് പാർട്ടിയാണ്. പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു സംഘം ചെറുപ്പക്കാരൻ്റെ സൗഹൃദത്തിൻ്റെ കഥയാണ് പറയുന്നത്.

അജൂസ് എബൗ വേൾഡ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ, അംജിത് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിരിയും ചിന്തയും നിറച്ച് ഈ ചിത്രം പ്രേക്ഷകർക്ക് പുതിയ അനുഭവം തന്നെ നൽകും. ഫെബ്രുവരി ഇരുപത്തിയെട്ടിന് പ്രദർശനത്തിനെത്തുന്നതിൻ്റെ മുന്നോടിയായിട്ടാണ് ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത് എന്നും പിആർഓ വാഴൂർ ജോസ് അറിയിച്ചു.

ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, സൈജുക്കുറുപ്പ്, ദിവ്യദർശൻ, തൻവി റാം, സുരഭി സന്തേഷ്, ധർമ്മജൻ ബോൾഗാട്ടി, രമേഷ്പിഷാരടി, സുധീഷ്ഇടവേളബാബു, ജീവഎന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഇവർക്കൊപ്പം ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

സ്വാതി ദാസിൻ്റെ ഗാനങ്ങൾക്ക് ഡോൺ വിൻസൻ്റ് സംഗീതവും പശ്ചാത്തല സംഗീതവും പകരുന്നു. അഖിൽ ജോർജ് ഛായാഗ്രഹണവും ഒരെതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – അസീസ് കരുവാരക്കുണ്ട്. മേക്കപ്പ്- വിപിൻ ഓമശ്ശേരി, കോസ്റ്റ്യും – ഡിസൈൻ-ഷാജി ചാലക്കുടി.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ദിനിൽ ബാബു, അസ്സോസ്സിയേറ്റ് ഡയറക്ടർ – അനൂപ് അരവിന്ദൻ. സഹ സംവിധാനം – ഡാരിൻ ചാക്കോ, ഹെഡ്വിൻ,ജീൻസ്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ജൂലിയസ് ആംസ്ട്രോങ് (പവി കടവൂർ), പ്രൊഡക്ഷൻ എക്സി ക്കുട്ടീവ് – സഫി ആയൂർ, പ്രൊഡക്ഷൻ കൺട്രോളർ, സജീവ് ചന്തിരൂർ. ഫോട്ടോ – സന്തോഷ് പട്ടാമ്പി.

More in Malayalam

Trending

Recent

To Top